ഒരു കോടി തന്നാല്‍ അഭിനയിക്കാം:സുരേഷ് ഗോപി

പടങ്ങളെല്ലാം പൊട്ടി വീട്ടിലിരിക്കുകയാണെങ്കിലും തന്റെ ഇമേജിന് കോട്ടം വരുത്താന്‍ സുരേഷ് ഗോപി തയ്യാറല്ല. എത്ര നല്ല കഥാപാത്രമായാലും ഒരു കോടി തന്നാലേ അഭിനയിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. ഒരുപാട് സംവിധായകര്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും ഈ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സലാംകാശ്മീര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പൊട്ടിയതോടെ താരത്തിന്റെ സാറ്റലൈറ്റ് മൂല്യവും ഇടിഞ്ഞു. അഥിനാല്‍ ഒരു കോടി രൂപ നല്‍കിയാല്‍ സിനിമ ലാഭമാകില്ല.
സുരേഷ് ഗോപിയെപ്പോലെ പടങ്ങള്‍ പൊട്ടുന്നുണ്ടെങ്കിലും പ്രതിഫലം കുറച്ച് അഭിനയിക്കുന്നത് കൊണ്ടാണ് ജയറാമിന് ഇടയ്ക്കിടെ ചിത്രങ്ങള്‍ ലഭിക്കുന്നത്. 15നും 20 ലക്ഷത്തിനും ഇടയിലാണ് താരം പ്രതിഫലം വാങ്ങുന്നത്. രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. എന്നാല്‍ ആ ചിത്രത്തില്‍ അദ്ദേഹം പ്രതിഫലക്കാര്യത്തില്‍ വിട്ട് വീഴ്ച വരുത്തുമെന്നുറപ്പാണ്. കാരണം നാല് വര്‍ഷത്തോളം വീട്ടിലിരുന്ന സുരേഷ് ഗോപിയെ ഭരത് ചന്ദ്രന്‍ ഐ.പി.എസിലൂടെ തിരികെ കൊണ്ടുവന്നത് രഞ്ജി പണിക്കരാണ്.
മമ്മൂട്ടിയുമായുള്ള പിണക്കം കാരണം സുരേഷ് ഗോപി പഴശിരാജ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉപേക്ഷിച്ചു. സിനിമ കുറഞ്ഞതോടെ അമ്മയുടെ മീറ്റിംഗുകളിലും അദ്ദേഹം പോകാറില്ല. ഉദ്ഘാടനങ്ങള്‍ക്കും പൊതുപരിപാടികളിലും മാത്രമാണ് പങ്കെടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























