Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ... പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്


നേതൃത്വത്തിന് കടുത്ത അതൃപ്തി..കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായി.. സത്യപ്രതിജ്ഞ ചെയ്തതു മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികൾ


തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടൽ; മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയത് പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല: ആര്യയുടെ അഭാവത്തിൽ കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ; ബാലനേ‍ാട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വായ തുറക്കരുതെന്ന് നിർദ്ദേശിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം...


യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്


പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

മലദ്വാരത്തിലൂടെ രക്തംപോകുന്നു ?പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം ; അപകടമാകുന്ന തരത്തിലേക്ക് നീങ്ങാതിരിക്കാൻ ജാഗ്രത !സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത്!

09 NOVEMBER 2020 02:04 PM IST
മലയാളി വാര്‍ത്ത

ആഹാരത്തെ വേണ്ട വിധം ദഹിപ്പിച്ച ശേഷം അതിന്റെ അവശിഷ്ടത്തെ സുഖകരമായി പുറത്തു കളയുന്ന ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന അവയവമാണ് മലദ്വാരം . മലത്തെ താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തുന്ന റെക്ടം എന്ന ഭാഗം മനുഷ്യരെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുണ്ട് . ഇതില്ലായിരുന്നെങ്കില്‍ ആഹാരം കുടലിലൂടെ നീങ്ങി നീങ്ങി മറുവശത്തെത്തുമ്പോഴേക്കും നിയന്ത്രണമില്ലാതെ പുറത്തു പോയേനെ. കുടലിലെ അവശിഷ്ടത്തെ തടഞ്ഞു നിര്‍ത്തുന്ന സംരക്ഷണ അറയാണ് റെക്ടം. ഈ സംവ്വിധാനം ഇല്ലായിരുന്നെങ്കില്‍ പക്ഷികളെപ്പോലെ ഏത് നേരത്തും എവിടെ വെച്ചും മലം പോയെന്നിരിക്കും. ഇതോടെ മനുഷ്യ ജീവിതം ദുസ്സഹമാകുമെന്ന് പറയേണ്ടതില്ലല്ലൊ. എന്നാല്‍ മലം ഒട്ടും പുറത്ത് പോകാതിരുന്നാലോ പറഞ്ഞറിയിക്കാനാകാത്ത അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടി വരും. പുറമെ മറ്റു രോഗങ്ങള്‍ക്ക് അത് കാരണമാകും .ഈ പ്രയാസങ്ങളൊന്നുമില്ലാതെ ആവശ്യമുള്ളത്ര സമയം മലത്തെ തടഞ്ഞു നിര്‍ത്തുകയും സമയാസമയം അതിനെ പുറം തള്ളുകയും ചെയ്യുന്ന സുപ്രധാനമായ ദൗത്യമാണ് മലദ്വാരം നിര്‍വ്വഹിക്കുന്നത്.

അത്‌കൊണ്ട് തന്നെ മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ യാതൊരു കാരണവശാലും അവഗണിക്കരുത്.എന്നാൽ നിർഭാഗ്യവശാൽ പലർക്കും മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പലപ്പോഴും പുറത്തുപറയാന്‍ മടിയാണ്. പ്രധാനമായും പൈല്‍സ്,ഫിഷര്‍,ഫിസ്റ്റുല എന്നിങ്ങനെ മൂന്ന് രോഗങ്ങളാണ് മലദ്വാരത്തെ ബാധിക്കുന്നത്.അതിനു പുറമെ പോളിപ്പുകളും, അപൂര്‍വ്വമായി കാന്‍സറും ബാധിച്ചേക്കാം. അതിനാല്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു . പലപ്പോഴും പലരിലും മലദ്വാരത്തിലൂടെ രക്തം പുറത്തേക്ക് പോകുന്ന അവസ്ഥ കാണാറുണ്ട് .പല കാരണങ്ങൾ കൊണ്ട് ഇങ്ങെന സംഭവിക്കാം . അതിൽ ഒരു കാരണം പൈൽസ് ആണ്. മല വിസര്‍ജ്ജനത്തിന് മുന്നോടിയായി വേദനയൊന്നും കൂടാതെ തന്നെ ടോയ്‌ലറ്റില്‍ രക്തം ചീറ്റി പോകുന്നത് കണ്ടാൽ അത് പൈൽസിന്റെ ലക്ഷണം ആയേക്കാം .ചികിത്സയിലൂടെ ഭേദമാക്കാവുന്ന രോഗമാണിത് . അടുത്ത കാരണം ഫിഷര്‍ ആകാം. ഫിഷര്‍എന്നാല്‍ മലദ്വാരത്തില്‍ വിള്ളലുണ്ടാകുന്ന അവസ്ഥയാണ്.

സ്ഥിരമായി മലബന്ധമുണ്ടാകുന്ന ആളുകള്‍ക്ക് ഫിഷര്‍ വരാനുള്ള സാധ്യത ഏറെയാണ്. മലത്തോടൊപ്പം രക്തം കാണുന്നതും, മലം പോയ ശേഷം അതിയായ നീറ്റല്‍ അനുഭവപ്പെടുന്നതും രോഗ ലക്ഷണങ്ങളാണ്. മലബന്ധമുള്ളപ്പോള്‍ മലം പുറത്തു കളയാനായി മുക്കേണ്ടി വരും (സ്‌ട്രെയ്‌നിംഗ്). അത്തരം അവസരങ്ങളില്‍ മലദ്വാരം അമിതമായി വികസിക്കുക വഴി അതിന്റെ ഉള്‍ഭിത്തിയില്‍ വിള്ളലുണ്ടാകുകയും ചെയ്യുന്നു.
ഫിസ്റ്റുല എന്നത് മലദ്വാരത്തിന് പുറത്തായി മറ്റൊരു ദ്വാരമുണ്ടാകുന്ന അവസ്ഥയാണ്. ഈ ദ്വാരത്തിലൂടെ മലമോ,അധോ വായുവോ,പഴുപ്പോ എല്ലാം അനിയന്ത്രിതമായി പുറത്തേക്ക് ഇറങ്ങി വരാം. പുറത്ത് കാണുന്ന ദ്വാരം ഒരു റ്റിയൂബ് പോലെ നീണ്ട് മറു വശം മലദ്വാരത്തിനകത്ത് തുറന്നിരിക്കും. അതു വഴിയാണ് ഇവ പുറത്തു വരുന്നത്.ഈ നാളിയുടെ ഉള്‍വശം നാരുകോശങ്ങള്‍ (ഫൈബ്രസ് റ്റിഷ്യൂ)വന്ന് അടിഞ്ഞു കൂടി ശരീരത്തിന് ഉണക്കിയെടുക്കാനാകാത്ത വിധം ഒരു ട്യൂബ്‌ആയിത്തന്നെ നിലനില്‍ക്കുന്നു. മലദ്വാരത്തില്‍ ഒരു സ്‌നിഗ്ദ്ധത നിര്‍മ്മിക്കുന്ന ആനല്‍ ഗ്ലാന്റ്‌സ് എന്ന് പേരുള്ള ഗ്രന്ഥികളില്‍ ഉണ്ടാകുന്ന അണുബാധയാണ് ഈ രോഗത്തിന് തുടക്കമിടുന്നത്.


മലത്തിലൂടെ രക്തം പോകാൻ മറ്റൊരു കാരണം പോളിപ്പുകള്‍ആകാം.പോളിപ്പുകള്‍ എന്നാല്‍ മലാശയത്തില്‍ നിന്നും ഒരു തണ്ടില്‍പുറത്തേക്ക് തൂങ്ങി നില്‍ക്കുന്ന പിണ്ഡമാണ്. ചിലപ്പോള്‍ മലാശയത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രീതിയിലും ആകാം. പലപ്പോഴും ഇത് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എങ്കിലും ചിലര്‍ക്ക് മലത്തോടൊപ്പം രക്തം പോകാന്‍ കാരണമാകാറുണ്ട്. ഭാവിയില്‍ അര്‍ബുദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതാണ് നല്ലത്.അപൂര്‍വ്വമാണെങ്കിലും മലദ്വാരവുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്റെ (കാന്‍സറിന്റെ)സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടു തന്നെ ചികിത്സ നിശ്ചയിക്കുന്നതിന് മുമ്പുള്ള കൃത്യമായ രോഗ നിര്‍ണയം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മേലിൽ പറഞ്ഞിരിക്കുന്നതെല്ലാം മലത്തിലൂടെ രക്തം പോകുന്നുണ്ടെങ്കിൽ എന്തൊക്കെ കാരണം കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നത് എന്നതിനുള്ള കാരണങ്ങൾ മാത്രമാണ് .ഇത്തരത്തിൽ ഒരു അസ്വസ്ഥത നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും മറച്ച് പിടിക്കാതെ ഡോക്ടറെ കാണുക. കാരണം കണ്ടെത്തി അപകടകരമായ സ്ഥിതിയിലേക്ക് പോകുന്നതിന് തടയിടുക. വേണ്ടുന്ന ചികിത്സാ സ്വീകരിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ.  (15 minutes ago)

ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറി..!ജൂബിലി ആശുപത്രി ഡോക്ടർ ഇറങ്ങി ഓടി..! തെളിവുകൾ പുറത്ത്..!  (52 minutes ago)

ഇതാദ്യമായിട്ടാണ് ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കുന്നത്.....  (1 hour ago)

R Sreekalekha നേതൃത്വത്തിന് കടുത്ത അതൃപ്തി  (1 hour ago)

രണ്ട് ദിവസത്തെ മദ്യ നിരോധനം  (1 hour ago)

ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസ്....  (1 hour ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസ്സുകാരി ...  (2 hours ago)

തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടൽ; മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയത് പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല: ആര്യയുടെ അഭാവത്തിൽ കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം  (2 hours ago)

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ശബരിമല തീർഥാടകന് രക്ഷകരായി ബസിലെ ജീവനക്കാർ  (2 hours ago)

പോലീസ് ഉദ്യോ​ഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി...  (2 hours ago)

സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധനവ്..  (3 hours ago)

കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും  (3 hours ago)

ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.  (3 hours ago)

റിപ്പോർട്ടറിൽ MLA ഓഫീസിന്റെ മുറി ടൂർ..! അട ഗൊമ്മാളെ...! പ്രശാന്തിന്റെ ആദ്യ ഗസ്റ്റ് ശ്രീലേഖ,പാലുകാച്ച് കഴിഞ്ഞു  (3 hours ago)

Malayali Vartha Recommends