Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്

11 JUNE 2015 02:55 PM IST
മലയാളി വാര്‍ത്ത.

 സ്‌കൂളില്‍ പോയി തുടങ്ങുന്ന കുട്ടികളുടെ ആഹാരകാര്യത്തിലാണ് അമ്മമാര്‍ക്ക് ആശങ്ക ഏറെയും. ധാന്യം, പയര്‍, പച്ചക്കറികള്‍, എണ്ണ പാല്‍ എന്നീ അഞ്ചു ഘടങ്ങള്‍ കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം (ദിവസവും ഒരു മുട്ടയും ഒരു ഇലക്കറിയും ഉള്‍പ്പെടുത്തണം). ഈ അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം ഭക്ഷണം. കുട്ടികളില്‍ രോഗപ്രതിരോധ ശക്തിയും കണക്കുകൂട്ടുന്നതിനുള്ള കഴിവും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ കൃത്യമായ അളവിലുള്ള പ്രഭാത ഭക്ഷണം നിര്‍ബന്ധമാണ്. ദോശയോ ഇഡ്ഡലിയോ പുട്ടോ ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ മുട്ടയോ സാമ്പാറോ കൊടുത്താല്‍ പോഷകങ്ങള്‍ സമീകൃതമായി. ഓരോ നേരത്തെ ഭക്ഷണത്തോടൊപ്പവും അല്‍പം പച്ചക്കറികള്‍ കൂടി പ്ലേറ്റിലോ ചോറ്റുപാത്രത്തിലോ വയ്ക്കുക. ആദ്യത്തെ കുറച്ചു ദിവസം അവഗണിച്ചെന്നു വരാം. വീണ്ടും കൊടുത്തു കൊണ്ടേയിരുന്നാല്‍ ക്രമേണ കുട്ടി കഴിച്ചു തുടങ്ങും. ഉച്ചഭക്ഷണത്തിന് എന്നും ചോറു നല്‍കാതെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ നല്‍കാം. സമ്പൂര്‍ണ ഉച്ചഭക്ഷണമാണു വെജിറ്റബിള്‍ പുലാവ്. അരി വേവിച്ച് ഗ്രാമ്പുവും, പട്ടയും, വേവിച്ച പച്ചക്കറികളും പട്ടാണിയും അല്‍പം വഴറ്റിയ സവാളയും ചേര്‍ത്തു പുലാവുണ്ടാക്കാം. ഇതോടൊപ്പം തൈരുചേര്‍ത്ത സാലഡും മല്ലിയില ചട്ട്ണിയും കൊടുത്താല്‍ സമീകൃതാഹാരമായി.

തക്കാളിച്ചോറും മുട്ടയും സാലഡും ചേര്‍ത്തു നല്‍കുന്നതും നല്ലതാണ്. ഇടവേളകളിലും നാലുമണിക്കും കഴിക്കാന്‍ ഈന്തപ്പഴവും അണ്ടിപ്പരിപ്പും നല്‍കുന്നതു നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്‌സ്, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടുന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. വിറ്റമിന്‍ സി അടങ്ങിയ നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. കുട്ടികള്‍ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാട്ടര്‍ബോട്ടിലില്‍ തിളപ്പിച്ചാറിയ വെള്ളമോ നാരങ്ങവെള്ളമോ സംഭാരമോ കൊടുത്തു വിടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (33 minutes ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (2 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (2 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (3 hours ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (3 hours ago)

മലയാളി നഴ്സിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി  (3 hours ago)

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?  (3 hours ago)

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ക  (3 hours ago)

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (4 hours ago)

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (4 hours ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (4 hours ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (4 hours ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (4 hours ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (5 hours ago)

Malayali Vartha Recommends