Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പെന്റാവാലന്റ് വാക്‌സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന

25 SEPTEMBER 2015 08:55 AM IST
മലയാളി വാര്‍ത്ത.

മാരകമായ അഞ്ച് രോഗങ്ങള്‍ക്ക്് ഒരേസമയം പ്രതിരോധ മരുന്നായി നല്‍കുന്ന പെന്റാവാലന്റ് വാക്‌സിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി.
കഴിഞ്ഞ ഒന്നര വര്‍ഷം, കേരളത്തിലും തമിഴ്‌നാട്ടിലുമായി, വാക്‌സിനേഷന്‍ നടത്തിയ 25,000 കുട്ടികളെ നിരീക്ഷിച്ചതില്‍ പത്ത് പേരില്‍ മാത്രമാണ് വിപരീതഫലം കണ്ടത്. അതും വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മലപ്പുറത്ത്, വാക്‌സിനേഷന്‍ നടത്താതിരുന്ന കുട്ടികള്‍ക്ക് ഡിഫ്തീരീയ (തൊണ്ടമുള്ള്) രോഗം പിടിപെട്ട സാഹചര്യത്തില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസക്തമാണ്.
രണ്ട് വര്‍ഷം മുന്‍പ്, പെന്റാവാലന്റ് വാക്‌സിനേഷനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിതുരയിലും കോയമ്പത്തൂരിലും ഓരോ കുഞ്ഞുങ്ങള്‍ മരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. വിഷയം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ വാക്‌സിനേഷന്റെ പ്രത്യാഘാതങ്ങള്‍ കണ്ടെത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. എന്‍.ജെ. അറോറ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. രാജ്‌മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പനം. കൊല്ലം, കോയമ്പത്തൂര്‍ ജില്ലകളില്‍ പഠനം ഒന്നരവര്‍ഷം നീണ്ടുനിന്നു. ഈ കാലയളവില്‍ പഠനസംഘം, സര്‍ക്കാര്‍ ആശുപത്രിയില്‍ പെന്റാവാലന്റ് വാക്‌സിനേഷന്‍ നടത്തിയ 25,000 കുട്ടികളെ ആറ് ആഴ്ച വീതം നിരീക്ഷിച്ചു. വാക്‌സിനേഷന് ശേഷം കുട്ടികള്‍ക്കുണ്ടായ അസുഖങ്ങള്‍, അതിന്റെ കാരണങ്ങള്‍, നടത്തിയ ചികിത്സകള്‍, എന്നിവയായിരുന്നു പഠനവിഷയം. ഇവരില്‍ 10 കുട്ടികള്‍ നിരീക്ഷണകാലത്ത് മരിച്ചു. പഠനത്തിന്റെ അടിസ്ഥാനത്തില്‍, പെന്റാവാലന്റ് പൂര്‍ണമായും ഫലപ്രദവും സുരക്ഷിതവും ആണെന്ന് ഡബ്‌ളിയു.എച്ച്.ഒയുടെ നാഷണല്‍ കണ്‍സള്‍ട്ടന്റ് കൂടിയായ ഡോ. രാജ്‌മോഹന്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്ത മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.

ഹെപ്പറ്റൈറ്റിസ്ബി, വില്ലന്‍ചുമ, ഡിഫ്തീരിയ, ടെറ്റനസ്, ഹിബ് മെനിഞ്ചൈറ്റിസ് എന്നീ അഞ്ച് രോഗങ്ങളെയാണ് പെന്റാവാലന്റ് വാക്‌സിന്‍ പ്രതിരോധിക്കുന്നത്. ആറാം മാസം മുതല്‍ ആറ് മാസ ഇടവേളകളില്‍ മൂന്ന് തവണ വാക്‌സിന്‍ നല്‍കണം. ആദ്യകാലത്ത് അമിത വില ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ നല്‍കിവന്ന വാക്‌സിന്‍ 2012 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാക്കി. അതിന് പിന്നാലെയാണ് വാക്‌സിന് എതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends