Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഇങ്ങനെയൊക്കെ ഷാംപൂ ചെയ്‌താൽ മുടിക്ക് പണി ഉറപ്പ്; മുടി ഷാംപൂ ചെയ്യാം ഈ കാര്യങ്ങൾ അറിഞ്ഞ ശേഷം

10 AUGUST 2019 04:44 PM IST
മലയാളി വാര്‍ത്ത

കുളിക്കുമ്പോൾ കൈ എത്തും ദൂരത്തുള്ള ഷാംപൂ എടുത്തു തലയിൽ തേച്ചു പിടിപ്പിച്ച ശേഷം ഒരു കഴുകൽ. ഇങ്ങനെ ഷാംപൂ ചെയ്യലാണ് പലരുടെയും പതിവ്. പലരും തലയിൽ തേച്ച ഷാംപൂ നന്നായി കഴുകി കളയുക പോലുമില്ല. മുടി വൃത്തിയാക്കാൻ ഷാംപൂ ചെയ്തിട്ട് അതിനെ പഴയതിനെക്കാൾ മോശമായ അവസ്ഥയിലേക്ക് തള്ളി വിടുകയാണ് ഇങ്ങനെ ചെയ്യുന്നവർ. നിങ്ങളുടെ മുടി ശുചിയായി സൂക്ഷിക്കുന്നതിന് അവലംമ്പിക്കേണ്ടുന്ന മാർഗങ്ങളാണ് ഇനി പറയാൻ പോകുന്നത്. മുടി ഷാംപൂ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ ചെയ്താൽ മുടിയെ സൂക്ഷിക്കാവുന്നതാണ്.ഷാംപൂ ചെയ്യുന്നതിനു മുൻപുള്ള ആദ്യ പടി തല മുടി നന്നയി ചീകി വൃത്തിയാക്കുക. മുടി ചീകുന്നത് വഴി രക്തചംക്രമണം വര്‍ദ്ധിക്കുകയും സുഷിരങ്ങള്‍ തുറക്കുകയും ചെയ്യും. ശിരോചര്‍മ്മത്തില്‍ എണ്ണ അടിഞ്ഞു കൂടുന്നത് തടയാൻ കുളിക്കുന്നതിനു മുമ്പായി തല മുടി ചീകി മുടിയിലെ ചുരുളും കെട്ടും മാറ്റുക. . തലമുടിയിലെ ചുരുളഴിക്കുന്നത്തിലൂടെ തലയുടെ മുകൾ ഭാഗം മുതൽ മുടിയുടെ താഴെ വരെ ഒരേ രീതിയില്‍ ഷാംപൂ പുരളുവാൻ ഇടയാകുന്നു.

ഷാംപൂ ഉപയോഗിക്കുന്നതിനു മുമ്പായി മുടി നന്നായി കഴുകുകയാണ് അടുത്ത പടി. മുടി കഴുകുന്നതിനായി ചെറുചൂടുവെള്ളം ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി മുടിയിലെ ക്യൂട്ടിക്കിളുകള്‍ തുറക്കും. മാത്രമല്ല മുടിയിൽ അടിഞ്ഞു കൂടിയിട്ടുള്ള പൊടിയും മറ്റ് വസ്തുക്കളും മാറ്റം ചെയ്യാനും കഴിയും. ഇത് വഴി കണ്ടീഷണറില്‍ ഉള്ള എണ്ണകള്‍ വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. നമ്മൾ ഉപയോഗിക്കുന്ന വെള്ളം കാഠിന്യമുള്ളതാണെങ്കില്‍ ആ വെള്ളത്തിൽ നിന്നും മുടിക്ക് കേടു വരുത്തുന്ന ധാതുക്കള്‍ അരിച്ചു മാറ്റുവാൻ പാകത്തിന് ഫില്‍റ്റര്‍ ഉപയോഗിക്കാവുന്നതാണ്. കാഠിന്യം കുറഞ്ഞ വെള്ളം മുടി നല്ല രീതിയില്‍ വൃത്തിയാക്കുവാന്‍ സഹായകമാണ്.

നേരിട്ട് ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. നമ്മുടെ കയ്യില്‍ അല്പം ഷാംപൂ എടുത്ത് തലയോട്ടിയില്‍ നന്നയി തേച്ചു പിടിപ്പിക്കുക. ശേഷം നന്നായി തലയോട്ടിയില്‍ മസാജ് ചെയ്യുക. മുടിയുടെ താഴെ വരെ മസാജ് ചെയ്യാവുന്നതാണ്. നമ്മുടെ കഴുത്തിന്റെയും ചെവിയുടേയും പിന്നിലുള്ള ഭാഗം ഉള്‍പ്പെടെ തലയുടെ എല്ലാ ഭാഗത്തും ഷാംപൂ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. എന്നാല്‍ അമർത്തി തേയ്ക്കരുത്. അങ്ങനെ ചെയ്‌താൽ മുടിയുടെ ക്യൂട്ടിക്കിളുകൾ നശിച്ചു പോകും. നമ്മുടെ മുടിയുടെ വേരുകളാണ് എണ്ണയെ ശേഖരിക്കുന്നത്. അതുകൊണ്ടു ആ ഭാഗത്തു കൂടുതല്‍ ഷാംപൂ ഉപയോഗിക്കുക. മുടിയുടെ അഗ്രത്തില്‍ കുറച്ച്‌ മാത്രം ഷാംപൂതേച്ചാൽ മതിയാകും. കുറച്ചു നേരം ഷാംപൂ ശിരോചര്‍മ്മത്തില്‍ വച്ചിരിക്കുക. എന്നിട്ടു ഷാംപൂ അല്പം പോലും അവശേഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. അത് ഉറപ്പാക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകുകയാണ് വേണ്ടത്. നീളൻ മുടി ഉള്ളവർ തണുത്ത വെള്ളം ഉപയോഗിച്ച്‌ മുടി കഴുകുക. കഴുകിയ മുടിയ്ക്കുള്ളില്‍ ക്യൂട്ടിക്കിളുകള്‍ അടയുവാനും ഈര്‍പ്പം പിടിച്ചു നിര്‍ത്തുവാനും ഇത് സഹായകമാണ്.

ഷാംപൂ ചെയ്ത ശേഷം കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. ഷാംപൂ ചെയ്ത മുടിയില്‍ നിന്നും മുഴുവനായും വെള്ളം കളയുക. എന്നിട്ടു നമ്മുടെ മുടിയ്ക്ക് ഏറ്റവും അനുയോജ്യമായ കണ്ടീഷണര്‍ തെരഞ്ഞെടുക്കുക. മുടിയിഴകളിലും മുടിയുടെ അറ്റത്തും മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക. ശിരോചര്‍മ്മത്തില്‍ ഒരിക്കലും കണ്ടീഷണര്‍ ഉപയോഗിക്കരുത്. കുറെ നേരം വച്ചതിന് ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകുക. കണ്ടീഷണർ മുഴുവനായും മുടിയില്‍ നിന്നും കഴുകി കളയുക. കണ്ടീഷണർ മുടിയിൽ പറ്റിപ്പിടിച്ചിരിക്കാതെ ശ്രദ്ധിക്കണം. കാരണം ഇത് അമിതമായി എണ്ണ അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കും.


ഷാംപൂ ചെയ്തതിന് ശേഷം മുടി നന്നായി ഉണക്കുക. മുടിയില്‍ നിന്നും വെള്ളം കളഞ്ഞതിന് ശേഷം തലയ്ക്ക് ചുറ്റും ഒരു ടവല്‍ പൊതിഞ്ഞ് കുറച്ചു നേരം വയ്ക്കുക. അകലമുള്ള പല്ലുകളുള്ള ചീപ്പ് കൊണ്ട് മുടിയുടെ ചു രുളുകൾ അഴിക്കുക. നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യതയുള്ളതിനാൽ വേഗത്തിൽ ചീകരുത്. മുടി ഉണങ്ങുവാനായി ടവല്‍ ഉപയോഗിച്ച്‌ ശക്തിയായി മുടി തുടയ്ക്കരുത്. നനഞ്ഞ തലമുടികളിലെ കെട്ടുകള്‍ അഴിക്കുന്നതിനായി സാവകാശം മുകളില്‍ നിന്നും താഴേക്ക് മുടി തുടയ്യ്ക്കുക. മുടി സ്വാഭാവികമായി ഉണങ്ങാൻ അനവദിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (4 minutes ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (17 minutes ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (21 minutes ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (1 hour ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (1 hour ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (2 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (3 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (3 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (4 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (4 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (4 hours ago)

Malayali Vartha Recommends