വിവാഹം കഴിഞ്ഞാലും അഭിനയം തുടരും- ഭാവന

വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് നടി ഭാവന. അഭിനയം അത്ര മോശം തൊഴിലല്ലെന്നും ഭാവന. ഒരു നടനും വിവാഹ ശേഷം അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് കല്യാണം അഭിനയത്തിന്റെ അവസാനിപ്പിക്കാനുള്ള ഏര്‍പ്പാടുമല്ല. കജോള്‍, മാധുരി ദീക്ഷിത്ത്, ഐശ്വര്യാറായ്, ശ്രീദേവി എന്നിവരൊക്കെ വിവാഹ ശേഷവും സ്റ്റാറുകളായി തിളങ്ങുന്നു. വിവാഹ ശേഷം നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയത്തില്‍ മാത്രമല്ല മനസിന് സന്തോഷം ലഭിക്കുന്ന നല്ല കാര്യങ്ങളെന്തും ചെയ്യും.
ഞാന്‍ അഭിനയം തുടരുന്നത് ആഗ്രഹിക്കുകയും അതിന് വേണ്ട പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കൂ. അയാള്‍ ഒരു നല്ല സുഹൃത്തായിരിക്കണം. പതിനഞ്ച് വയസു മുതല്‍ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. ഇതുവരെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഒരു നടനെയോ സംവിധായകനെയോ പ്രണയിച്ച് വിവാഹം കഴിച്ചാലും തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയാണ് ജീവിതത്തില്‍ എല്ലാമെനിക്ക് തന്നത്. അതുകൊണ്ട് സിനിമ ഉപേക്ഷിക്കാന്‍ തയ്യാറല്ല. .jpg)
അനൂപ് മേനോന്റെ ജോഡിയായി രണ്ടാമത് അഭിനയിച്ച ആഗ്രി ബേബീസ് നല്ല സിനിമയാണ്. മുമ്പ് ഞങ്ങള്‍ അഭിനയിച്ച ട്രിവാന്‍ട്രം ലോഡ്ജും വിജയിച്ചിരുന്നു. അനൂപുമായി അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിളാണ്. ഞാനിപ്പോള്‍ രണ്ട് മലയാളം ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്. ഈ വര്‍ഷം ഒരു കന്നട ചിത്രം ചെയ്യും. പോളിടെക്ക്‌നിക്കിലെ പൊലീസ് വേഷം ഞാന്‍ ആസ്വദിച്ചാണ് ചെയ്തത്. അതുപോലുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























