Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കരള്‍രോഗ ചികിത്സയ്ക്ക് നീര അത്യുത്തമമെന്ന് പഠനം

04 SEPTEMBER 2015 09:27 AM IST
മലയാളി വാര്‍ത്ത.

കല്പവൃക്ഷമായ തെങ്ങില്‍നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്‍രോഗചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്‍രോഗികള്‍ക്കും കേരകര്‍ഷകര്‍ക്കും പ്രതീക്ഷ പകരുന്നതാണ്, പരീക്ഷണശാലയില്‍നിന്നുള്ള ഈ വിവരം. മദ്യപാനംമൂലമുണ്ടാകുന്ന കരള്‍രോഗത്തിന്റെ ചികിത്സയിലാണ് നീര ഏറെ പ്രയോജനപ്പെടുക. ഏഷ്യയിലെ പ്രധാന ശാസ്ത്രഗവേഷണ കേന്ദ്രങ്ങളിലൊന്നായ, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത്. നീര ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ കരള്‍രോഗം പൂര്‍ണമായി മാറ്റാനായി.

ബാംഗ്ലൂര്‍ ഐ.ഐ.എസ്സി.യിലെ ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞയും മലയാളിയുമായ ഡോ. എസ്.സന്ധ്യ, പാലാ സെന്റ്‌തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.രതീഷ്, ഗവേഷകയായ സ്വെന്യാ പി.ജോസ് എന്നിവരാണ് പഠനങ്ങള്‍ നടത്തിയത്.
തെങ്ങിന്റെ ചൊട്ട(പൂക്കുല) ചെത്തുമ്പോള്‍ ഊറിവരുന്ന പാനീയമാണ് നീര. ഇതില്‍ മദ്യാംശം ഒട്ടുമില്ല. ഔഷധഗുണവും പോഷകസമൃദ്ധിയുമുള്ള നീര, രുചിയുടെ കാര്യത്തിലും മുന്നിലാണ്.ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടല്‍ എന്നിവയുടെ ശമനത്തിന് ഇതുപയോഗിക്കാമെന്ന് മുമ്പ് തെളിഞ്ഞതാണ്. കരളില്‍ അടിഞ്ഞുകൂടുന്ന അസറ്റാല്‍ഡിഹൈഡ് എന്ന വിഷപദാര്‍ഥം നീക്കാന്‍ നീരയ്ക്കുള്ള കഴിവാണ് തെളിഞ്ഞിരിക്കുന്നത്. മദ്യപാനംമൂലമാണ് പ്രധാനമായും ഈ വിഷപദാര്‍ഥം കരളില്‍ അടിയുന്നത്.
മദ്യം വയറ്റിലെത്തിയാല്‍ കരളിലെ എന്‍സൈമുകളാണ് അതിനെ അസറ്റാല്‍ഡിഹൈഡ് ആക്കുന്നത്. ഇത് വന്‍തോതില്‍ അടിഞ്ഞുകൂടിയാല്‍ കരള്‍കോശങ്ങള്‍ നശിക്കും. മദ്യത്തിന്റെ ഉപയോഗം ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും(കരളിലെ പിരിമുറുക്കം) വര്‍ധിപ്പിക്കും. കുപ്പ്‌ഫെര്‍, സ്‌റ്റെല്ലേറ്റ് സെല്ലുകള്‍ ഉത്തേജിതമാകും. കരള്‍വീക്കം വരും. എക്‌സ്ട്രാസെല്ലുലാര്‍ മാട്രിക്‌സിന് നാശവും സംഭവിക്കും.

മധുരമുണ്ടെങ്കിലും ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കുപോലും ഉപയോഗിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. വൈറ്റമിന്‍ ഇ, സി, ബി, ഫെര്‍ണസോള്‍ എന്നിവയുള്ളതിനാല്‍ മികച്ച ആന്റി ഓക്‌സിഡന്റ് പാനീയവുമാണ്. രോഗമില്ലാത്ത കരളിന്റെ പ്രവര്‍ത്തനശേഷി കൂട്ടാന്‍ നീരയ്ക്കാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends