Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒക്ടോബർ 29 - ലോക മസ്തിഷ്‌കാഘാത ദിനം.. ഇന്ത്യയിലെ യുവാക്കളിൽ സ്‌ട്രോക്കിനുള്ള സാധ്യതയേറുന്നു..സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്..കൂടുതൽ അറിയാം ,പ്രതിരോധിക്കാം

29 OCTOBER 2019 12:25 PM IST
മലയാളി വാര്‍ത്ത


മനുഷ്യരുടെ മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനം സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതത്തിനാണ്. ഹൃദ്രോഗവും കാൻസറും കഴിഞ്ഞാൽ, മൂന്നാമത്തെ പ്രധാന മരണകാരണമാണ് സ്‌ട്രോക്ക്. ആറു പേരിൽ ഒരാൾക്ക് എന്ന തോതിൽ മസ്തിഷ്ക്കാഘാതം അഥവാ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്. അതിൽ ഒരാൾ നിങ്ങളാകാതിരിക്കാൻ സ്‌ട്രോക്കിനെ കുറിച്ച് കൂടുതലറിയാം

രക്തയോട്ടത്തിൽ വരുന്ന തടസം മൂലം തലച്ചോറിൽ വരുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം . ബ്രെയ്ൻ അറ്റാക്ക് എന്നും ഇതിനെ വിളിക്കാം. ആറ് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണിത്.

സാധാരണ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വരുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. എന്നാൽ
ഈ അടുത്തകാലത്തായി ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ യുവാക്കളിൽ സ്‌ട്രോക്ക് വ്യാപകമാകുന്നുണ്ട്. ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മർദമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഏഷ്യയിൽ മസ്തിഷ്‌കാഘാതം വരുന്നവരിൽ അഞ്ച് പേരിൽ ഒരാളുടെ പ്രായം 45 വയസിൽ താഴെയാണ്. സ്‌ട്രോക്ക് കാരണമുള്ള മരണം യുവാക്കളിൽ കുറവാണ്. പക്ഷെ ശിഷ്ടകാലം ചിലപ്പോൾ കിടക്കയിൽ കഴിയേണ്ടി വരും .

യങ് സ്‌ട്രോക്ക്

‘യങ് സ്‌ട്രോക്ക്’ എന്നാണ് 50 വയസിൽ താഴെ ഉള്ളവർക്കുണ്ടാകുന്ന മസ്തിഷ്‌കാഘാതത്തിനെ വിളിക്കുക. ചെറുപ്പക്കാരിൽ സ്ട്രോക്കിന്റെ കാരണങ്ങൾ പ്രായമായവരിൽനിന്നും വ്യത്യസ്തമാണ് ..ഹൃദയത്തിലെ പമ്പിങിന്റെ കുറവ്, മിടിപ്പിലെ വ്യത്യാസം ,വാല്‍വിന്‍റെ ചുരുങ്ങൽ, കാർഡിയോ മയോപതി തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ.
ഇതു കൂടാതെ ചെറുപ്പക്കാരിൽ സാധാരണയായി വരുന്ന പരുക്ക്, ചെറിയ രീതിയിൽ ഉള്ള ആക്സിഡന്റുകൾ, കഴുത്തിനുണ്ടാകുന്ന പരുക്ക്, ചില കണക്ടിവിറ്റി രോഗങ്ങൾ, വാസ്കുലൈറ്റിസ്, ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളെ ബാധിക്കുന്ന ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നീ രോഗങ്ങളിൽ നമ്മുടെ രക്തക്കുഴലുകൾക്കെതിരായി ഉള്ള ചില പ്രത്യേകതരം ആന്റിബോഡികൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും അതു സ്ട്രോക്കിലേക്കു നയിക്കുകയും ചെയ്യാറുണ്ട്

അതിനാൽ ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ചെറുപ്പക്കാരിൽ സ്ട്രോക്കിന്റെ പ്രധാന കാരണമാണ്. ഹൃദയത്തിന്റെ ജന്മനാ ഉള്ള വാൽവിന്റെ രോമങ്ങൾ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂട്ടുന്നു. അതു സ്ട്രോക്കിലേക്കു നയിക്കുന്നു. ഹൃദയത്തിൽ ഉണ്ടാകുന്ന രോഗബാധയെയാണ് ഇൻഫെക്ടീവ് എൻഡോകാർഡൈറ്റിസ് എന്നു പറയുന്നത്. ഇതു ചെറുപ്പക്കാരിലുള്ള സ്ട്രോക്കിന്റെ പ്രധാനപ്പെട്ട കാരണമാണ്. ഈ രോഗത്തിൽ ഹൃദയവാൽവുകളിലും ഹൃദയഭിത്തികളിലും പഴുപ്പ് ഉണ്ടാകുകയും, ആ പഴുപ്പ് പിന്നീടു വാൽവുകളിലൂടെ പമ്പ് ചെയ്യപ്പെട്ടു തലച്ചോറിൽ എത്തി സ്ട്രോക്ക് ഉണ്ടാകുകയും ചെയ്യുന്നു

ഇസ്‌കീമിക് സ്‌ട്രോക്കും ഹെമറേജിക് സ്‌ട്രോക്കും

ഇസ്‌കീമിക് സ്‌ട്രോക്ക് എന്നാൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് പോകുമ്പോൾ ഉണ്ടാകുന്ന തടസമാണ്. ഹെമറേജിക് സ്‌ട്രോക്കിൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടി രക്തം അവിടെ മൊത്തം വ്യാപിക്കും.

പെട്ടെന്ന് ശരീരത്തിന്റെ ഒരു വശം തളരുക, മുഖം കോടിപ്പോകുക, പെട്ടെന്ന് സംസാര ശേഷി നഷ്ടമാകുക, ശരീരത്തിന്റെ ബാലൻസ് തെറ്റുക, പെട്ടെന്ന് കാഴ്ചശക്തി നഷ്ടപ്പെടുക, പെട്ടന്നുള്ള ബോധക്ഷയം, ശക്തമായ തലവേദനയും തലകറക്കവും എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ:
അമിത രക്തസമ്മർദം, പ്രമേഹം, പുകവലി, മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ്, അധിക കൊഴുപ്പ്, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം സ്‌ട്രോക്കിനു കാരണമാകാറുണ്ട്.

എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.. ഏറിയാൽ നാലര മണിക്കൂറിനകവും സാധിക്കുന്നത്ര നേരത്തേയും രോഗിയെ പരിശോധിച്ച്‌ സ്‌ട്രോക്ക്‌ ആണെന്ന്‌ ഉറപ്പു വരുത്തേണ്ടതും ചികിത്സ തുടങ്ങേണ്ടതുമാണ് . രക്തക്കുഴൽ അടഞ്ഞതുതന്നെയാണോ കാരണം എന്ന് കണ്ടു പിടിക്കണം . മറ്റസുഖങ്ങളുണ്ടെങ്കിൽ അതിന്റെ അവസ്ഥകൾ ഉറപ്പുവരുത്തണം......

രക്തക്കട്ട അലിയിക്കാനുള്ള ടി.പി.എ. കുത്തിവെപ്പ്‌ നൽകണം(Thrombolysis). രക്തക്കട്ട അലിഞ്ഞ്‌ കുഴൽ തുറക്കുകയാണെങ്കിൽ രോഗിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക്‌ വ്യക്തമായ മാറ്റമുണ്ടാകും. ഇത്‌ എല്ലാവർക്കും പക്ഷേ, ബാധകമല്ല. സ്‌ട്രോക്ക്‌ രോഗികൾക്ക്‌ ചെയ്യുന്ന വിശേഷാൽ ചികിത്സയാണ്‌ മെക്കാനിക്കൽത്രോമ്പക്‌ടമി. ഇത്‌ ആദ്യത്തെ ആറ്‌ മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ്‌ ഏറ്റവും അഭികാമ്യം. രക്തക്കുഴലിനകത്തേക്ക്‌ ചെറിയ കത്തീറ്ററുകൾ കടത്തി കുഴൽ, മസ്തിഷ്കത്തിലെ രക്തക്കുഴലിന്റെ അടഞ്ഞയിടംവരെ എത്തിച്ച്‌ രക്തക്കട്ടയെ വലിച്ചുനീക്കി പുറത്തെടുത്ത്‌ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്ന രീതിയാണിത്‌.. ഈ ചികിത്സ ഫലപ്രദമായി ചെയ്യാൻ കഴിഞ്ഞാൽ രക്തയോട്ടം പർവ്വസ്ഥിതിയിലാക്കാനും രോഗിയെ രക്ഷപ്പെടുത്താനും കഴിയും

സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് .ഭക്ഷണത്തിലൂടേയും ജീവിതശൈലിയിലൂടേയും രോഗം നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് പ്രധാനം. നിത്യവും വ്യായാമം ചെയ്യുക, നല്ല ഭക്ഷണശീലങ്ങള്‍ പിന്തുടരുക, അമിത കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുക പുകവലി ഒഴിവാക്കുക എന്നിവയാണ് മസ്തിഷ്ക്കാഘാതം വരാതെ നോക്കാനുള്ള മാർഗ്ഗങ്ങൾ 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends