Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ശരീരം നൽകുന്ന ഈ നാല് ലക്ഷണങ്ങൾ ആരോഗ്യം ശരിയല്ലെന്നു സൂചിപ്പിക്കുന്നു ; ജാഗ്രത

09 SEPTEMBER 2020 03:52 PM IST
മലയാളി വാര്‍ത്ത

നല്ല ആരോഗ്യത്തോടെ ഇരിക്കുക എന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്... എന്നാൽ ജീവിത ശൈലി രോഗങ്ങളും പെട്ടെന്ന് വിരുന്നെത്തുന്ന രോഗങ്ങളും എല്ലാം ശരീരത്തെ തളർത്താനും അപകടത്തിലേക്ക് നയിക്കുവാനും സാധ്യതയുണ്ട്..... നമ്മുടെ ശരീരം തന്നെ ചിലപ്പോൾ ചില സൂചനകൾ അതായത് അപകടസൂചനകൾ നൽകും... ആരോഗ്യത്തിന് ഹാനികരമായ ഈ സൂചനകൾ നാം തിരിച്ച് അറിഞ്ഞിരിക്കണം.. അതിൽ പ്രധാനപ്പെട്ട അനാരോഗ്യത്തിന് ലക്ഷണമായ ചില നാല് സൂചനകളെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ സ്വീകരിച്ചില്ല എങ്കിൽ അപകടത്തിലേക്ക് നയിക്കപ്പെടും

 ആരോഗ്യം ശരിയല്ലെന്നു സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ശരീരംതന്നെ പലപ്പോഴും നൽകാറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ഇത് പാടേ അവഗണിക്കുകയാണ് ചെയ്യാറ്. രോഗം ഗരുതുതരാവസ്ഥയിലാകുമ്പോഴാകും ആ ലക്ഷണത്തെക്കുറിച്ച് ഓർക്കുന്നത്. അപ്പോഴേക്കും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുമുണ്ടാകും. ഇനി പറയുന്ന നാലു ലക്ഷണങ്ങള്‍ നാം വളരെെയധികം ശ്രദ്ധിക്കേണ്ടതാണ്.

കിതപ്പും ക്ഷീണവുമാണ് ശ്രദ്ധിക്കേണ്ടുന്നത്. ഹൃദ്രോഗത്തിന്റെയും ശ്വാസകോശരോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പ്. രക്തത്തിലെ ഹീമോഗ്ലോബിൻ കുറഞ്ഞാലും കിതപ്പും ക്ഷീണവും അനുഭവപ്പെടാം. നേരത്തെ ചെയ്തിരുന്ന ജോലി ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഹോർമോണുകളുടെ ഉൽപാദനത്തിൽ ക്രമക്കേടു വന്നാലും ഇത് അനുഭവപ്പെടാം.


അമിതവണ്ണവും കുടവയറും സൂക്ഷിക്കണം ... ഇതു രണ്ടും അനാരോഗ്യത്തിന്റെ അടയാളമാണെന്ന് നമുക്ക് ഏവർക്കും അറിയാം. പൊക്കിളിനു ചുറ്റും ടേപ്പ് കൊണ്ട് അളക്കുമ്പോൾ പുരുഷൻമാരിൽ 102 സെന്റിമീറ്ററിൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലുമാണെങ്കിൽ കുടവയറായി കണക്കാക്കാം. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തക്കുഴലിൽ നീർവീക്കത്തിനു കാരണമാകും. മെറ്റബോളിക് സിൻഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്ക്കുവരെ കാരണമാകാം. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുമ്പോൾ കുടവയറും താനേ കുറയും.
ഒരു മാസത്തിനുള്ളിൽ മൂന്നു കിലോയിൽ കൂടുതൽ കൂടുന്നത് ശുഭസൂചനയല്ല. ബോഡിമാസ് ഇൻഡക്സ് വർധിച്ച് ഒരു മാസത്തിനുള്ളിൽതന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ തൈറോയ്ഡ് പോലുള്ള രോഗമുണ്ടോയെന്ന് പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകട സൂചനയാണെന്ന് ഓർക്കുക.

 നീർവീക്കം ഒരു ലക്ഷണമാണ്. ശരീരത്തിലെ വാട്ടർ– ഇലക്ട്രോലൈറ്റ് സന്തതുലനം നഷ്ടമാകുന്നതാണ് നീർവീക്കത്തിനു കാരണം. കരൾ, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം കാരണവും ശരീരത്തിൽ നീരു കെട്ടാം. ഇന്നലെ ഇട്ട വസ്ത്രം ഇന്നു കയറുന്നില്ലെന്നു ചിലർ പറയുന്നതു കേട്ടിട്ടില്ലേ... ശരീരഭാരം കൂടിയിട്ടുമുണ്ടാകില്ല. ഇതിനു പിന്നിലെ കാരണം ഈ നീർക്കെട്ട് ആയിരിക്കും. ഇങ്ങനെ നീർവീക്കം ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

കൂർക്കംവലി മറ്റൊരു ലക്ഷണമാണ് ... സ്‍ലീപ് അപ്നിയ എന്ന ഉറക്ക പ്രശ്നത്തിന്റെ സൂചനയാണ് കൂർക്കംവലി. ഇത് ഓക്സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണയായി വണ്ണം കൂടിയവരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്. തൊണ്ടയിലെ പേശികളുടെ ബലക്കുറവു കാരണവും കൂർക്കംവലി ഉണ്ടാകാം. ഇത് പെട്ടെന്നുള്ള മരണത്തിനുവരെ കാരണമാകുന്ന ഒന്നായതിനാൽ നിസ്സാരമാക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (4 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 minutes ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (20 minutes ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (36 minutes ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (10 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (11 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (11 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (11 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (12 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends