ഭാവനയെ ഒഴിവാക്കാന്‍ ദിലീപ്?

മലയാളത്തിലെ പല സിനിമകളില്‍ നിന്നും ഭാവനയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപ്-മഞ്ജു ദാമ്പത്യ പ്രശ്‌നത്തില്‍ ഭാവന മഞ്ജുവിനൊപ്പം നിന്നതാണ് ജനപ്രീയ നായകനെ ചൊടിപ്പിച്ചതെന്നറിയുന്നു. വൈശാഖിന്റെ കസിന്‍സില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയത് ദിലീപിന്റെ ഇടപെടല്‍ മൂലമായിരുന്നെന്ന് സിനിമ ഇന്‍ഡസ്ട്രിയില്‍ പരസ്യമായ രഹസ്യമാണ്. പോളിടെക്കിനിക്കില്‍ നിന്ന് ഭാവനയെ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
ഭാവന, ഗീതുമോഹന്‍ദാസ്, ശ്വേതാമേനോന്‍, സംയുക്താവര്‍മ എന്നിവരെല്ലാം തുടക്കം മുതല്‍ മഞ്ജുവിനൊപ്പമായിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഈ നാല് നായികമാര്‍ മഞ്ജുവിനെ സ്ഥിരം ബന്ധപ്പെടുകയും കാണുകയും ചെയ്തിരുന്നു. ദിലീപിന്റെ പല ഇടപാടുകളും ഇവരാണ് മഞ്ജുവിനെ അറിയിച്ചെന്നും ആക്ഷേപമുണ്ട്. അതേസമയം ദിലീപിന്റെ വ്യക്തിബന്ധങ്ങള്‍ അറിയാമായിരുന്നെങ്കിലും മഞ്ജു അതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പണവും മറ്റ് കാര്യങ്ങളും ചിലര്‍ക്ക് നല്‍കാന്‍ തുടങ്ങിയതോടെയാണ് മഞ്ജു കടുത്ത നിലപാട് സ്വീകരിച്ചതെന്നറിയുന്നു.
ഒരു കാലത്ത് ദിലീപിന്റെ പ്രിയ നായികയായിരുന്നു ഭാവന. സി.ഐ.ഡി മൂസ, ചെസ്, തിളക്കം, ചാന്ത് പൊട്ട്, മുല്ല, ട്വന്റി ട്വന്റി തുടങ്ങിയ ചിത്രങ്ങളില്‍ ഭാവനയായിരുന്നു നായിക. റണ്‍വേയില്‍ ഐറ്റം ഡാന്‍സും ചെയ്തു. ദിലീപ് നിര്‍മിച്ച മെട്രോയിലും ഭാവനയായിരുന്നു നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























