Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി

29 SEPTEMBER 2020 05:35 PM IST
മലയാളി വാര്‍ത്ത


തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബയെ യുഎസിലെ ബ്രസോറിയ കൗണ്ടിയിൽ കണ്ടെത്തി.. സംഭവം ദുരന്തമായി ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പ്രഖ്യാപിച്ചു . പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണ് അമീബ മനുഷ്യരിൽ എത്തുന്നതെന്നാണു പ്രാഥമിക നിഗമനം. ഈ മാസം ലേക്ക് ജാക്സൺ നഗരത്തിൽ ആറു വയസ്സുകാരൻ ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് അമീബയുടെ സാന്നിധ്യം ദൃശ്യമായത്. 2019 സെപ്റ്റംബർ 16-ന് ലില്ലി എന്ന പത്തു വയസ്സുകാരിയും ഇതേ കാരണത്താൽ മരിച്ചിരുന്നു

അമേരിക്കയിൽ മാത്രമല്ല, 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആലപ്പുഴ തിരുമല സ്വദേശിയും പ്ലസ്‍വൺ വിദ്യാർഥിയായിരുന്ന അക്ബറിന്റെ ജീവനാണ് അമീബ അന്ന് കവർന്നത്.

അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം.......

അമീബയുടെ സാന്നിധ്യമുള്ള ജലവിതരണ സംവിധാനങ്ങളെ സുരക്ഷിതമാക്കാനുള്ള അതിവേഗ നടപടികൾ ടെക്സസ് സംസ്ഥാനം സ്വീകരിക്കുകയാണെന്നു റിപ്പബ്ലിക്കൻകാരനായ ഗവർണർ അബോട്ട് അറിയിച്ചു. ജനങ്ങൾ പ്രാദേശിക ഉദ്യോഗസ്ഥരുടെ മാർഗനിർദേശം പാലിക്കണമെന്നും ആരോഗ്യം സംരക്ഷിക്കുന്നതിന് ഉചിതമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.

ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലെ കണ്ട‌െത്തലിനെ തുടർന്നാണു ഗവർണറുടെ പ്രഖ്യാപനം. പ്രാദേശികമായി വിതരണം ചെയ്യുന്ന ജലം പരിശോധിച്ചപ്പോൾ 11 സാംപിളുകളിൽ 3 എണ്ണം പോസിറ്റീവ് ആയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിൽനിന്നെട‌ുത്ത സാംപിളിലും അപകടകാരിയായ അമീബയെ കണ്ടെത്തിയെന്നു ലേക് ജാക്സൺ സിറ്റി മാനേജർ മൊഡെസ്റ്റോ മുണ്ടോ പറഞ്ഞു.

നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന അപകടകാരിയായ അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. അപകടഭീഷണിയുള്ളതിനാൽ പൈപ്പ് വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കരുതെന്ന് ബ്രാസോസ്പോർട്ട് വാട്ടർ അതോറിറ്റി നിർദേശിച്ചു.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കണമെന്നു ടെക്സസ് കമ്മിഷൻ ഓൺ എൻവയോൺമെന്റൽ ക്വാളിറ്റി (ടിസിഇക്യു) അഭ്യർഥിച്ചു. ഉപയോഗത്തിന് മുമ്പ് കുറച്ച് നേരം ടാപ്പുകളും ഹോസുകളും തുറന്നിടാനും കുടിക്കാനായി വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.‌ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. വാട്ടർ സ്‍കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ ശരീരത്തിൽ പ്രവേശിക്കാം

നമ്മുടെ വാട്ടർ ഹീറ്ററുകളിലും വെള്ളമെത്തുന്ന പൈപ്പുകൾക്കുള്ളിലും നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്...... എന്നാൽ സാധാരണയായി ചൂടുള്ള തടാകങ്ങളിലും നദികളിലും മറ്റുമാണ് അമീബ കാണപ്പെടുന്നത്. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ തലവേദന, പനി, ഛർദി, ബാലൻസ് നഷ്ട‌പ്പെടൽ, ഭ്രമാത്മകത എന്നിവയാണു പ്രാഥമിക ലക്ഷണങ്ങൾ. 5 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യതയുണ്ട്.

ഇവയെ പ്രതിരോധിക്കുന്നതിന് കെട്ടിക്കിടക്കുന്ന വെള്ളത്തിലും മലിനജലത്തിലും മുങ്ങിക്കുളിക്കരുത്. കക്കൂസ് മാലിന്യങ്ങൾ പൊതുജലാശയങ്ങളിലേക്ക് തുറക്കരുത് എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്

വിരളമായി മാത്രമേ ഈ രോഗം പിടിപെടാറുള്ളൂവെങ്കിലും അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവയെ പൂർണമായി നശിപ്പിക്കാനാവില്ല. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് ബാധിച്ചവരിൽ 99 ശതമാനമാണ് മരണനിരക്ക്. എന്നാൽ, അമീബയുള്ള വെള്ളംകുടിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കില്ല. ഉപ്പുവെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിക്ക് വളരാനാവില്ല.. അതുകൊണ്ടുതന്നെ കടൽവെള്ളത്തിൽ ഇവയില്ല. ......

1962 മുതൽ അമേരിക്കയിൽ 145 അണുബാധകൾ റിപ്പോർട്ട് ചെയ്തതിൽ നാലു പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (30 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

Malayali Vartha Recommends