Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്‌ജുവിനെതിരെ ദിലീപ്‌ പൊടുന്നനെ വിവാഹമോചന ഹര്‍ജി നല്‍കിയതെന്തിന്‌ ?

18 JUNE 2014 03:00 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മഞ്‌ജുവാര്യര്‍ക്കെതിരെ നടന്‍ ദിലീപ്‌ പൊടുന്നനെ വിവാഹമോചന ഹര്‍ജി ചെയ്‌തതെന്തിന്‌ ? മാസങ്ങളായി തുടരുന്ന കുടുംബ പ്രശ്‌നം ഒറ്റയടിക്ക്‌ പരിഹരിക്കാന്‍ ദിലീപ്‌ തീരുമാനിച്ചതെന്തുകൊണ്ട്‌ ?
മലയാളിവാര്‍ത്ത ഇതാദ്യമായി ആ സത്യം പുറത്തു വിടുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ്‌ ആര്‍ യു വന്‍ പ്രദര്‍ശന വിജയത്തിലേക്ക്‌ കുതിക്കുന്ന എന്ന വാര്‍ത്തയാണ്‌ മഞ്‌ജുവിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്‌. മഞ്‌ജുവിന്റെ സിനിമ തിയേറ്ററിലെത്തിയയുടനെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌താല്‍ അത്‌ മഞ്‌ജുവിന്റെ അഭിനയ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചില്ലെങ്കിലും അദ്ദേഹം അത്‌ ഗൗനിച്ചില്ല. അത്രമാത്രം വിരോധം ദിലീപിന്‌ മഞ്‌ജുവിനോട്‌ ഉണ്ട്‌.
മഞ്‌ജു സിനിമാ നൃത്ത രംഗങ്ങളിലേക്ക്‌ മടങ്ങിയെത്തുന്നത്‌ ഏറ്റവുമധികം എതിര്‍ത്തിരുന്നയാളാണ്‌ ദിലീപ്‌. റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയും അതേ കഥയാണ്‌ പറയുന്നത്‌. സിനിമയില്‍ ദിലീപിന്റെ റോള്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചു. വളരാന്‍ വെമ്പുന്ന പൂമൊട്ടിനെ നുള്ളിക്കളയാനുള്ള ശ്രമമാണ്‌ സിനിമയിലും ചര്‍ച്ച ചെയ്യപ്പെട്ടത്‌. മഞ്‌ജുവിന്റെ ജീവിതത്തിലുണ്ടായതും ഇതു തന്നെയാണ്‌. ദിലീപിനെ വിവാഹം കഴിച്ച്‌ കുടുംബജീവിതത്തിലേക്ക്‌ മഞ്‌ജു മടങ്ങിയില്ലായിരുന്നെങ്കില്‍ ഹൗ ഓള്‍ഡ്‌ ആര്‍ യുവിലേതു പോലെ അടുത്തതാര്‌ എന്ന ചോദ്യത്തിന്‌ മഞ്‌ജുവാര്യര്‍ എന്ന മറുപടി നല്‍കാമായിരുന്നു. മഞ്‌ജുവിന്റെ കഴിവിനെകുറിച്ച്‌ ആരെക്കാളധികം ബോധ്യമുള്ളതും ദിലീപിനാണ്‌.
മഞ്‌ജു സിനിമയില്‍ മടങ്ങിയെത്തുന്നത്‌ ദിലീപിന്‌ ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല. എന്നാല്‍ വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിച്ച്‌ ഏറെ നാള്‍ കഴിഞ്ഞപ്പോള്‍ തനിക്ക്‌ നൃത്തവേദിയില്‍ മടങ്ങിയെത്തണമെന്ന്‌ മഞ്‌ജു ദിലീപിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഞ്‌ജു ഇപ്പോള്‍ വേഷമിടുന്നത്‌ കുടുംബജീവിതത്തിലാണെന്നും കലാ ജീവിതത്തിലേക്ക്‌ മടങ്ങി പോകാന്‍ താന്‍ അനുവദിക്കില്ലെന്നും ദിലീപ്‌ പറഞ്ഞു. ഇത്‌ മഞ്‌ജുവിനെ പ്രകോപിപ്പിച്ചെങ്കിലും മകള്‍ മീനാക്ഷിയുടെ ഭാവിയോര്‍ത്ത്‌ മഞ്‌ജുവാര്യര്‍ നിശബ്‌ദയായി. അതേസമയം മീനാക്ഷിക്ക്‌ പ്രായപൂര്‍ത്തിയായതോടെ മഞ്‌ജു തന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചു. മകള്‍ക്ക്‌ സ്വന്തം കാര്യം നോക്കാന്‍ പ്രായമായെന്ന്‌ പറഞ്ഞെങ്കിലും ദിലീപ്‌ വീണ്ടും തടസവാദവുമായി നിലകൊണ്ടു. ഇതിനിടെ ഒരു പരസ്യ ചിത്രത്തില്‍ മഞ്‌ജു അഭിനയിച്ചു. അത്‌ കുടുംബ ജീവിതത്തില്‍ വലിയ പൊട്ടിത്തെറിക്ക്‌ കാരണമായി. എന്നാല്‍ ഹൗ ഓള്‍ഡ്‌ ആര്‍ യുവിലെ നായികയെപോലെ മഞ്‌ജു കുലുങ്ങിയില്ല. തുടര്‍ന്ന്‌ ഇരുവരും മാറി താമസിച്ചു. തന്റെ അടങ്ങാത്ത കലാബോധത്തെ തല്ലിക്കെടുത്തരുതെന്ന്‌ മഞ്‌ജു അപേക്ഷിച്ചെങ്കിലും ദിലീപ്‌ വഴങ്ങിയില്ല. ഇതിനിടെ ദിലീപിന്റെ പുതിയ ചിത്രമായ റിംഗ്‌ മാസ്റ്റര്‍ മഞ്‌ജുവിനെ വിമര്‍ശിക്കുന്നതാണെന്നും പരാതികളുണ്ടായി. ഗുരുവായൂരിലെ നൃത്തം ദിലീപിനെ വല്ലാതെ പ്രകോപിപ്പിച്ചു. അങ്ങനെ മഞ്‌ജുവിന്റെ വലിയ ശത്രുവായി ദിലീപ്‌ മാറി.
ഇതിനിടയാണ്‌ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമ പുറത്തിറങ്ങിയതും ദിലീപ്‌ കേസ്‌ ഫയല്‍ ചെയ്‌തതും. എന്നാല്‍ വിവാഹമോചനക്കേസ്‌ ഫയല്‍ ചെയ്‌ത വാര്‍ത്ത മഞ്‌ജുവിന്‌ അനുഗ്രഹമായി മാറുകയായിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റിലേക്ക്‌ കുതിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends