Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..

വ്യായാമം പോലെ തന്നെ വ്യായമ ശേഷമുള്ള ഭക്ഷണവും ആരോഗ്യത്തിന് ആവശ്യം, വ്യായാമ ശേഷം ഈ ഭക്ഷണങ്ങള്‍ ശീലിക്കുക..!

01 OCTOBER 2021 08:53 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൃത്യമായ വ്യായാമം. ഏത് പ്രായത്തിലുള്ളവര്‍ക്കും വ്യായാമം വേണം. എന്നാല്‍ വ്യായാമം പോലെ തന്നെ പ്രധാനമായ ഒന്നാണ് വ്യയാമത്തിന് ശേഷം നാം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും. ഓരോ തവണ നിങ്ങള്‍ ശരീരപേശികള്‍ ഉപയോഗിച്ച് വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴും നിങ്ങളുടെ ശരീരത്തില്‍ നിന്ന് ഊര്‍ജ്ജവും പേശികളുടെ കരുത്തും ചോര്‍ന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഊര്‍ജ്ജവും പേശികളുടെ ബലവും വീണ്ടെടുക്കുന്നതിനായി ഇത് കഴിഞ്ഞ് കഴിക്കുന്ന ഭക്ഷണങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

വ്യായാമത്തിന് ശേഷം നിങ്ങള്‍ കഴിക്കുന്നതെന്തും ശരീരം വേഗത്തില്‍ ആഗിരണം ചെയ്‌തെടുത്ത് പേശികള്‍ക്ക് ആവശ്യമായത് നല്‍കും. ഉചിതമായ അളവിലുള്ള പോഷകാഹാരങ്ങള്‍ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പുനസ്ഥാപിക്കല്‍ ഘട്ടത്തെ വേഗത്തിലാക്കുകയും അടുത്ത ദിവസം അതേ വ്യായാമങ്ങള്‍ ചെയ്യുമ്‌ബോളുള്ള പേശികളുടെ വേദനയുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങളുടെ വര്‍ക്കൗട്ട് കഴിഞ്ഞ് കഴിക്കുന്ന ഭക്ഷണങ്ങളില്‍ എപ്പോഴും ശ്രദ്ധാലുവായിരിക്കണം.

പലരും ജിമ്മില്‍ പോയി കഠിനമായ വ്യായാമങ്ങളും മറ്റും ചെയ്ത ശേഷം പ്രോട്ടീന്‍ ബാറുകളെയും ഷെയ്ക്കുകളെയും മാത്രമാണ് കഴിക്കാന്‍ ആശ്രയിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. ശാരീരിക വ്യായാമത്തിനു ശേഷം കഴിക്കാന്‍ ഏറ്റവും നല്ലത് പ്രോട്ടീന്‍ പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം..

മുട്ട

പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വിഭവങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീനുകള്‍ നിങ്ങളുടെ പേശികളിലെ നഷ്ടപ്പെട്ട കരുത്ത് വേഗത്തില്‍ തിരികെ കൊണ്ടുവരും. നിങ്ങളുടെ വ്യായാമത്തിന് ശേഷം കുറഞ്ഞത് മൂന്ന് മുട്ടകള്‍ വരെ കഴിക്കുക. പേശികളുടെ വീണ്ടെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും. മുട്ടകളില്‍ പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ എ, ഡി, ഇ, ബി 12, ബി 6, കെ തുടങ്ങിയ വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇതും നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയില്‍ ഏറ്റവും ഗുണം ചെയ്യുന്നതാണ്.

കോട്ടേജ് ചീസ് അല്ലെങ്കില്‍ പനീര്‍

ഇനി അടുത്ത കോട്ടേജ് ചീസ് അല്ലെങ്കില്‍ പനീര്‍ ആണ്. ഇതില്‍ രണ്ട് തരം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. - വേ പ്രോട്ടീന്‍, കെയ്‌സിന്‍ എന്നിവയാണ് അവ രണ്ടും. വ്യായാമത്തിന് ശേഷം പേശി ബലം വേഗത്തില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള കഴിവുകള്‍ക്ക് പ്രസിദ്ധമാണ് ഇതില്‍ ആദ്യത്തേത്. മറുവശത്ത്, നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും ശരീരത്തിന്റെ വീണ്ടെടുക്കല്‍ ഉറപ്പാക്കുന്ന സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീനാണ് രണ്ടാമത്തേത്.

അത്തരം പോഷകഗുണങ്ങള്‍ രണ്ടും അടങ്ങിയ കോട്ടേജ് ചീസ് ഒരു മികച്ച പ്രീ അല്ലെങ്കില്‍ പോസ്റ്റ് വര്‍ക്കൗട്ട് ലഘുഭക്ഷണമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ഭക്ഷണം രുചികരമാക്കാന്‍ നിങ്ങള്‍ക്ക് ഇത് ധാന്യങ്ങളോടൊപ്പം ചേര്‍ത്ത് അല്ലെങ്കില്‍ ടോസ്റ്റുമായോ വറുത്ത പച്ചക്കറികളുമായോ ഒക്കെ ചേര്‍ത്ത് കഴിക്കാം.

സാല്‍മണ്‍ ഫിഷ്

ജിമ്മില്‍ പോകുന്ന ആളുകളുടെ പ്രിയ ഭക്ഷണമാണ് സാല്‍മണ്‍ ഫിഷ്. പ്രോട്ടീന്റെ ഉയര്‍ന്ന ഉറവിടമായ ഈ മത്സ്യം സാല്‍മണ്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, സെലിനിയം എന്നിവയുടെ സ്രോതസ്സു കൂടിയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ശരീരത്തിലെ വീക്കം കുറയ്ക്കുകയും കൂടാതെ, വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ മാറ്റിസ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ സമ്ബന്നമായ പൊട്ടാസ്യം ഉള്ളടക്കം വ്യായാമത്തിന് ശേഷം പേശികള്‍ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടമായ സാല്‍മണ്‍ നിങ്ങളുടെ വര്‍ക്കൗട്ട് സെഷന് ശേഷം കഴിക്കാനുള്ള ഭക്ഷണങ്ങളിലെ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

നട്‌സ്

ബദാം, അണ്ടിപ്പരിപ്പ്, വാല്‍നട്ട് തുടങ്ങിയവ ഉള്‍പ്പെടുന്ന നട്‌സുകള്‍ അവശ്യ പോഷകങ്ങളും മൈക്രോ ന്യൂട്രിയന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിന് ശേഷമുള്ള സമയങ്ങളില്‍ കഴിക്കാന്‍ ഉത്തമമായതാണ് ഇവയൊക്കെ. നട്‌സുകള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം നല്‍കും. നിങ്ങളുടെ വ്യായാമത്തിന് ശേഷം രുചികരമായ ഷെയ്ക്കുകളും മറ്റും ഉണ്ടാക്കാന്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് മത്തങ്ങ, സൂര്യകാന്തി അല്ലെങ്കില്‍ ചിയ പോലുള്ള വിത്തുകള്‍ ചേര്‍ക്കാം.

ക്വിനോവ

ക്വിനോവ എന്ന ധാന്യ ഭക്ഷണം വര്‍ക്കൗട്ട് പ്രിയര്‍ക്ക് വേണ്ടിയുള്ളതാണ്. വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യകമായ രണ്ട് ഘടകങ്ങളായ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു ക്വിനോവ. ഈ ധാന്യം പ്രോട്ടീന്റെ ഒരു സസ്യ അധിഷ്ഠിത സ്രോതസ്സാണ്. ഉയര്‍ന്ന പോഷകഗുണങ്ങള്‍ ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഗ്ലൂട്ടന്‍ രഹിതവുമാണ് എന്നതാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.

ക്വിനോവയില്‍ ഉയര്‍ന്ന ഫൈബര്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് അനുയോജ്യമായ ഒരു ഭക്ഷണം കൂടിയാണ്. നിങ്ങള്‍ കഴിക്കുന്ന മറ്റേതൊരു ഭക്ഷണത്തില്‍ നിന്നും അതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങളെ ശരീരത്തിന് കൂടുതലായി നല്‍കാനും ഇത് സഹായിക്കും. നിങ്ങള്‍ക്ക് ഇത് മത്സ്യം, ചിക്കന്‍, പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാം.

വാഴപ്പഴം

വാഴപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈബറും കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നു. ഇത് നല്ല കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്. ഇത് കഴിച്ചശേഷം വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് നിങ്ങളുടെ കഠിനമായ വ്യായാമ സെഷനുകള്‍ അനായാസം മുന്നോട്ടുകൊണ്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഹായം ചെയ്യും. കഴിയുന്നതും വര്‍ക്ക്ഔട്ടിന് മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. വര്‍ക്കൗട്ടുകള്‍ കഴിഞ്ഞ ശേഷം പഴം അധികം കഴിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (7 minutes ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (18 minutes ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (29 minutes ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (45 minutes ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (49 minutes ago)

കൊല്ലത്ത് കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍  (1 hour ago)

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...  (1 hour ago)

കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസിന്റെ സംശയം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു  (1 hour ago)

യു എസ് ടി ജെൻസിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചർ ദി ഫ്ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികൾക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ  (1 hour ago)

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക  (1 hour ago)

ഡ്രൈ ഡേയില്‍ വ്യാജനും വിദേശിയുമടക്കം 71 ലിറ്റര്‍ മദ്യവുമായി 3 പേര്‍ പിടിയില്‍  (1 hour ago)

വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...  (2 hours ago)

രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം  (2 hours ago)

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (2 hours ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (2 hours ago)

Malayali Vartha Recommends