Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..

പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

19 SEPTEMBER 2017 02:59 PM IST
മലയാളി വാര്‍ത്ത

കടകളില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ , കണ്ടെയ്നറുകള്‍ എന്നിവയില്‍ ഡിസ്പോസിബിള്‍ എന്ന് എഴുതിയിട്ടുണ്ടെങ്കിലും നമ്മൾ കാര്യമാക്കാറില്ല. ഉദാഹരണത്തിന്, മിനറല്‍ വാട്ടര്‍ ബോട്ടിലും പാഴ്സല്‍ഭക്ഷണത്തിന്‍റെയും മറ്റും കണ്ടെയ്നറുകളും ഡിസ്പോസിബിൾ ആണ്, വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പാടില്ലാത്ത തരം പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവ . ഇവ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല.

ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളേക്കാൾ ഭേദമാണ് ടോയിലറ്റ് സീറ്റ് എന്നാണ് ട്രെഡ് മില്‍ റിവ്യൂസ് നടത്തിയ പഠനറിപ്പോർട്ട് പറയുന്നത്. പഠനത്തിനായി ഉപയോഗിച്ചത് ഒരു കായിക താരം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടിലാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ 9 ലക്ഷത്തില്‍ കൂടുതല്‍ ബാക്ടറ്റീരിയ കുപ്പിയില്‍ കൂടുകെട്ടി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഈ ബാക്ടീരിയകളിൽ അറുപത് ശതമാനവും അസുഖം ഉണ്ടാക്കുന്നവയാണ്.

പ്ലാസ്റ്റിക്കുകള്‍ ചൂടാകുമ്പോഴും മറ്റും രാസഘടനയില്‍ മാറ്റം വരികയും വിഘടിക്കുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്ന ബിസ്ഫിനോള്‍ ഉള്‍പ്പടെയുള്ള വിഷാംശം പ്രമേഹത്തിനും മറ്റ് ഹോര്‍മോണ്‍ രോഗങ്ങള്‍ക്കും കാരണമായി മാറുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളിൽ ചൂടുവെള്ളം കുടിക്കാനെടുക്കുന്നത് അസുഖം വിളിച്ചുവരുത്തുന്നതിനു തുല്യമാണ്.

പ്ലാസ്റ്റിക് പാല്‍ക്കുപ്പികള്‍ ഉപയോഗിക്കുന്നത് വഴി അമ്മമാർ കുഞ്ഞുങ്ങളെ കനത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.പോളികാര്‍ബണൈറ്റ് നിര്‍മ്മിതമാണ് ഇന്ന് വിപണിയില്‍ ലഭ്യമായ പാല്‍ക്കുപ്പികളില്‍ ഏറെയും. അണുനാശനത്തിനായി ഓരോ തവണയും പാല്‍ക്കുപ്പി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുമ്പോൾ നേരെ വിപരീത ഫലമാണുണ്ടാകുന്നത്. പാല്‍ക്കുപ്പി ചൂടാക്കുമ്പോഴും ചൂടുള്ള പാല്‍ ഇതില്‍ ഒഴിക്കുമ്പോഴും പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വിഘടിക്കുകയും ഈ വിഷാംശങ്ങള്‍ പാലില്‍ കലരാനിടയാവുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് പാല്‍ക്കുപ്പികള്‍ക്ക് പകരം ഗ്ലാസ്സ് കുപ്പികള്‍ ഉപയോഗിക്കുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലത്. പ്ലാസ്റ്റിക് കുപ്പി ഉപയോഗിക്കുന്നവര്‍ 2,4,5 നമ്പറിലുള്ളവ മാത്രം ഉപയോഗിക്കുക. മാത്രമല്ല, പാല്‍ തിളപ്പിച്ച് ചൂടാറിയ ശേഷം മാത്രം ഇതില്‍ ഒഴിക്കുവാനും പാല്‍ക്കുപ്പി ചൂടാക്കാതിരിക്കുവാനും ശ്രദ്ധിക്കുക. . ദീര്‍ഘനേരം പാല്‍ ഇതില്‍ നിറച്ചുവെയ്ക്കുകയും അരുത്.

പ്രത്യേക നിറമോ , ഗന്ധമോ, രുചിയോ ഇല്ലാത്തവയായതിനാല്‍ താപത്തിന്‍റെയും മറ്റും സാന്നിദ്ധ്യം മൂലം പ്ലാസ്റ്റിക്ക് വിഘടനം സംഭവിച്ചുണ്ടാകുന്ന വിഷാംശം തിരിച്ചറിയാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. മാത്രമല്ല, ഇത് ശരീരത്തിലെത്തി ഉടന്‍ തന്നെ ഒരു പ്രത്യാഘാതം ഉണ്ടാക്കുകയുമില്ല. അതിനാൽ ദോഷവശം അറിയാതെ എല്ലാവരും ഇവ കൂടുതലായി ഉപയോഗിക്കുന്നു.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങളും, പിസിഒഎസ്, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് ബോട്ടില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കെമിക്കല്‍ കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് തരുന്നുണ്ട്. പ്ലാസ്റ്റിക്ക് കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിസ്‌ഫെനോള്‍ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയേക്കും...  (42 minutes ago)

തീറ്റയെടുത്ത് ശീലമില്ലാത്തതിനാല്‍ പക്ഷി തിരികെവരുമെന്ന പ്രതീക്ഷ?  (1 hour ago)

ആന്തണി ആല്‍ബനീസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (1 hour ago)

ലീവ് കഴിഞ്ഞ് പോയത് കഴിഞ്ഞ വ്യാഴാഴ്ച....  (1 hour ago)

പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (1 hour ago)

കത്തും പാഴ്‌സലും അടക്കം നിരോധിച്ചു...  (2 hours ago)

പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...  (2 hours ago)

പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി സൂചന?  (2 hours ago)

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (9 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (12 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (12 hours ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (12 hours ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (12 hours ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (13 hours ago)

Malayali Vartha Recommends