Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ഹൃദയാരോഗ്യത്തിന് ഓറഞ്ച്

24 MARCH 2015 10:37 AM IST
മലയാളി വാര്‍ത്ത.

നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്.
ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഓറഞ്ച് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിഓക്‌സിഡന്റ്‌സ് ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. അതുപോലെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുണ്ട്.
സൗന്ദര്യസംരക്ഷണത്തില്‍ ഓറഞ്ചിനുളള പങ്ക് നമുക്കറിയാവുന്നതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് വളരെയധികം പ്രയോജനകരമാണ്. ചെറുപ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മം മൃദുവാക്കുന്നതിനും തിളക്കമുണ്ടാക്കാനും ഓറഞ്ച് സഹായിക്കും.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മ്മിക്കുന്നതിന് സഹായിക്കും. ഇത് ചര്‍മ്മം പ്രായമാകുന്നത് തടയുന്നു. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അള്‍ട്രാവയലറ്റ്് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഓറഞ്ചിന്റെ അസിഡിക് നാച്ചര്‍ ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ പതുക്കെ മായ്ക്കുന്നതിനും ചര്‍മ്മത്തിലുണ്ടാകുന്ന നിറഭേദങ്ങള്‍ തടയുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
ഭക്ഷണശേഷം ഓറഞ്ചിന്റെ തൊലി വലിച്ചെറിയാതെ അത് നന്നായി ഉണക്കി പൊടിച്ചു സൂക്ഷിച്ചാല്‍ വിവിധ ഫേസ്മാസ്‌ക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാനാകും. മുഖക്കുരു തടയുന്നതിനും സെബത്തിന്റെ ഉല്പാദനം കുറയ്ക്കുന്നതിനും ഇത്തരം ഫേസ് മാസ്‌ക്കുകള്‍ സഹായകരമാണ്.
ഫേസ് മാസ്‌ക്ക്
രണ്ട് സ്പൂണ്‍ ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതില്‍ രണ്ടു സ്പൂണ്‍ തൈര് ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപത്തിയഞ്ചു മിനിട്ടിനു ശേഷം ചെറുചൂടുവെളളത്തില്‍ കഴുകി കളയുക.
മുടിക്കുളള ഒരു നല്ല മരുന്നു കൂടിയാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബയോഫ്‌ലവനോയിഡ് എന്നിവ തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും അതുവഴി തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.ഫോളിക് ആസിഡ് സമൃദ്ധമാണ് ഓറഞ്ച്. മുടി കരുത്തോടെ തഴച്ചു വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഫോളിക് ആസിഡ്. മാത്രമല്ല താരനം പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും.ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഇ എന്നിവയും മുടിക്ക് ഉറപ്പും കരുത്തും നല്‍കുകയും മുടിപൊട്ടിപോകുന്നത് തടയുകയും ചെയ്യും.
ഹെയര്‍മാസ്‌ക്ക്
ഒരു ഓറഞ്ചിന്റെ നീരും ഒരു ചെറുനാരങ്ങയുടെ നീരും എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഒലീവ് ഓയിലും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.ഈ ഹെയര്‍മാസ്‌ക്ക് താരന്‍ നിശ്ശേഷം കളയുന്നതിന് സഹായിക്കുമെന്ന്്് മാത്രമല്ല മുടി തിളക്കമുളളതാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (2 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (3 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (3 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (3 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (3 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (5 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (5 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (5 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (5 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (6 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends