Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കന്യകാത്വം' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല, ഇനി മുതല്‍ 'ലൈംഗിക അരങ്ങേറ്റം' എന്ന് മതി; പുതിയ വാക്കുമായി 'സെക്ഷ്വല്‍ ഫ്രീഡം ഫിലോസഫര്‍' നിക്കോള്‍ ഹോഡ്ജസ്

27 SEPTEMBER 2021 10:01 AM IST
മലയാളി വാര്‍ത്ത

ഈ പുരോഗമന കാലത്ത് 'കന്യകാത്വം' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് എഴുത്തുകാരിയും 'സെക്ഷ്വല്‍ ഫ്രീഡം ഫിലോസഫര്‍' എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന നിക്കോള്‍ ഹോഡ്ജസ്. ഇതിനു പകരമായി ഇനിമുതല്‍ 'ലൈംഗിക അരങ്ങേറ്റം' എന്ന വാക്ക് ഉപയോഗിച്ചാല്‍ മതിയെന്നുമാണ് നിക്കോള്‍ ഹോഡ്ജസ് വ്യക്തമാക്കുന്നത്.

സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സാമൂഹികമായ ചില അടിച്ചമര്‍ത്തലുകളുടെ ഭാഗമായിട്ടാണ് 'കന്യകാത്വം' എന്ന വാക്കിനെ പുരോഗമന ലോകവും ഫെമിനിസ്റ്റുകളും കണ്ടുപോരുന്നത്. കന്യക എന്ന വാക്ക് സ്ത്രീയെ ഉദ്ദേശിച്ച് ഉപയോഗിക്കുമ്‌ബോള്‍ ഈ വാക്കിനു തുല്യമായി പുരുഷനെ സൂചിപ്പിക്കാന്‍ മറ്റൊരു വാക്ക് ഇല്ലെന്നത് കണക്കിലെടുത്താണ് പകരം 'ലൈംഗിക അരങ്ങേറ്റം' എന്ന വാക്ക് ഉപയോഗിക്കാമെന്ന് നിക്കോള്‍ ഹോഡ്ജസ് വ്യക്തമാക്കുന്നത്.

തന്റെ എന്ന പുസ്തകത്തിലാണ് ഹോഡ്ജസ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകളുടെ രതിമൂര്‍ച്ഛയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണിത്. കന്യകാത്വം നഷ്ടമായി, കന്യകാത്വം കവര്‍ന്നെടുത്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ കാലത്തിനു യോജിച്ചതല്ലെന്നും ഇതില്‍ ഉയര്‍ന്നു കാണാവുന്നത് പച്ചയായ സ്ത്രീവിരുദ്ധത ആണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കന്യകാത്വത്തിനു പകരം പുതിയൊരു വാക്ക് ഉപയോഗിക്കണമെന്ന് ഇവര്‍ മാസങ്ങളായി നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഏതായാലും ഹോഡ്ജസിന്റെ ആരാധകര്‍ ഈ പുതിയ വാക്കിനെ ഏറ്റെടുത്ത് കഴിഞ്ഞു. 'പെണ്‍കുട്ടികള്‍ ഏതെങ്കിലും നഷ്ടത്തില്‍ നിന്നുമല്ല പുതിയൊരു യാത്ര തുടങ്ങേണ്ടത്. അവര്‍ക്ക് എന്തെങ്കിലും നഷ്ടപ്പെട്ടതോ എന്തെങ്കിലും ഉപേക്ഷിച്ചതോ ആയ തോന്നലവിടെയുണ്ടാകുന്നു. അത് അപമാനമായി തോന്നേണ്ട കാലം കഴിഞ്ഞു. മറിച്ച് അതൊരു ആഘോഷമാണ്' എന്നും നിക്കോള്‍ ഹോഡ്ജസ് ട്വിറ്ററില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (15 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (27 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (48 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (56 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends