Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസ് തുറന്ന് സംസാരിക്കുകയും ചെയ്യുക;എല്ലാവരും മാനസികാരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്; ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ആരോഗ്യമന്ത്രി

29 SEPTEMBER 2021 03:17 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോക ഹൃദയ ദിനത്തില്‍ ആരോഗ്യ മന്ത്രി ഫൈയ്സ്ബുക്കിൽ പങ്കുവച്ച വാക്കുകൾ ഇങ്ങനെ;

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണം.

പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 5 ജില്ലകളില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലുള്ള കാത്ത് ലാബുകള്‍ ഏറെ സഹായകരമാണ്. 'ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം' (Use heart to connect people with heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും ഹൃദ്രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായും അവരുടെ ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്നതിനായും പരിശ്രമിക്കാം എന്നാണ് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നത്. ശരിയായ ഭക്ഷണ രീതി സ്വീകരിച്ചും, കൃത്യമായി വ്യായാമം ചെയ്തും പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കിയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാം.

ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങള്‍ ആണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്ത ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്‌ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും.

കൃത്യമായി വ്യായാമം ചെയ്യുക, ദിവസവും അര മണിക്കൂര്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഉപ്പും, അന്നജവും, കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മുഴുവനായോ, സാലഡുകളായോ, ആവിയില്‍ വേവിച്ചോ പച്ചക്കറികളും, പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, പുകവലിയും, മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക തുടങ്ങിയവയിലൂടെ ഹൃദ്രോഗങ്ങള്‍ ചെറുക്കാന്‍ സാധിക്കും .

രക്തമര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോള്‍ ഇവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം. മാനസിക പിരിമുറുക്കം തിരിച്ചറിയുകയും അത് ലഘൂകരിക്കാനുള്ള വഴികള്‍ തേടുകയും വേണം.

കോവിഡ് കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീട്ടില്‍ കഴിയുമ്പോള്‍കൃത്യമായ ദിനചര്യ പിന്തുടരുക, ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, മതിയായ അളവില്‍ ഉറങ്ങുക.

സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തുവാനായി സമൂഹമാധ്യമങ്ങള്‍, ഫോണ്‍ ഇവ ഉപയോഗിക്കുക, സുഹൃത്തുക്കളെ ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസ് തുറന്ന് സംസാരിക്കുകയും ചെയ്യുക. എല്ലാവരും മാനസികാരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (42 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (46 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends