Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പല്ലെടുക്കുന്നതിനു മുമ്പും പിമ്പും അറിയേണ്ട കാര്യങ്ങള്‍

09 MAY 2015 11:41 AM IST
മലയാളി വാര്‍ത്ത.

 പല്ലെടുക്കുന്നതിനു മുമ്പ്
വേദന വന്നതുകൊണ്ടു മാത്രം പല്ലെടുക്കേണ്ടതില്ല. റൂട്ട് കനാല്‍ ചികിത്സ വഴി വേദന മാറ്റാം. റൂട്ട്് കന്ല്‍ ചെയ്യുന്നതിന് താല്‍പര്യമില്ലെങ്കില്‍ പല്ലെടുക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ വീണ്ടും വേദന വരും.
മേല്‍വരിയിലെയോ താഴെവരിയിലെയോ പല്ലെടുക്കുന്നതുകൊണ്ട് ചെവി, കണ്ണ്, തല എന്നിവയ്‌ക്കൊന്നും യാതൊരു കുഴപ്പവുമുണ്ടാകില്ല.
ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള്‍ ഒട്ടുകയില്ല. മാത്രമല്ല, കൃത്രിമപ്പല്ലുകള്‍ വച്ചാല്‍ പരിഹാരവുമായി. ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പല്ലെടുക്കാം. പല്ലെടുക്കുന്നതു ഭയമുള്ളവര്‍ക്ക് മുന്‍കൂട്ടി മരുന്നുകള്‍ കഴിച്ചു ഭയം കുറയ്ക്കാം. പല്ലെടുക്കാന്‍ വരുമ്പോള്‍ കൂടെ ആളുണ്ടാകേണ്ടത് ആവശ്യമാണ്. പഴുപ്പുള്ളപ്പോള്‍ പല്ലെടുക്കുന്നത് വേദന വരുത്താം. മരുന്നു കഴിച്ച് ഉടനെ എടുക്കുന്നതാണ് ഉചിതം. ആദ്യമായി പല്ലെടുക്കുമ്പോള്‍ മരവിപ്പിക്കുന്ന മരുന്നിന് അലര്‍ജിയുണ്ടോ എന്നു നോക്കുന്നത് ആവശ്യമാണ്. രാവിലെയാണ് പല്ലെടുക്കാന്‍ നല്ലത്.
ഭക്ഷണം കഴിച്ചതിനു ശേഷമേ പല്ലെടുക്കാവൂ. ആദ്യമായി പല്ലെടുക്കുമ്പോള്‍ മരവിപ്പിക്കുന്ന മരുന്നിന് അലര്‍ജിയുണ്ടോ എന്നു നോക്കുന്നത് ആവശ്യമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെങ്കില്‍ അവ കുറഞ്ഞസമയത്തേ പല്ലെടുക്കാവൂ. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുണങ്ങില്ല. പ്രഷറുള്ളവര്‍ പല്ലെടുത്താല്‍ രക്തം നില്‍ക്കാതെ വരും. ഹൃദ്രോഗമുള്ളവര്‍ വിവരങ്ങള്‍ ഡോക്ടറോട് മുന്‍കൂട്ടി പറയണം. രക്തവാതമുള്ളവര്‍ക്കും വാല്‍വ് തകരാറുള്ളവര്‍ക്കും മറ്റും പല്ലെടുക്കുന്നതിനു മുമ്പു മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. എന്തെങ്കിലും രോഗമുള്ളവരും മരുന്ന് കഴിക്കുന്നവരും, പല്ലെടുക്കുന്നതിനു മുമ്പ് ഡോക്ടറോടു പറയണം. ഗര്‍ഭിണികള്‍ക്ക് ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ വേണമെങ്കില്‍ പല്ലെടുക്കാം. കുട്ടികളുടെ പല്ലുകള്‍ പുതിയതു വരുമ്പോള്‍ ഇളകുന്നതു മാത്രമേ എടുക്കാറുള്ളൂ. ഒരുവിധേനയും അടയ്ക്കാന്‍ കഴിയാത്തതേ എടുക്കാവൂ. അതോടൊപ്പം പല്ലോ സ്‌പേസ് മെയിന്റനറോ വച്ചിരിക്കണം. അല്ലെങ്കില്‍ നിരതെറ്റി പല്ലു വരാം. മൂന്നാമത്തെ അണപ്പല്ല് 17 വയസിനു ശേഷമാണു വരിക. ചിലപ്പോള്‍ അവ എല്ലില്‍ കുടുങ്ങിയിരിക്കുകയും അല്‍പം മാത്രം മുളച്ച അവസ്ഥയിലും ആയിരിക്കും. അവ ഇടയ്ക്കിടെ വേദനയുണ്ടാക്കാം. അവ എടുത്തുമാറ്റുവാന്‍ കൂടുതല്‍ സമയവും വൈദഗ്ധ്യവും ചെലവും വരും.
ഓര്‍ത്തോഡന്റിക് ചികിത്സയില്‍ ചിലപ്പോള്‍ ഏതാനും പല്ലുകള്‍ എടുക്കുവാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുകൊണ്ട് ദോഷമൊന്നുമില്ല. എടുത്ത ഭാഗം സ്വാഭാവികമായി അടയും. സ്റ്റിച്ചിടുന്നത് മുറിവുണങ്ങാനും ഭക്ഷണം കയറാതിരിക്കാനും സഹായിക്കും. എന്നാല്‍ അവ നിര്‍ബന്ധമില്ല. സ്റ്റിച്ചിട്ടാല്‍ ആറാംദിനം എടുത്തു മാറ്റണം. പല്ലില്ലാത്ത മോണകള്‍ കാലം കഴിയും തോറും ചുരുങ്ങുന്നതായി കാണുന്നു. ഇതുമൂലം സെറ്റുപല്ല് മാറ്റേണ്ടി വന്നേക്കാം. പല്ലിന്റെ വേരുകളെങ്കിലും നിലനിര്‍ത്താനായാല്‍ ഈ മാറ്റം കുറയ്ക്കാം. ചിലപ്പോള്‍ പല്ലെടുക്കാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ജനറല്‍ അനസ്തീഷ്യ വേണ്ടിവന്നേക്കാം.
പല്ലെടുത്തശേഷം 
ഓടിക്കളിച്ചാലോ രക്തം വന്നേക്കാം. കട്ടപിടിച്ച രക്തം ഇളകുന്ന വിധത്തില്‍ വായ് കഴുകാനോ കൊപ്‌ളിക്കാനോ പാടില്ല. പല്ലെടുത്ത ശേഷം ചിലപ്പോള്‍ 24 മണിക്കൂര്‍ വരെ രക്തം കുറേശ്ശെ വരാന്‍ സാധ്യതയുണ്ട്. അധികമായി രക്തം വരുന്നുണ്ടെങ്കില്‍ വീണ്ടും പഞ്ഞിയോ, വൃത്തിയുള്ള തുണിയോ കട്ടിയില്‍ പല്ലെടുത്ത ഭാഗത്തു കടിച്ചുപിടിക്കാം.

രക്തം വീണ്ടും നില്‍ക്കാതെ വന്നാല്‍ ഉടനെ ഡോക്ടറെയോ, അടുത്ത ഹോസ്പിറ്റലിലോ കാണിക്കണം. മുറിവ് ഉണങ്ങുന്നതുവരെ മുറിവില്‍ ആഹാരപദാര്‍ഥങ്ങള്‍ ഇരിക്കാതെ വൃത്തിയായി സൂക്ഷിക്കുക. പല്ലെടുത്ത ഭാഗത്ത് ചിലപ്പോള്‍ എല്ല് തെളിഞ്ഞു കാണും. അവിടെ വിരലോ നാക്കോ കൊണ്ടു തൊട്ടുനോക്കാതിരിക്കുക. അങ്ങനെ സ്പര്‍ശിച്ചാല്‍ മുറിവുണങ്ങാന്‍ സമയമെടുക്കും. 24 മണിക്കൂറിനുശേഷം ചെറിയ ചൂടുള്ള ഉപ്പുവെള്ളം മൂന്നോ നാലോ തവണ കൊള്ളുന്നതു മുറിവുണങ്ങാന്‍ സഹായിക്കും. മൗത്ത് വാഷും ഇതിനു സഹായകരമാണ്.
പല്ലെടുത്ത ശേഷം മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കുക. ഒരു മണിക്കൂര്‍ സമയമെങ്കിലും മരുന്നിന്റെ മരവിപ്പ് ഉണ്ടാകും. ഈ സമയം പ്രത്യേകിച്ചു കുട്ടികള്‍ ചുണ്ടോ കവിളോ കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പല്ലെടുത്ത ദിനം മാത്രമേ സാധാരണയായി വിശ്രമിക്കേണ്ടതുള്ളൂ. ഏതാനും ദിവസങ്ങള്‍ ചെറിയ വേദനയും നീരും സാധരണയാണ്. മൂന്നു മുതല്‍ അഞ്ചു ദിവസം സാധാരണഗതിയില്‍ മരുന്നു കഴിക്കണം.
ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ യഥാക്രമം കഴിക്കുക. മരുന്നു കഴിച്ചശേഷം ശരീരത്തില്‍ ചൊറിച്ചിലോ, വയറ്റില്‍ വേദനയോ അനുഭവപ്പെട്ടാല്‍ മരുന്നു നിര്‍ത്തി ഡോക്ടറെ സമീപിക്കണം. എടുത്ത ഭാഗത്തു പുതിയ പല്ല് രണ്ടുമൂന്നു മാസത്തിനിടയ്ക്കു വച്ചില്ലെങ്കില്‍ മറ്റു പല്ലുകള്‍ക്കു സ്ഥാനചലനം വന്നു പില്‍ക്കാലത്തു പുതിയതു വയ്ക്കാന്‍ ബുദ്ധിമുട്ടായേക്കും.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends