Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കുറഞ്ഞ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാം

23 APRIL 2015 07:59 AM IST
മലയാളി വാര്‍ത്ത.

ശരീരത്തില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതു രക്തസമ്മര്‍ദമാണ്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഹൃദയമിടിപ്പിന്റെ ആധാരമാണു രക്തസമ്മര്‍ദം. രക്തക്കുഴലുകളിലൂടെ രക്തമൊഴുകുമ്പോള്‍ കുഴല്‍ഭിത്തികളിലുണ്ടാകുന്ന സമ്മര്‍ദമാണു രക്തസമ്മര്‍ദം. രക്തസമ്മര്‍ദം പലപ്പോഴും വില്ലനാകാറുണ്ട്. രക്തസമ്മര്‍ദം നിശ്ചിത അളവില്‍നിന്നു കൂടുന്നതും കുറയുന്നതും ഒരുപോലെ അപകടകാരിയാണ്. രക്തസമ്മര്‍ദക്കുറവ് എന്താണെന്നും ഇത് എങ്ങനെ കണ്ടെത്താമെന്നും പ്രതിവിധിയെക്കുറിച്ചും അറിയാം...
സാധാരണതോതില്‍നിന്നു രക്തസമ്മര്‍ദം വളരെ കുറയുന്ന അവസ്ഥയാണു രക്തസമ്മര്‍ദക്കുറവ്. നോര്‍മല്‍ രക്തസമ്മര്‍ദത്തിന്റെ അളവ് 120/80mmHg ആണ്. ഈ തോത് 90/60 mmHg ആകുമ്പോഴാണ് രക്തസമ്മര്‍ദക്കുറവ് എന്നു പറയുന്നത്. ചിലരില്‍ സ്വാഭാവികമായിത്തന്നെ രക്തസമ്മര്‍ദം അല്‍പം കുറവായി കാണാം. പക്ഷേ, ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നവരില്‍ പെട്ടെന്നു കുറയുന്നത് അപകടകരമാണ്.

രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള കാരണങ്ങള്‍
ശരീരത്തിലെ നിര്‍ജലീകരണമുണ്ടാകുക, അമിതമായി വെയില്‍ കൊള്ളുക, അപകടത്തെത്തുടര്‍ന്നുണ്ടാകുന്ന അമിത രക്തപ്രവാഹം, വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം ശരീരത്തില്‍നിന്നു ജലാംശം നഷ്ടപ്പെടുക, ഹാര്‍ട്ടിന്റെ തകരാര്‍(ഹൃദയത്തിന്റെ വാല്‍വിനുണ്ടാകുന്ന തകരാറുകള്‍), ഹൃദ്രോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അലര്‍ജിമൂലമോ രക്തധമനികള്‍ വികസിപ്പിക്കുന്ന ചില മരുന്നുകളുടെ ഉപയോഗം മൂലമോ രക്തക്കുഴലുകളോ രക്തധമനികളോ വികസിക്കുക, ഭക്ഷണവുമായി ബന്ധപ്പെട്ട വിളര്‍ച്ച, തൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങള്‍, കിഡ്‌നി തകരാറുകള്‍( ഇലക്‌ട്രോലൈറ്റ് ഇംബാലന്‍സ്- പ്രായമായവരില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞു പോകുക), ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം തീരെ കുറയുക എന്നിവയാണ്
ലക്ഷണങ്ങള്‍
തല കറങ്ങുന്നതുപോലെ തോന്നുക, ജോലിയില്‍ പൂര്‍ണ ശ്രദ്ധ കിട്ടാതെ വരുക, കാഴ്ച മങ്ങുക, ഛര്‍ദ്ദിക്കാന്‍ തോന്നുക, ശരീരം തണുത്തു വിളറി വരുക, ശ്വാസം വേഗത്തില്‍ എടുക്കുക, നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക, അമിതമായ ദാഹവും ക്ഷീണവും ഉണ്ടാാകുക, ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം തീരെ കുറയുന്നത്
രക്തസമ്മര്‍ദം കുറയുന്നതു ശരീരത്തിനു തന്നെ തിരിച്ചറിയാനാവും.  Aortic Arch, Carotid Artery തുടങ്ങിയ സെന്‍സറുകള്‍ ഉണ്ട്. രക്തസമ്മര്‍ദം കുറയുമ്പോള്‍ ഇതു തലച്ചോറിലേക്ക് ഉത്തേജന സന്ദേശം അയയ്ക്കും. തലച്ചോറില്‍നിന്നു ശരീരത്തിന്റെ വിവിധ രക്തക്കുഴലുകള്‍ ചുരുക്കുന്നതുവഴി രക്തസമ്മര്‍ദം ഉയര്‍ത്തും. 
രക്തസമ്മര്‍ദം കുറയുമ്പോള്‍ കിഡ്‌നി ഉത്പാദിപ്പിക്കുന്ന ഹോര്‍മോായ ഞലിശി എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം വര്‍ധിക്കുന്നു. മറ്റൊരു ഹോര്‍മോണായ അിഴശീയുടെ പ്രവര്‍ത്തനശേഷി ദ്രുതഗതിയില്‍ വര്‍ധിപ്പിച്ചു ശരീരത്തിലെ രക്തധമനികളെ ചുരുക്കി രക്തസമ്മര്‍ദം കൂട്ടാന്‍ സഹായിക്കുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍
ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പ് ഉപയോഗിക്കുക. ഉപ്പിന്റെ ഉപയോഗം കുറഞ്ഞു പോകുന്നതുകൊണ്ടുു പലര്‍ക്കും കുറഞ്ഞ രക്തസമ്മര്‍ദം ഉണ്ടാകാറുണ്ട്
നിര്‍ജലീകരണം തടയാനായി ദിവസവും എട്ടു മുതല്‍ പത്തു ഗ്ലാസ് വരെ വെള്ളം കുടിക്കുക
ശരീരത്തില്‍ രക്തയോട്ടം ശരിയല്ലെങ്കിലും രക്തസമ്മര്‍ദം കുറയാം. കാലുകളില്‍നിന്നു മുകളിലേക്കുള്ള രക്തസമ്മര്‍ദം ശരിയായ രീതിയിലാണു നടക്കുന്നതെന്ന് ഉറപ്പുവരുത്തുക. വെരിക്കോസ് വെയിന്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുടെ രക്തസമ്മര്‍ദം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കംപ്രഷന്‍ സ്റ്റോക്കിംഗ്‌സ് ധരിച്ചു രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനാകും. 
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം. ഇവയെല്ലാം രക്തസമ്മര്‍ദത്തെ ബാധിക്കുന്നവയാണ്
രക്തസമ്മര്‍ദം കുറയുന്നവര്‍ പെട്ടെന്നു ചാടിയെഴുന്നേല്‍ക്കുക, തിരിയുക എന്നിവ ഒഴിവാക്കണം. കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഒരുവശം ചെരിഞ്ഞു സാവധാനം ഇരിക്കുക. അതിനുശേഷം വേണം എഴുന്നേല്‍ക്കാന്‍. എഴുന്നേറ്റ് ഒരു മിനിറ്റ് നിന്നതിനുശേഷം മാത്രം നടക്കുക. 
ഉറക്കക്കുറവും അമിതമായ ഉത്കണ്ഠയും രക്തസമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടാക്കുമെന്ന കാര്യം മറക്കരുത്. ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം. 
ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം
രക്തസമ്മര്‍ദം കുറയുന്നവര്‍ ധാരാളം ലവണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. അതായതു പച്ചനിറത്തിലുള്ള ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിടു മാറ്റാത്ത ധാന്യങ്ങള്‍, തൊലിയോടുകൂടിയ പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
മാംസാഹാരം ഉപയോഗിക്കുന്നവര്‍ അമിത കൊഴുപ്പുള്ള ബീഫ്, മട്ടണ്‍, ചിക്കന്‍ തുടങ്ങിയവയ്ക്കു പകരമായി സിങ്ക്, കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ചെറുമീനുകളായ അയല, ചാള, കൊഴുവ എന്നിവയും ധാരാളമായി കഴിക്കണം.
രക്തസമ്മര്‍ദം കുറയുന്നതായുള്ള ഏതെങ്കിലും ലക്ഷണം തോന്നുമ്പോള്‍ തന്നെ ഉപ്പു ചേര്‍ത്ത ശീതള പാനീയങ്ങളായ കഞ്ഞിവെള്ളം, മോരുവെള്ളം, നാരങ്ങാവെള്ളം എന്നിവയോ കരിക്കിന്‍ വെള്ളമോ മറ്റു പഴച്ചാറുകളോ കുടിച്ചാല്‍ രക്തസമ്മര്‍ദത്തെ ശരിയായ നിലയിലെത്തിക്കാന്‍ സഹായിക്കും. 
ജീരകവെള്ളം, ചുക്കുവെള്ളം, ദാഹശമനി ചേര്‍ന്ന കുടിവെള്ളം എന്നിവയില്‍ ഔഷധഗുണമുള്ളതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഒരുപരിധിവരെ ഇതിനാകും. 
ആഹാരസമയങ്ങളില്‍ കൃത്യത പാലിക്കുന്നതുവഴി ക്ഷീണം, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends