Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുന്നൂ..ഇന്‍സുലിന്‍ ഇഞ്ചക്ഷനു പകരം ഗുളിക

29 SEPTEMBER 2016 03:21 PM IST
മലയാളി വാര്‍ത്ത

പ്രമേഹം ഒരു പരിധി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉപയോഗിച്ചുമാത്രമെ നിയന്ത്രിക്കാനാകൂ. ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരുമെന്ന് പേടിച്ച് ഷുഗർ ലെവൽ ചെക്ക് ചെയ്യാതെ നടക്കുന്നവർ വരെയുണ്ട് .അവർക്കൊരു ആശ്വാസ വാർത്ത. ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ ഗുളികകള്‍ കണ്ടുപിടിച്ചു. നയാഗ്ര സർവകലാശാലയിലെ പ്രൊഫസര്‍ മേരി മക്കോര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്‍സുലിന്‍ ഗുളിക വികസിപ്പിച്ചെടുത്തത്.
ക്ലോസെറ്റോസോംസ് ക്യാപ്സ്യൂള്‍ രൂപത്തിലുള്ള ഇന്‍സുലിന്‍ ഗുളികകളാണ് ന്യൂയോര്‍ക്കിലെ നയാഗ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഈ ഗുളിക കഴിച്ചുകഴിഞ്ഞാല്‍ കുടലില്‍വെച്ച്‌ ക്യാപ്സ്യൂളിനുള്ളിലുള്ള ഇന്‍സുലിന്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇന്‍സുലിന്‍ നേരിട്ട് വയറില്‍ എത്തുന്നത് ദോഷകരമാണ്. അതുകൊണ്ടാണ് ക്ലോസെറ്റോസോം ക്യാപ്സ്യൂളിനുള്ളിലാക്കിയതെന്നും ഗവേഷകര്‍ പറയുന്നു.
ഏതായാലും ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് പ്രമേഹരോഗികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിന് അംഗീകാരം ലഭിച്ചാല്‍ ലോകവ്യാപകമായി വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകസംഘത്തിന്റെ പ്രതീക്ഷ. പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (56 minutes ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

Malayali Vartha Recommends