Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കുട്ടികളിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

17 OCTOBER 2015 12:28 PM IST
മലയാളി വാര്‍ത്ത.

രക്ത സമ്മര്‍ദ്ദം മുതിര്‍ന്നവരില്‍ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ കുട്ടികളിലും കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രധാന കാരണം. മാറിയ ആഹാരശൈലി തന്നെയാണ് ഇവിടെയും വില്ലന്‍. കുടുംബത്തില്‍ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉണ്ടെങ്കിലും കുട്ടികളില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുന്നു. കൊഴുപ്പ് കൂടിയതും, ഉപ്പ് അധികമായതുമായ ആഹാരം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാക്കുന്നു. അതോടൊപ്പം വ്യായാമക്കുറവ്, ശാരീരിക അദ്ധ്വാനം വേണ്ട കളികളില്‍ ഏര്‍പ്പെടാതിരിക്കുക, ടെലിവിഷന്‍, കംമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയില്‍ അടിമപ്പെടുക തുടങ്ങിയവ അമിതവണ്ണത്തിനും ഇതിനോടനുബന്ധിച്ച് രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു.
മുതിര്‍ന്നവരില്‍ രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കുന്ന അതേ രീതിയില്‍ തന്നെ കുട്ടികളിലും രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കാം. എന്നാല്‍ കുട്ടികളില്‍ ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ കുട്ടിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നു നിര്‍ണ്ണയിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചികിത്സയും പ്രതിവിധിയും ചെയ്യേണ്ടതാണ്.
രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം?
കൊഴുപ്പ് കുറഞ്ഞ, മധുരം, ഉപ്പ്, എണ്ണ എന്നിവ അധികമില്ലാത്ത ഭക്ഷണക്രമം പാലിക്കുക. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, അരിയാഹാരം എന്നിവ ശീലമാക്കുക. കുട്ടിയുടെ പ്രായം, ദിനചര്യകള്‍ എന്നിവ മനസിലാക്കി ഒരു ഡയറ്റീഷന്റെ സഹായത്താല്‍ ഭക്ഷണക്രമം തീരുമാനിക്കാവുന്നതാണ്.
സ്ഥിരമായ വ്യായാമം, ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന കളികള്‍ എന്നിവയ്ക്ക് സമയം കണ്ടെത്തുക വഴി അമിതവണ്ണം നിയന്ത്രിക്കാം.
പുകയില രക്തസമ്മര്‍ദ്ദം കൂടുന്നതിനു കാരണമാണ്. അതിനാല്‍ കുട്ടികള്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് അവരെ ബോധവാന്മാരാക്കുക. പുകയില ഉല്‍പന്നങ്ങളില്‍ നിന്നുള്ള പുക കുട്ടികള്‍ ശ്വസിക്കാതിരിക്കാനും, വീട്ടില്‍ മുതിര്‍ന്നവര്‍ പുകവലിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങളും ആഹാരക്രമവും പാലിച്ചിട്ടും രക്തസമ്മര്‍ദ്ദം കുറയാതെ വരികയാണെങ്കില്‍ മാത്രം മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടാം.
കുട്ടികളിലെ രക്തസമ്മര്‍ദ്ദം കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കും, വൃക്കയുടെ തകരാറിനും മറ്റ് അനുബന്ധ രോഗങ്ങള്‍ക്കും അത് കാരണമായേക്കാം.
ശ്രദ്ധിക്കേണ്ടേ ഘടകങ്ങള്‍
ടെലിവിഷന്‍, വീഡിയോ ഗെയിം എന്നിവയ്ക്കായി സമയം ചെലവഴിക്കുന്നത് കുറച്ച് ശാരീരിക അദ്ധ്വാനം വേണ്ടിവരുന്നത് കളികള്‍ക്കായി സമയം ചെലവഴിക്കുക.
കുട്ടികളുടെ ആരോഗ്യത്തിനായി പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും, ധാന്യങ്ങളും ഉള്‍പ്പെടുന്ന ഭക്ഷണക്രമം പാലിക്കുക.
കഴിവതും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തന്നെ നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 minutes ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (10 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (19 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (28 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (36 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (54 minutes ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (3 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends