പൊടുന്നനെ ദിലീപ് ചിലര്‍ക്കെതിരെ രംഗത്തുവന്നതെന്തിന്?

ഒരു പ്രമുഖ ചലച്ചിത്രവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദിലീപിനെ വേദനിപ്പിച്ചതാണ് മലയാള സിനിമയിലെ ചിലര്‍ക്കെതിരെ രംഗത്തുവരുവാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നറിയുന്നു. വെറുതെ മഞ്ജു വിവാഹമോചനത്തിനു തയാറാവില്ലെന്നു കരുതുന്നവരാണ് ദിലീപിനെതിരെയുള്ള ആരോപണം പരത്തുന്നത്. ഇവരില്‍ ചിലരോട് തനിക്ക് വെളിപ്പെടുത്താനാവാത്ത നിരവധി രഹസ്യങ്ങളുണ്ടെന്ന് മഞ്ജു പറഞ്ഞിരുന്നു.
ദിലീപിന് ചില താരങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദിലീപ് ഇക്കാര്യങ്ങളൊക്കെ നിഷേധിച്ചിരുന്നു. എല്ലാം മഞ്ജുവിന്റെ സംശയം മാത്രമാണെന്നായിരുന്നു ദിലീപിന്റെ ഭാഷ്യം. എന്നാല്‍ ഒരു ചലത്തിത്ര നടി ദിലീപിനെ എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഈ ചലച്ചിത്ര നടിയുടെ ജീവിതത്തില്‍ ചില താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ ദിലീപ് ഇടപെട്ടിരുന്നു. ഇത് മഞ്ജു എതിര്‍ത്തു. ഒരു സുഹൃത്ത് എന്ന നിലയില്‍ അവരുടെ വേദനയില്‍ താന്‍ ഇടപെട്ടു എന്നാണ് ദിലീപ് പറഞ്ഞത്. ഇത് കുടുംബ കലഹത്തിന് കാരണമായി.
അതെസമയം മഞ്ജുവിന്റെ ജീവിതത്തിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മഞ്ജു ദിലീപിനോട് അതിരുവിട്ട പൊസസീവിനെസ് കാണിച്ചിരുന്നു എന്നും ഒരു കഥയുണ്ട്. ഒരു ചലചച്ചിത്രതാരം എന്ന നിലയില്‍ തനിക്ക് ഇത്തരം നിയന്ത്രണങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്ന് ദിലീപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ദിലീപിന്റെ മകള്‍ക്കും ഇതെ അഭിപ്രായമായിരുന്നു. ദിലീപിന്റെ മകള്‍ അമ്മയുടെ സംശയം പലരോടും ദൂരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ നാള്‍ക്കുനാള്‍ ചെല്ലുന്തോറും അത് വര്‍ധിച്ചുകൊണ്ടേയിരുന്നു.
അതെസമയം ദിലീപിന്റെ ഭാര്യയായിരിക്കുമ്പോഴും സിനിമയില്‍ മടങ്ങിയെത്താന്‍ മഞ്ജു വല്ലാതെ ആഗ്രഹിച്ചിരുന്നു. നൃത്തത്തില്‍ സജീവമാകാനും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ഇതിനോട് ദിലീപിന് യോജിപ്പുണ്ടായിരുന്നില്ല. ദിലീപിന് അഭിനയിക്കാം തനിക്ക് അഭിനയിച്ചുകൂടാ എന്ന അഭിപ്രായം മഞ്ജുവിനെ ചൊടിപ്പിച്ചു. മഞ്ജുവിന്റെ മകള്‍ക്കും അമ്മ അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. ഇതെല്ലാം മഞ്ജുവിനെ പ്രകോപിപ്പിച്ചു.
മകള്‍ക്ക് തന്നോട് സ്‌നേഹക്കുറവുണ്ടെന്ന കാര്യവും അടുത്തസുഹൃത്തുക്കളോട് മഞ്ജു മറച്ചുവച്ചില്ല. ഇതിനിടയിലാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചത്. ഇത് ദിലീപ് എതിര്‍ത്തു. എന്നാല്‍ ദിലീപിന്റെ വാശിക്ക് മഞ്ജു വഴങ്ങിയില്ല. അങ്ങനെയാണ് ഇവരുടെ ജീവിതം വേര്‍പിരിയലിന്റെ വക്കിലെത്തിയത്. ദിലീപിനെതിരെ അപവാദം പറഞ്ഞു പരത്തുന്നത് മഞ്ജുവിന്റെ ആരാധകര്‍ തന്നെയാണെന്നും ദിലീപ് വിശ്വസിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അനുദിനം വര്‍ധിച്ചുവരുന്ന ആരോപണങ്ങളെ ദിലീപിന് എങ്ങനെ നേരിടണമെന്നറിയില്ല.
തന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ദിലീപിന്റെ വാദം. ഇല്ലെങ്കില്‍ മകള്‍ തനിക്കൊപ്പം നില്‍ക്കുമോ എന്നാണ് ദിലീപ് ചോദിക്കുന്നത്. ഇതിന് എന്തു മറുപടിയാണ് മഞ്ജുവിന് നല്‍കാവുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















