Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍

29 SEPTEMBER 2020 03:50 PM IST
മലയാളി വാര്‍ത്ത

ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തിൽ കുറവാണ്‌. എന്നാൽ കോവിഡ് കാലത്ത് ഇതിന്റെ തോത് ഇരട്ടിയാണ്.

കൊറോണ വൈറസ് രണ്ട് വിധമാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. നിലവിൽ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂർച്ഛിപ്പിച്ച് ഹാർട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാർഡിയോജെനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ ഹൃദയാഘാതമുണ്ടാകുന്നു.

ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഹൃദ്രോഗികൾ ഏറെ ശ്രദ്ധിക്കണം. അതുതന്നെയാണ് ഈ ഹൃദയ ദിനത്തിൽ വേൾഡ് ഹാർട്ട് ഫെഡറേഷനും പറയുന്നത്. ‘യൂസ് ഹാർട്ട് ഫോർ സൊസൈറ്റി, യുവർ ലൗഡ് വൺസ് ആൻഡ് യു’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

കോവിഡ് കാലത്ത് ഹൃദയാരോഗ്യം നിലനിർത്താനും, ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും മാതൃക ഡയറ്റ് സഹായിക്കും..കപ്പ, മൈദ, ഉരുളക്കിഴങ്ങ് എന്നിവ പരമാവധി ഒഴിവാക്കണം. ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്.

നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.

അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഗോതമ്പ്, ഓട്സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്

മതിയായ ഉറക്കം ലഭ്യമാക്കുക. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ് . മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്

നല്ല പോഷണം ,ദുർമ്മേദസ്സ്‌ ഒഴിവാക്കൽ ,പതിവായി വ്യായാമം എന്നിവ അത്യാവശ്യമാണ് .. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്

ഈ മഹാമാരിക്കാലം എത്ര വരെ നീളുമെന്ന് ആർക്കും വ്യക്തമല്ല. കോവിഡിനോട് കൂടി മനുഷ്യൻ ജയിക്കുന്നത് വരെ എല്ലാ ഹൃദ്രോഗികളെയും ഹൃദയപൂർവ്വം ചേർത്തുപിടിക്കാം. കോവിഡിന്റെ ഗുരുതര പ്രതിസന്ധിയിലേക്ക് അവരെ തള്ളിവിടാൻ ഓരോരുത്തരും കാരണമാവില്ലെന്ന് ഉറപ്പുവരുത്താം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ കെ ശൈലജയുടെ ആത്മകഥ തമിഴില്‍ പ്രകാശനം ചെയ്തു  (11 minutes ago)

എല്‍കെജി വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍  (19 minutes ago)

കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത്; വിമർശിച്ച് പ്രതിപക്ഷ  (26 minutes ago)

ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!  (27 minutes ago)

പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്; പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മുഖ്യമന്ത്രി മാറ്റിയയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (29 minutes ago)

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (1 hour ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (2 hours ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (2 hours ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (2 hours ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (2 hours ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (2 hours ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (2 hours ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (2 hours ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (2 hours ago)

Malayali Vartha Recommends