Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

കോവിഡ് എന്ന് അവസാനിക്കും..!? ഉത്തരവുമായി ലോകാരോഗ്യ സംഘടന; വാക്സിന്‍, ശാരീരിക അകലം പാലിക്കല്‍, മുഖാവരണം എന്നിവയിലൂടെ സ്വയം പരിരക്ഷ നേടുന്നത് തുടരണം

30 SEPTEMBER 2021 10:40 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലാണ്. എന്നാണ് ഈ കോവിഡ് അവസാനിക്കുക എന്ന ചോദ്യം എല്ലാവരിലുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.). കോവിഡ് വൈറസ് പകരുന്നത് ദീര്‍ഘകാലം തുടര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഭാവിയില്‍ ആളുകള്‍ രോഗത്തിനൊപ്പം ജീവിക്കുന്നത് ശീലിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. സൗത്ത്-ഈസ്റ്റ് റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു. വൈറസിന്റെ നിയന്ത്രണം നമ്മുടെ കൈയിലാകുന്ന സ്ഥിതിയിലേക്ക് എത്തേണ്ടതുണ്ട്. വൈറസ് നമ്മെ നിയന്ത്രിക്കുന്ന അവസ്ഥയിലാണ് അത് പകര്‍ച്ചവ്യാധിയാകുന്നത്. പല ഘടകങ്ങള്‍ ഇതിന് കാരണമായേക്കാം. അതില്‍ പ്രധാനം വാക്സിനേഷനിലൂടെയും രോഗം വന്നതിലൂടെയും ലഭിച്ച പ്രതിരോധശേഷിയാണ്-ഡോ. പൂനം പറഞ്ഞു.

ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിലേറെയും കുത്തിവെപ്പെടുക്കാത്തവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗം പൂര്‍ണമായും തുടച്ചുനീക്കുക പ്രയാസമാണ്. മരണം, ആശുപത്രിവാസം എന്നിവ കുറയ്ക്കാന്‍ ശ്രമിക്കാം. വാക്സിന്‍, ശാരീരിക അകലം പാലിക്കല്‍, മുഖാവരണം എന്നിവയിലൂടെ സ്വയം പരിരക്ഷ നേടുന്നത് തുടരണം.

'ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് 2021 അവസാനം വരെ നിര്‍ത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യത ഏറ്റവുമധികം ഉള്ളവരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഓരോ രാജ്യത്തെയും ജനസംഖ്യയുടെ കുറഞ്ഞത് 40 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ ലഭിക്കണം എന്നതിനാലാണിത്.

എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നതുവരെ ആരും സുരക്ഷിതരല്ല എന്നും അറിയിച്ചിട്ടുണ്ട്. മറ്റൊരു തരംഗമുണ്ടായാല്‍ അത് എത്രത്തോളം തീവ്രമാകും എന്നത് നമ്മളെ ആശ്രയിച്ചിരിക്കുമെന്നും കഴിയുന്നത്ര കുത്തിവെപ്പ് നല്‍കി കഴിഞ്ഞാല്‍ മറ്റൊരു തരംഗത്തിന്റെ സാധ്യത കുറവാണെന്നും ഡോ. പൂനം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (42 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (46 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends