ശ്വാസം കഴിച്ചാല്‍ തടി കുറയുമോ?

തടി കുറയുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് എവിടെയ്ക്കാണ് പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇതുവരെ ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരുമൊക്കെ പറഞ്ഞിരുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഊര്‍ജ്ജമായും ചൂടായും മാറ്റപ്പെടുന്നു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊഴുപ്പ് കാര്‍ബണ്‍ഡൈ
ഓക്‌സൈഡായി ഉച്ഛ്വാസ വായുവില്‍ കൂടി പുറത്തു പോകുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം.
ഏകദേശം 200 ഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡാണ് സാധാരണയായി നമ്മള്‍ ശ്വസിക്കുമ്പോള്‍ പുറത്തു പോകുന്നത്. ജോഗിങ് പോലെയുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ 40 ഗ്രാം അധിക കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തു പോകുന്നു.
എന്നാല്‍ കൂടുതല്‍ ശ്വാസോച്ഛ്വോസം ചെയ്തതു കൊണ്ടു മാത്രം തടി കുറയ്ക്കാമെന്നു കരുതേണ്ട. അത് ഹൃദയമിടിപ്പ് കൂട്ടാനും അനുബന്ധ അസുഖങ്ങള്‍ക്കും കാരണമായേക്കാം.
വ്യായാമം ചെയ്യുമ്പോള്‍ കൊഴുപ്പിലടങ്ങിയ കെമിക്കല്‍ ബോണ്ടുകള്‍ ഊര്‍ജമായി മാറ്റപ്പെടുന്നു. എന്നാല്‍ ആറ്റം ശ്വാസകോശം വഴി കാര്‍ബണ്‍ഡൈഓക്‌സൈഡായി പുറത്തു പോകുന്നു എന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha