Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

നടുവേദനയ്ക്കുള്ള കാരണങ്ങളും പ്രതിവിധികളും

29 APRIL 2015 07:54 AM IST
മലയാളി വാര്‍ത്ത.

ആരോഗ്യമുള്ള ഒരു മനുഷ്യന്റെ നട്ടെല്ലു ശക്തിയുള്ളതും വഴക്കമുള്ളതും ആയിരിക്കും. നട്ടെല്ലിന്റെ സുഗമമായ ചലനങ്ങള്‍ക്കു തടസം നേരിടുമ്പോഴാണു നടുവേദന ഉണ്ടാകുന്നത്.
ഡിസ്‌ക് സ്ഥാനം തെറ്റല്‍
നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണു ഡിസ്‌ക്കിനുണ്ടാകുന്ന ക്ഷതം. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌ക്കിന്റെ പുറംപാടയ്ക്കു തകരാറു സംഭവിക്കുന്നു. ഇതുമൂലം ഉള്ളിലെ ജല്ലി പോലുള്ള വസ്തു പുറത്തേക്കു തള്ളി അടുത്തുള്ള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു.
ഓസ്റ്റിയോപൊറോസിസ്
ഹോര്‍മോണുകളുടെ അളവിലും പ്രവര്‍ത്തനത്തിലുമുള്ള അപര്യാപ്ത കാരണം എല്ലിന്റെ ഘടനയ്ക്കു വ്യത്യാസം വരാം. ഇതു ബലക്ഷയം, ഒടിവ് എന്നിവ ഉണ്ടാക്കാം.
ഇന്‍ഫ്‌ളമേറ്ററി ബാക്ക് പെയ്ന്‍

തേയ്മാനം
പ്രായമാകുന്നതോടെ ഡിസ്‌കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്‌ക് വരണ്ട സ്വാഭാവമുള്ളതാകുന്നു. ഇങ്ങനെ മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ഇതു നട്ടെല്ലിന്റെ ഘടനയ്ക്കു വ്യത്യാസം വരുത്തുകയും തന്മൂലം ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.
ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍
ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പുള്ള കാലം, ആര്‍ത്തവകാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കും.
മറ്റു കാരണങ്ങള്‍
നട്ടെല്ലിന്റെ ക്രമാതീതമായ വളവ്
നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍
ക്ഷയം
കശേരുക്കളുടെ സ്ഥാനഭ്രംശം
കാന്‍സര്‍
കശേരുക്കളിലുണ്ടാകുന്ന പൊട്ടല്‍
ഗര്‍ഭാവസ്ഥ
ജന്മനാതന്നെ കശേരുക്കളിലുണ്ടാകുന്ന വൈകല്യങ്ങള്‍
തിരക്കുപിടിച്ചുള്ള ഇന്നത്തെ ജീവിതശൈലിയും നടുവേദനയ്ക്ക് ഒരുപരിധിവരെ കാരണമാകുന്നുണ്ട്്. ശരീരം ഇളകാത്ത ജീവിതരീതിയാണ് ഇന്നുള്ളത്. സ്ത്രീകളാകട്ടെ വസ്ത്രം കഴുകുന്നതിനും അരയ്ക്കുന്നതിനും മുറി തുടയ്ക്കുന്നതിനുമൊക്കെ യന്ത്രങ്ങളെ ആശ്രയിക്കുന്നു. വ്യായാമരാഹിത്യം എടുത്തു പറയേണ്ട കാര്യം തന്നെയാണ്. 
ഇവകൂടാതെ അത്യധികമായ കായികാധ്വാനം, അമിതമായ ശരീരഭാരം, കൂനിക്കൂടിയുള്ള നടപ്പ്, കൂനിക്കൂടി ഇരുന്നുള്ള ഡ്രൈവിംഗ്, ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്പ്, കംപ്യൂട്ടറിനു മുന്നിലുള്ള അനിയന്ത്രിതമായ കുത്തിയിരുപ്പ്, നിരപ്പില്ലാത്ത പ്രതലത്തിലെ ഉറക്കം, മാനസിക സമ്മര്‍ദം എന്നിവയും നടുവേദനയ്ക്കു കാരണമാകും.
സ്ത്രീകളിലെ നടുവേദന
നടുവേദനക്കാരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. പ്രത്യേകിച്ചു മധ്യവയസ്‌കരായ സ്ത്രീകള്‍. ആര്‍ത്തവം നിലയ്ക്കുന്നതോടൊപ്പം ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും മറ്റുമാണ് ഇതിനുകാരണം. എല്ലിന്റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാത്സ്യത്തിന്റെ പങ്കു വലുതാണ്. ഇക്കാര്യത്തില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണിന്റെ പ്രാധാന്യം ഏറെയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലില്‍ കാത്സ്യം അടിയുന്നതും കുറയുന്നു. ഇതുമൂലം എല്ലുകളുടെ ദൃഢത കുറയും. ഇതു നട്ടെല്ലിനെ ബാധിക്കുമ്പോഴാണ് നടുവേദന ഉണ്ടാാകുന്നത്. 
ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം എന്നിവയും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നു. ഹൈഹീല്‍ഡ് ചെരുപ്പിന്റെ ഉപയോഗവും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ്. 
ശരീരനില നന്നാക്കുക
നട്ടെല്ലിന്റെ സ്വാഭാവികമായുള്ള വളവുകള്‍ നിലനിര്‍ത്തിക്കൊണ്ടു നിവര്‍ന്നു നിന്നു ശീലിക്കുക. കൂനിക്കൂടി നില്‍ക്കുന്നത് ഒഴിവാക്കുക. വളരെനേരം ഒരേ ഇരുപ്പില്‍ ഇരിക്കുന്നതും നടുവേദനയ്ക്കു കാരണമാകുന്നു. 
ഭാരം ശരിയായി ഉയര്‍ത്തുക
ഭാരമുള്ള വസ്തു ശരീരത്തോടടുത്തു പിടിച്ചുകൊണ്ട് ഉയര്‍ത്തുക. കാലുകളിലെ ശക്തിയുളള മാംസപേശികള്‍ ഉപയോഗിച്ചുകൊണ്ടു ഭാരം ഉയര്‍ത്തണം. കാല്‍മുട്ടുകള്‍ നിവര്‍ത്തി, നട്ടെല്ല് വളച്ചുകൊണ്ടു ഭാരം ഉയര്‍ത്തുന്നതു നല്ലതല്ല. വലിയ ഭാരം വഹിച്ച്, കാലുകള്‍ നിലത്തുറപ്പിച്ച്, അരക്കെട്ട് വശങ്ങളിലേക്കു തിരിക്കുന്നത് നട്ടെല്ലിന് ക്ഷതം വരുത്തും. കഴിവതും ഭാരം അരക്കെട്ടിന്റെ ഉയരത്തില്‍ പിടിക്കുക.
ശരീരഭാരവും നടുവേദനയും
അമിതവണ്ണം വേണ്ട. എത്രമാത്രം തൂക്കം കൂടുന്നുവോ, അത്ര തന്നെ നട്ടെല്ലിന്റെ ആയാസവും കൂടും. കുടവയറും ശക്തി കുറഞ്ഞ മാംസപേശികളും നട്ടെല്ലിന്റെ പ്രയാസം വര്‍ധിപ്പിക്കും.
എയ്‌റോബിക് വ്യായാമങ്ങളായ നീന്തല്‍, നടത്തം മുതലായവ നമ്മുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ നട്ടെല്ലിന്റെ മാംസപേശികളുടെ കാര്യക്ഷമതയും കൂട്ടും. പ്രത്യേക വ്യായാമങ്ങള്‍ നട്ടെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
നടുവേദന ഒരു രോഗലക്ഷണം മാത്രമാണ്. എന്തുകൊണ്ടാണു വേദന വന്നതെന്നു പരിശോധിച്ചു രോഗനിര്‍ണയം നടത്തുവാന്‍ ഒരു ഡോക്ടറുടെ സേവനം തേടണം. വിദഗ്ധ ഉപദേശം ലഭിച്ച ശേഷം മാത്രം ചികിത്സാക്രമങ്ങള്‍ പാലിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.
ശരീരംപെട്ടെന്നു വളയുന്ന വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണേ്ടാ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണു നടുവേദന പെട്ടെന്നുണ്ടാകുന്നത്.
നട്ടെല്ലിന്റെ സുരക്ഷയ്‌യ്ക്ക്

നട്ടെല്ലിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ചിലപ്പോള്‍ ഡിസ്‌ക്കുകള്‍ക്കു തകരാറുണ്ടാക്കാം. ശാസ്ത്രീയമായ സംരക്ഷണമുറകള്‍ അവലംബിച്ചുകൊണ്ടു വേണ്ടവിധം ശ്രദ്ധിച്ചാല്‍ നട്ടെല്ലിന്റെ തകരാറുകള്‍ തടയാന്‍ നമുക്ക് സാധിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends