വൈറസ് ബാധിക്കാതെ സുരക്ഷിതമായി ജീവിക്കാം; പനിക്കും ചുമയ്ക്കും ആന്റിബയോട്ടിക്കിനേക്കാള്‍ ഉഗ്രൻ പൊടിക്കൈ; തേനിനേക്കാൾ കേമൻ മറ്റൊന്നുമില്ല, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പുതിയ പഠനം ഏറെ വൈവിധ്യം നിറഞ്ഞതാകുന്നു

സാധാരണക്കാർക്കും ഉപയോഗപ്രദമാകും വിധത്തിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. കോവിഡ് ഭീതി മനുഷ്യരുടെ ജീവിത രീതി തന്നെ പാടേ മാറ്റുകയുണ്ടായി. ആയതിനാൽ തന്നെ കോവിഡ് ഭീതിയിലാണ് ദൈനംദിന കാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നത് പോലും. വൈറസ് ബാധിക്കാത്ത രീതിയില്‍ സുരക്ഷിതമായി ജീവിക്കാനാണ് ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നത്. രോഗപ്രതിരോധ ശേഷി കൂട്ടുന്ന ആഹാരങ്ങള്‍ കഴിക്കാനും ശാരീരിക ക്ഷമത ഉറപ്പ് വരുത്താനുമാണ് എല്ലാവരും ശ്രമിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പുതിയ പഠനത്തില്‍ സാധാരണ പനിക്കും ചുമയ്ക്കും ആന്റിബയോട്ടിക്കിനേക്കാള്‍ ഗുണം ചെയ്യാന്‍ തേനിന് കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ്.
പഠനത്തിൽ കണ്ടെത്തിയത് പ്രകാരം തേനിന്റെ പതിനാല് വ്യത്യസ്ത ഔഷധ ഗുണങ്ങളെ പറ്റിയാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പഠനം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ചുമ മാറാന്‍ ഉപയോഗിക്കുന്ന മരുന്നുകളായ ഡിഫെന്‍ഹൈഡ്രൈമന്‍, ആന്റിഹിസ്റ്റ്മൈന്‍ എന്നിവയേക്കാള്‍ 50 ശതമാനം ഫലപ്രദമാണ് തേന്‍ എന്നത് ഏറെ വൈവിധ്യമാകുന്നു. ഒരാൾ തേന്‍ കഴിക്കുന്നതിലൂടെ രണ്ട് ദിവസം കൊണ്ട് തൊണ്ടവേദന, ജലദോഷം എന്നിവ മാറുന്നതായും പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. മാത്രമല്ല, മറ്റ് മരുന്നുകളെ അപേക്ഷിച്ച് ചുമയുടെ കാഠിന്യം 44 ശതമാനം വരെ കുറയ്ക്കാനും തേനിന് സാധിക്കുന്നതാണ്. അങ്ങനെ സാധാരണ പനിക്കും ചുമയ്ക്കും ആന്റിബയോട്ടിക്കിനേക്കാള്‍ തേന്‍ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നതായി വ്യക്തമാക്കുകയുണ്ടായി. ആന്റിബയോട്ടിക്സിനേക്കാള്‍ ഒരു ടീസ്പൂണ്‍ തേന്‍ ആരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചരോഗാണുക്കളില്‍ നിന്ന് നമുക്ക് പ്രതിരോധശേഷി നല്‍കുമെന്നും പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും തേന്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. ചുമ മാറാനായി സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടേതിനേക്കാള്‍ 36 ശതമാനം അധികം ഫലപ്രദമാണ് തേനെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുകയാണ്. തേന്‍ കഴിക്കുന്നതിലൂടെ വേഗത്തില്‍ രോഗമുക്തിയും ഉണ്ടാവുന്നുണ്ട് എന്നതും കണ്ടെത്തുകയുണ്ടായി. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നവയെ അകറ്റി നിര്‍ത്തുന്നതാണ്. തേനിലുള്ള ഗ്ലൂക്കോസും, ഫ്രക്റ്റോസും മുറിവിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിലൂടെ മുറിവുകളും, പൊള്ളലുകളും വേഗത്തില്‍ ഉണങ്ങുന്നതിനും സഹായിക്കുന്നതായുള്ള പഠനങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നു.
https://www.facebook.com/Malayalivartha