Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

കുഞ്ഞിന് പശുവിൻ പാൽ കൊടുത്താൽ...

22 DECEMBER 2017 12:14 PM IST
മലയാളി വാര്‍ത്ത

ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല്‍ നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്, അമ്മയ്ക്കുണ്ടാകുന്ന ചില അസുഖങ്ങള്‍, അമ്മമാര്‍ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നത്, പാല്‍ ഇല്ലാതെ വരുന്നത്, ഇരട്ടക്കുട്ടികള്‍ ഉള്ള തിനാല്‍ പാല്‍ തിക യാതെ വരുന്നത് തുടങ്ങിയവയാണവ. കുപ്പിയില്‍ കുടിക്കുമ്പോള്‍ കുഞ്ഞിന് എളുപ്പത്തില്‍ പാല്‍ കിട്ടുന്നു. അതുകൊണ്ടു തന്നെ കുപ്പിപ്പാല്‍ കുടിച്ചു ശീലിക്കുന്ന കുഞ്ഞ് മുലപ്പാല്‍ കുടിക്കാന്‍ മടി കാട്ടി യേക്കാം.

പലപ്പോഴും അമ്മമാര്‍ പാല്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന്‍ ആണ് പശുവിന്‍ പാല്‍. എന്നാല്‍ ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പാല്‍ ഒരു സമീകൃത ആഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകും.

ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ് ശ്വാസം മുട്ടല്‍. പല കുട്ടികളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസം മുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത്തരത്തില്‍ പശുവിന്‍ പാലിന്റെ ഉപയോഗം കുട്ടികളില്‍ പല വിധത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കുഞ്ഞുങ്ങളിൽ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന്‍ പാല്‍ ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്.

ദഹനത്തെ ബാധിക്കുന്നു കുട്ടികള്‍ക്ക് എപ്പോഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ പശുവിന്‍ പാല്‍ ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍. അതുകൊണ്ട് തന്നെ പരമാവധി കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കേണ്ട പ്രായത്തില്‍ ആവശ്യത്തിന് മുലപ്പാല്‍ കൊടുത്തില്ലെങ്കില്‍ അത് കുട്ടികളില്‍ അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. മുലപ്പാലിന് പകരമാണ് പശുവിന്‍ പാല്‍ എന്ന രീതിയില്‍ കൊടുത്താല്‍ അത് പലപ്പോഴും കുട്ടികളില്‍ വിളര്‍ച്ചക്കുള്ള സാധ്യത വളരെ കൂടുതലാക്കും.

ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും. പശുവിന്‍ പാല്‍ കൂടുതലായി കൊടുക്കുന്ന കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പശുവിന്‍ പാലില്‍ കൊഴുപ്പ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഇത് കുട്ടികളെ വളരെയധികം ബാധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends