Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ഒരിത്തിരി ശ്രദ്ധ ..അതുമതി ജീവിതം തിരികെ പിടിക്കാൻ .. ചിലപ്പോൾ നമ്മൾ കാട്ടുന്ന അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരുന്നത് നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജീവനാകാം... അത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

20 SEPTEMBER 2021 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ഒരിത്തിരി ശ്രദ്ധ ..അതുമതി ജീവിതം തിരികെ പിടിക്കാൻ .. ചിലപ്പോൾ നമ്മൾ കാട്ടുന്ന അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരുന്നത് നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജീവനാകാം. അത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



ഇത് കോവിഡ്  കാലം ..തുടക്കത്തിലൊക്കെ കോവിഡിനോട് എല്ലാവർക്കും  ഒരുമാതിരി ഭയ ബഹുമാനങ്ങളൊക്കെ ഉണ്ടായിരുന്നു... എന്നാൽ ഏറെ പഴകിയാൽ ഇരുളും വെളിച്ചമാകും എന്ന് പറഞ്ഞതുപോലെ ആയി ഇപ്പോഴത്തെ അവസ്ഥ ..ഇപ്പോൾ ആർക്കും കോവിഡിനെ അത്ര പേടിയില്ലാതായിരിക്കുന്നു ..കോവിഡല്ലേ  അതൊക്കെ ഇനി ഇപ്പോൾ എല്ലാവർക്കും  വരും എന്ന ഒരു 'സാ ' മട്ട്

 



മുൻപ് പോലീസിനെ പറ്റിക്കാനായി മാസ്ക്ക് കഴുത്തിലെങ്കിലും ഇട്ടിരുന്നു..ഇപ്പോൾ അതുമില്ല .. ഇനി ഇപ്പോൾ കോവിഡ് പോസറ്റീവായ പലരും കൃത്യസമയത്ത് ചികിത്സ തേടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം ..

ഇത് പലപ്പോഴും രോഗം  ഗുരുതരമാവാനും  രോഗി മരണമടയാനും കാരണമാകുന്നുണ്ട് . കോവിഡ് ബാധിച്ചുകഴിഞ്ഞാല്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ന്യൂമോണിയ ബാധിക്കുന്നതും രോഗലക്ഷണം തുടങ്ങി ഏകദേശം 5 ദിവസം മുതല്‍ 7 ദിവസം വരെയുള്ള കാലയളവിന് ശേഷമാണ്...

അല്ലാതെ ടെസ്റ്റ്  ചെയ്ത്  പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത് മുതലല്ല ..  തുടക്കത്തിലുള്ള പനിയും ശരീരവേദനയുമെല്ലാം പലരിലും കാണപ്പെടാം ..എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷവും കാണപ്പെടുന്ന വിട്ടുമാറാത്ത പനി, ശ്വാസതടസ്സം, കിതപ്പ്, ശക്തമായ ചുമ എന്നിവ ന്യൂമോണിയയുടെ ആദ്യ ലക്ഷണങ്ങൾ തന്നെയാണ്  

 



 പള്‍സ്ഓക്‌സി മീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് 92%ത്തിന് മുകളില്‍ കണ്ടാലും 6 മിനിറ്റ് നടന്ന ശേഷം ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ന്യൂമോണിയയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ തേടി കഴിഞ്ഞാല്‍ നല്ലൊരു ശതമാനം രോഗികളേയും അസുഖം ഗുരുതരമായി ഐസിയുവിലേക്ക് പോകുന്നതില്‍ നിന്നു മാറ്റി നിര്‍ത്താനും രോഗം ശമിപ്പിക്കാനും സഹായിക്കും.  എന്നാൽ പലരും ഇതൊന്നും അത്ര കാര്യമാക്കാറില്ല ...



ആശുപത്രികളിൽ കോവിഡ് രോഗികളുണ്ടാകും എന്നതിനാലാണ് ആശുപത്രിയിൽ പോകാത്തത് എന്ന രീതിയിലുള്ള വിചിത്ര വാദങ്ങളും ഇപ്പോൾ സാധാരണയായി കേൾക്കുന്നുണ്ട് .



 കൃത്യസമയത്ത് ചികിത്സ തേടാതെ  ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ് ആശുപത്രിയിൽ എത്തുകയാണെങ്കിൽ രോഗി നേരിട്ട് ഐസിയുവിലേക്കോ വെന്റിലേറ്ററിലേക്കോ പ്രവേശിപ്പിക്കപ്പെടും. അത്തരം രോഗികൾക്ക് അസുഖം ഭേദമാകാനുള്ള സാധ്യത കുറവും മരണ സാധ്യത കൂടുതലുമാണ് .  എന്നിട്ട് രോഗി മരണമടഞ്ഞതിന്റെ പഴി  ആശുപത്രികൾക്കും ഡോക്ടർമാർക്കും



 അതുപോലെ തന്നെ ഡയാലിസിസ് ചെയ്യുന്നവര്‍, ഹൃദ്രോഗികള്‍, പ്രമേഹം നിയന്ത്രണത്തില്‍ അല്ലാത്തവര്‍    പ്രതിരോധ ശക്തി കുറക്കുന്ന രീതിയില്‍ മരുന്ന് കഴിക്കുന്ന വാത രോഗത്തില്‍ പെട്ട രോഗികൾ,  കാന്‍സര്‍ രോഗികള്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, മുമ്പേ ശ്വാസസംബന്ധമായ രോഗമുള്ള രോഗികള്‍, അമിത വണ്ണമുള്ളവർ, പ്രായാധിക്യം ഉള്ളവര്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തിലെ വീട്ടില്‍ ഐസൊലേഷനിൽ ഇരിക്കാവൂ.



 ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രയാസം അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പോകേണ്ടതാണ്. ഇത്തരക്കാര്‍ക്ക് രോഗലക്ഷണം തുടങ്ങി അഞ്ചുദിവസത്തിനുള്ളിലോ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപോ  മോണോക്ലോണല്‍ ആന്റി ബോഡി ഉപയോഗിക്കുക എന്നതാണ് ഏറ്റവും  ഫലപ്രദമായ ചികിത്സാ രീതി. എന്നാല്‍ പലപ്പോഴും മിക്കവരും ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.  



 അതുപോലെതന്നെ രോഗലക്ഷണം തുടങ്ങി പത്ത് ദിവസത്തിന് മുമ്പ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി അത് നെഗറ്റീവ് ആണ് എന്ന് കണ്ടാലും അത് രോഗവിമുക്തിയേയോ  രോഗവ്യാപന ശേഷി കുറഞ്ഞതിനേയോ സൂചിപ്പിക്കുന്നില്ല.  അതുപോലെതന്നെ ഒരാഴ്ചയ്ക്ക് ശേഷവും രോഗലക്ഷണം ഉള്ളവർ തുടർ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും പൂർണമായും രോഗവിമുക്തരായി എന്ന് അർഥമില്ല.




ഇവിടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ഉണ്ട് ...കോവിഡിന്റെ  രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ മരണം സംഭവിക്കുന്നത് മിക്കവാറും രണ്ടാഴ്ചയ്ക്ക് ശേഷം ആയിരിക്കും ...അതേസമയം ഈ സമയം ആവുമ്പോഴേക്കും ആന്റിജൻ ഫലം നെഗറ്റീവ് ആകുകയും ചെയ്യും.. അതിനാൽ കോവിഡ് വന്നവരിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നത്  ഗുണത്തേക്കാളേറെ ചിലപ്പോൾ ദോഷമായേക്കാം. ആന്റിജൻ ടെസ്റ്റ് നെഗറ്റിവ് ആയ ധൈര്യത്തിൽ രോഗി ദൈനം ദിന ജോലികളിൽ ഏർപ്പെടുമ്പോൾ ക്ഷീണം  അധികരിക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വരെ കരണമാകാനും സാധ്യതയുണ്ട്


കോവിഡ് രോഗം വന്നു മാറിയതിനു ശേഷവും ആവശ്യമായതിൽ കൂടുതൽ അധ്വാനം ചെയ്യരുത്. കൂടുതൽ അധ്വാനം ചെയ്യുന്നത് കൂടുതൽ ഓക്സിജൻ്റെ ആവശ്യം ഉണ്ടാക്കുന്നു. വിശ്രമം എടുത്ത് ഓക്സിജൻ ഉപയോഗം കുറക്കുക ..പനി, ശ്വസ തടസ്സം, സഹിക്കാനാകാത്ത കഫക്കെട്ട് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.

മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നം ഉള്ളവർ ഫിസീഷ്യന്റെ നിർദേശപ്രകാരം  കോവിഡ് ഭേദമായി മൂന്ന് മാസത്തിന് ശേഷം ശ്വാസകോശം പഴയസ്ഥിതിയിലായോ എന്നറിയാൻ സിടി സ്കാൻ ചെയ്യാവുന്നതാണ്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (4 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (19 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (26 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends