Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് മൂന്നാം തരംഗം..അടുത്ത മൂന്ന് മാസങ്ങൾ രാജ്യത്തിന് നിർണായകം ..കോവിഡ് മരണങ്ങൾ ഉൾപ്പടെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം വ്യാപകമായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് നമ്മൾ പ്രതീക്ഷിക്കുന്നതിലും ഏറെ ... എല്ലാ ഉത്സവാഘോഷങ്ങളും മാറ്റിവച്ച്‌ കടുത്ത നിയന്ത്രണം വേണമെന്ന് ഐഎംഎ..

13 JULY 2021 01:22 PM IST
മലയാളി വാര്‍ത്ത


രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് . അടുത്ത മൂന്ന് മാസങ്ങൾ രാജ്യത്തിന് നിർണായകമാണ്..കോവിഡ് മരണങ്ങൾ ഉൾപ്പടെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം വ്യാപകമായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് നമ്മൾ പ്രതീക്ഷിക്കുന്നതിലും ഏറെ ആയിരിക്കാനാണ് സാധ്യത .

അതുകൊണ്ടു തന്നെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ളത് . ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നുമാണ് ഐഎംഎ ആവശ്യപ്പെട്ടത് .

 

 

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ ചടങ്ങുകളിലും തീർത്ഥാടന കേന്ദ്രങ്ങളിലും തിരക്ക് കൂടുന്നതും മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി

വിനോദ സഞ്ചാരത്തിനും തീർത്ഥാടനത്തിനും വാക്സിനെടുക്കാത്ത ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത് കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത ഒരുക്കുന്നതായി ഐ.എം.എ പ്രസിഡന്റ് ഡോ. ജെ.എ. ജയലാലും ഹോണററി സെക്രട്ടറി ജനറൽ ഡോ.ജയേഷ് എം. ലലെയും ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരവും തീർത്ഥാടനവും മതചടങ്ങുകളും വേണ്ടതുതന്നെ. പക്ഷേ,​ അത്തരം ആവശ്യങ്ങൾക്കായി ആളുകൾ തടിച്ചുകൂടുന്നത് ഒരുമാസത്തേക്കെങ്കിലും ഒഴിവാക്കണം.

 

 

കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് വ്യാപാരികൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.

 

രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗം അടുത്ത മൂന്ന് മാസത്തോടെ ആരംഭിച്ചേക്കുമെന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു. 'കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍' എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

 

അതേസമയം, മൂന്നാം തരംഗം മുന്നിൽക്കണ്ട് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് വരുന്ന ആറ് മാസം ആരോഗ്യ മന്ത്രാലയം ശ്രദ്ധിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതിനായി പ്രത്യേക പാക്കേജായ 23,000 കോടി രൂപ ഇതിനായി വിനിയോഗിക്കും.

 

 


കേരളത്തിൽ ഇളവുകൾ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും യഥാർത്ഥത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല..കേരളത്തിൽ ആശങ്ക തുടരുന്ന സാഹചര്യമാണ് ഇപ്പഴുള്ളത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (55 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends