Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൗ ഓള്‍ഡ്‌ ആര്‍ യുവിനുശേഷം മഞ്‌ജുവിന്‌ സിനിമയില്ലാത്തതെന്തു കൊണ്ട്‌?

17 JUNE 2014 03:56 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സൂപ്പര്‍ ഹിറ്റായ ഹൗ ഓള്‍ഡ്‌ ആര്‍ യുവിന്‌ ശേഷം മഞ്‌ജുവാര്യര്‍ക്ക്‌ പുതിയ ചിത്രം ലഭിക്കാതിരിക്കാന്‍ ഒരു പ്രമുഖ ചലച്ചിത്രതാരം ശ്രമിക്കുന്നതായി ആരോപണം. സിനിമയുടെ അത്ഭുതാര്‍ഹമായ വിജയമാണ്‌ നടനെ അസ്വസ്ഥനാക്കുന്നത്‌. ഒരുപിടി ചിത്രങ്ങള്‍ മഞ്‌ജുവിന്‌ കരാറായിട്ടുണ്ടെന്ന്‌ പ്രചാരമുണ്ടെങ്കിലും അടുത്ത ചിത്രത്തെക്കുറിച്ച്‌ തീരുമാനമായിട്ടില്ലെന്നാണ്‌ മഞ്‌ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌. മഞ്‌ജു നായികയാകുമെന്ന്‌ അറിയുന്ന ഉടനെ താരം സംവിധായകരേയും നടന്‍മാരെയും സമീപിച്ച്‌ മഞ്‌ജുവിനെ ഒഴിവാക്കാണമെന്ന്‌ ആവശ്യപ്പെടുമത്രേ. മഞ്‌ജുവിന്‌ പാരയായി മാറിയ നടന്‌ മലയാളസിനിമയില്‍ താരമൂല്യം ഉളളതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അപ്പാടെ തള്ളാന്‍ സംവിധായകര്‍ക്കും നടന്‍മാര്‍ക്കും സാധിക്കുന്നില്ല. മോഹന്‍ലാലിനെ നായകനാക്കി രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്‌ജുവിന്റെ മടങ്ങിവരവുണ്ടാകുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ അതുണ്ടായില്ല. അതിനുപിന്നിലും ആ നടനാണെന്നാണ്‌ ആരാധകരുടെ സംശയം.

തികച്ചും വ്യക്തി വൈരാഗ്യമാണ്‌ നടനും നടിയും തമ്മിലുളള അസ്വാരസ്യം. അതെന്തായാലും ഇരുവരുടെയും സിനിമാ ഭാവിയെയാണ്‌ അസ്വാരസ്യം ദോഷകരമായി ബാധിച്ചിരിക്കുന്നത്‌. വളരെ എളിയ നിലയില്‍ നിന്നും വളര്‍ന്നുവന്ന നടനെ സംബന്ധിച്ചടുത്തോളം മഞ്‌ജുവിന്റെ ഉയര്‍ച്ച അംഗീകരിക്കാന്‍ കഴിയുന്നതല്ല. മഞ്‌ജുവിന്റെ സിനിമയിലേയ്‌ക്കുളള തിരിച്ചുവരവ്‌ ആയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നു. താന്‍ സിനിമയില്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ മഞ്‌ജുവിനും ലഭിക്കുന്നത്‌ ഇയാള്‍ക്ക്‌ അംഗീകരിക്കാനാവില്ല. എന്നാല്‍ അഭിനയത്തില്‍ നടനെക്കാള്‍ മിടുക്ക്‌ മഞ്‌ജുവിനാണ്‌. മഞ്‌ജു സിനിമയിലേക്ക്‌ വരുന്നതും ആവും വിധും തടയാന്‍ ആ നടന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത്‌ വിലപോയില്ല. മഞ്‌ജുവിന്റെ സമയം മോശമാണെന്നായിരുന്നു ആദ്യ പ്രചരണം. ചില ഉത്‌ഘാടനങ്ങള്‍ക്ക്‌ മഞ്‌ജുവിനെ ചിലര്‍ ക്ഷണിച്ചപ്പോള്‍ അവരെയൊക്കെ വ്യക്തിപരമായി കണ്ട്‌ മഞ്‌ജുവിനെ ക്ഷണിക്കരുതെന്ന്‌ നടന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രമുഖവ്യാപാരി തന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്‌ജുവിനെ ക്ഷണിച്ചപ്പോഴും അദ്ദേഹത്തെ കണ്ട്‌ ഓഫര്‍ വേണ്ടെന്നുവയ്‌ക്കണുമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. റോഷന്‍ ആന്‍ഡ്രൂസും സഞ്‌ജയ്‌ ബോബിയുമാണ്‌ നടന്റെ കുതന്ത്രങ്ങളില്‍ ഇടപെടാതിരുന്നത്‌. നടന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ഇവര്‍ തന്നെയാണ്‌.

സത്യന്‍ അന്തിക്കാട്‌, റ്റി.കെ.രാജീവ്‌കുമാര്‍ , ബാലചന്ദ്രമേനോന്‍ , കലവൂര്‍ രവികുമാര്‍ എന്നിങ്ങനെ തിരവധി സംവിധയകര്‍ മഞ്‌ജുവിന്റെ ഡേറ്റ്‌ വാങ്ങിയെന്ന്‌ കഥകളുണ്ടെങ്കിലും ഇവരൊന്നും തന്നെ തങ്ങളുടെ പുതിയ ചിത്രത്തെക്കുറിച്ച്‌ മനസ്‌ തുറന്നിട്ടില്ല. ഇതിനുപുറമേ ചില ബോളിവുഡ്‌ ചിത്രങ്ങളിലും മഞ്‌ജു നായികയാകുമെന്ന വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ മഞ്‌ജുവിന്‌ വരുന്ന അവസരങ്ങള്‍ തക്കം പാര്‍ത്തിരുന്ന്‌ എതിര്‍ക്കുന്ന നടന്‍ മഞ്‌ജുവിനെ സിനിമയില്‍ നിന്ന്‌ ഔട്ട്‌ ആക്കിയേ അടങ്ങു എന്ന വാശിയിലാണ്‌. താന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്‌തിട്ടില്ലെന്നാണ്‌ മഞ്‌ജുവിന്റെ പക്ഷം. സത്യം ഒടുവില്‍ ജയിക്കുമെന്നും അവര്‍ വിശ്വാസിക്കുന്നു. ഇതിനിടെ മഞ്‌ജുവിന്‌ പാരപണിയുന്നതിനിടയില്‍ നടന്റെ ഭാവിയും അങ്കലാപ്പിലായിരിക്കുകയാണ്‌. ഇനി പറയു, ആരാണ്‌ ആ നടന്‍?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends