Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഉമിനീര്‍ മതിയായ അളവില്‍ ഇല്ലെങ്കില്‍ സംഭവിക്കുന്നത് എന്തെന്നോ...?

23 DECEMBER 2017 02:00 PM IST
മലയാളി വാര്‍ത്ത

അത്യന്തം സങ്കീര്‍ണവും ഗഹനവുമാണ് ജീവന്റെ 'മെക്കാനിസം'. ഭൂമിയിലെ ജീവജാലങ്ങളില്‍ സൃഷ്ടികര്‍ത്താവിന്റെ ഈ കരവിരുത് ദൃശ്യമാണെങ്കിലും ഉദാത്തസൃഷ്ടിയായ മനുഷ്യനില്‍ അതിന്റെ തികവാര്‍ന്ന സമ്പൂര്‍ണത നമുക്ക് കാണാന്‍ കഴിയും. ജീവികളുടെ ദഹനപ്രക്രിയയില്‍ അടുക്കും ചിട്ടയുമുള്ള ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനം തന്നെ ഉദാഹരണം.

ജീവന്റെ നിലനില്‍പ്പിനാവശ്യമായ ആഹാരം ഉമിനീരുമായി കൂടിക്കലര്‍ന്ന് ആമാശയത്തിലെത്തുന്നു. തുടര്‍ന്ന് ദഹനപ്രക്രിയ പുരോഗമിക്കുന്നു. ഇതിനാവശ്യമായ ഉമിനീര് ഉമിനീര്‍ഗ്രന്ഥികളാണ് ഉത്പാദിപ്പിക്കുന്നത്. നിര്‍ദിഷ്ട സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈ സ്രവമാണ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

ഉമിനീരില്‍ ധാരാളം മൂലകങ്ങള്‍ നിറഞ്ഞിരിക്കുന്നു. (ഇവയില്‍ ചിലത്... ജലം, കാറ്റയോണ്‍സ്, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ആനയോണ്‍ ്‌സ്, ക്ലോറിന്‍, മ്യൂസിന്‍, ഇമ്മ്യൂണോഗ്ലോബിന്‍, കാലിക്രീന്‍, ഹോര്‍മോണുകള്‍, എപിഡേര്‍മല്‍ ഗ്രോത്ത് ഫാക്ടര്‍, പ്രോആര്‍ജിനില്‍, എന്‍സൈമുകള്‍ (ആല്‍ഫ അമിലേയ്‌സ്, ലിന്‍ഗ്വന്‍ ലൈപേയ്‌സ്, ടയലിന്‍ തുടങ്ങിയവ), ഒപ്പിയോര്‍ഫിന്‍, സെല്ലുലാര്‍ എന്‍സൈമുകള്‍, വാതകങ്ങള്‍, ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈയോക്‌സൈഡ്, യൂറിയ, യൂറിക് ആസിഡ്, പ്രൊട്ടീന്‍, ഫോസ്‌ഫേറ്റ്, ഗ്ലോബുലിന്‍) തെളിഞ്ഞതും ജലമയമുള്ളതും രുചിയുള്ളതുമായ ഉമിനീര്‍ നാവിനെ പ്രവര്‍ത്തന നിരതമാക്കി നിലനിര്‍ത്തുന്നു.

ഉമിനീര്‍ നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിനാല്‍ ദൂഷ്യഫലങ്ങള്‍ ഇവയില്‍ നിന്നുണ്ടാകുന്നില്ല. ഉമിനീര്‍ ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തില്‍ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിന്‍ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

ഗസ്റ്റിന്‍ മുതലായ ഹോര്‍മോണുകള്‍ രുചിവ്യത്യാസങ്ങള്‍ വിവേചിച്ച് മനസിലാക്കാന്‍ സഹായിക്കുന്നു. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തില്‍ നിന്നു ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു.

ദിവസേന ഉമിനീരിന്റെ ഉത്പാദന നില 0.75 മുതല്‍ 1.5 മില്ലി. ഉമിനീരിന്റെ അളവിലുള്ള വ്യതിയാനങ്ങള്‍ ധാരാളം രോഗങ്ങള്‍ക്കു കാരണമാകുന്നു.

ഉമിനീരിന്റെ അളവ് കുറയുമ്പോള്‍
1. ഡിറോസ്‌റ്റോമിയ (ഉണങ്ങിയ വായ) ധാരാളമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. പ്രായമായവരിലാണ് കൂടുതലായി കാണുന്നത്. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ഇത് കാണപ്പെടുന്നു.

ഉദാ. ആന്റി ഹൈപ്പര്‍ടെന്‍സീവ്, ഡിക്കോസ്റ്റന്‍സ്, ആന്റി ഹിസ്‌റ്റോമിക് മരുന്നുകള്‍, അധിക തോതിലുള്ള മരുന്നുകളുടെ ഉപയോഗം എന്നിവ മൂലവും ഈ രോഗാവസ്ഥ ഉണ്ടാകുന്നു. വെപ്പുപല്ല് ഉപയോഗിക്കുന്നവരില്‍ ഉമിനീരിന്റെ അളവു കുറയുന്നതുമൂലം പല്ല് സെറ്റ് വായില്‍ ഇരിക്കാതെ വരികയും അതുമൂലം അസ്വസ്ഥതയുണ്ടാകുകയും ചെയ്യുന്നു.

ഉമിനീരിന്റെ കട്ടി കൂടുകയും അളവ് കുറയുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുവാനും വിഴുങ്ങുവാനുമുള്ള ബുദ്ധിമുട്ട്. ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നു.

ഇടയ്ക്കിടെ വെള്ളം കുടിക്കുക, ഉമിനീരിന്റെ അളവ് കൂട്ടുന്ന മരുന്നുകള്‍ ഉപയോഗിക്കുക. ഉദാ: പിലോകള്‍ച്ചര്‍, സിറിക് മാലന്‍ ഹൈഡ്രോക്ലോറൈഡ്, സാല്‍വേ സബ്സ്റ്റിറ്റിയൂട്ട്‌സ്, ഓര്‍ബിറ്റ് പോലുള്ള ചൂയിംഗം.

2. ജോഗ്രന്‍സ് സിന്‍ഡ്രം

ഉമിനീര്‍-നേത്ര ഗ്രന്ഥികളെയാണ് ഈ അസുഖം ബാധിക്കുന്നത്. ഇതുമൂലം ഉമിനീര്‍, കണ്ണുനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കുറയുകയും ചെയ്യുന്നു. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, അനുബാധ, ശരീരത്തിലെ പ്രതിരോധ ശേഷിക്കുറവ് എന്നിവയൊക്കെ ഇതിനു കാരണമാകാം.
ഉമിനീരിന്റെ അളവ് കുറയുന്നതുവഴി വായ് ഉണങ്ങുന്നതു മൂലം ഇതുമൂലം ആഹാരം ചവച്ച് അരയ്ക്കുന്നതിനും ഭക്ഷണത്തിന്റെ രുചി തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകുന്നു. ദന്തക്ഷയം കൂടുതലായി ഉണ്ടാകുന്നു. ചില രോഗങ്ങളില്‍ ഈ അസുഖം മൂലം ഉമിനീര്‍ ഗ്രന്ഥികളില്‍ നീര് ഉണ്ടാകുന്നതായി കാണപ്പെടുന്നു. ഈ നീര് വേദനാരഹിതമായിരിക്കും.

വരണ്ട കണ്ണുകള്‍ കാരണം അവ്യക്തമായ കാഴ്ചയും കണ്ണുവേദനയും ഉണ്ടാകുന്നു. ഈ രോഗാവസ്ഥ മൂലം ശരീരചര്‍മത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുകയും ചര്‍മരോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. കൃത്രിമ കണ്ണുനീര്‍, ഉമിനീര്‍ മുതലായ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

3. സൈനസിനോസിസ്

ഉമിനീര്‍ ഗ്രന്ഥികള്‍ അമിതമായി വികസിക്കുന്ന രോഗാവസ്ഥയാണിത്. പ്രമേഹ രോഗികള്‍, പോഷകക്കുറവുള്ളവര്‍, മദ്യപാനികള്‍, ഉമിനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും കൂടുതലായി കാണപ്പെടുന്നു. ഗ്രന്ഥികളില്‍ വേദനരഹിതമായ നീര്‍്‌ക്കെട്ട് ഉണ്ടാകുന്നു. പാര്‍ട്ടല്‍ ഗ്രന്ഥികളിലാണ് കൂടുതലായി നീര്‍ക്കെട്ട് കാണപ്പെടുന്നത്.
ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ആദ്യം അതിന് ചികിത്സ നേടുക (ഉദാ. പ്രമേഹം ഉള്ളവരില്‍ അതിന്്്് ആദ്യം ചികിത്സ ചെയ്യുക).ഉമിനീര്‍ കൂടുതലായി ഉണ്ടാകാന്‍ സഹായിക്കുന്ന പിലോകഫിന്‍ മരുന്നുകള്‍ ഉപയോഗിക്കുക.

ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു. ഉമിനീര്‍ ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തില്‍ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിന്‍ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

സൈലോലിത്തിയാസിസ്

ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്ന് വായിലേക്ക് ഉമിനീര്‍ പ്രവഹിക്കാന്‍ സഹായിക്കുന്ന കുഴലുകളില്‍ കല്ലുകള്‍ ഉണ്ടാകുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പോ പിമ്പോ ഉമിനീര്‍ ഗ്രന്ഥികളില്‍ ഉണ്ടാകുന്ന ചെറിയ വേദന, കൂടാതെ ഉമിനീര്‍ ഗ്രന്ഥികളില്‍ മുഴ കാണപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍.മുഴകള്‍ മുകള്‍ ചുണ്ടിലാണ് കൂടുതലായി കാണപ്പെടുന്നത്. നാക്കിലും കീഴ്ചുണ്ടിലും അണ്ണാക്കിലും മുഴ കാണപ്പെടുന്നു.

ആന്റിബയോട്ടിക് മരുന്നുകള്‍ (ഉദാ. നാഫുലിന്‍) അണുബാധ കുറയ്ക്കുന്നു. വലിയ മുഴകള്‍(കല്ലുകള്‍) നീക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കു പകരമായി പ്രിസോലൂട്ടീവ് ഷോക്ക് വേവ് ലിതോറോട്രോപ്‌സി ചെയ്യാവുന്നതാണ്.

ഡൈലഡിനെറ്റീവ് വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ മൂലം ഇടയ്ക്കിടെയുണ്ടാകുന്ന വേദനയുളവാക്കുന്ന ഉമിനീര്‍ഗ്രന്ഥികളിലെ മുഴകളാണിത്. ഉമിനീരിന്റെ അളവ് കുറയുന്നു. ഈ രോഗം ബാധിക്കുന്ന ഗ്രന്ഥികളില്‍ മുഴകളും വേദനകളും അനുഭവപ്പെടുന്നു. ചില നേരങ്ങളില്‍ ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്ന് പഴുപ്പ് പുറപ്പെടുന്നു.

ചികിത്സ ധാരാളം വെള്ളം കുടിക്കുക, ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുക, പഴുപ്പുള്ള ഗ്രന്ഥികളില്‍ നിന്ന് ആദ്യം പഴുപ്പ് നീക്കം ചയ്യുക, വലിയ മുഴകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുക.

ഉമിനീരിന്റെ അളവ് കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് സൈലോറിയ. അമിത തോതിലുള്ള ഉമിനീരിന്റെ ഉത്പാദനമാണ് ഇതിന്റെ ലക്ഷണം.
ആന്റികൊളോറണിക് മരുന്നുകള്‍ ഉപയോഗിക്കുക, ട്രാന്‍സ്ഡുമല്‍ സ്‌കോപ്ലര്‍, സ്പീച്ച് തെറാപ്പി, ശസ്ത്രക്രിയകള്‍.

ഉമിനീര്‍ ഗ്രന്ഥികളില്‍ ഉണ്ടാകുന്ന കാന്‍സര്‍ രോഗങ്ങള്‍

മാരകമായ കാന്‍സര്‍ രോഗങ്ങള്‍,പ്ലിയേമോര്‍ഫിക്ക് അഡിനോമ, മയോ എപ്പിത്തീലിയോമ, ബൈസന്‍സെല്‍ കാര്‍സിനോ, വാര്‍ട്ടിന്‍ ട്യൂമര്‍, കാന്‍കോസൈറ്റോമ, ഡെബേഷ്യസ് അഡിനോമ, ഡക്റ്റണ്‍ പപ്പിലോമാസ്, പാപ്പിമലറി സിസ്റ്റഡിനോമ, സൈലോ ബ്ലാറ്റ്‌റ്റോമ.

മാരകമായ കാന്‍സര്‍ രോഗങ്ങള്‍

സ്ഖ്യാമസ് സെല്‍കാര്‍സിനോ, മ്യൂകോ എപ്പിഡെര്‍മോയിസ് കാര്‍ഡിനോ, അഡിസക്‌സ് ഡിസ്റ്റിക് കോര്‍ഡിനോമ, ബൈസല്‍സെല്‍ അസിനോ കാര്‍ഡിനോ, ഓക്കോസിസ്റ്റിക് കാര്‍ഡിനോമ, സെബേഷ്യസ് അഡിനോകാ കസിനോമ.

രോഗനിര്‍ണയം നടത്തുന്നത് സിലോഗ്രാഫി, ഹിസ്‌റ്റോപത്തോളജി, എക്‌സറേ, ബയോപ്‌സി, സിടി, എംആര്‍ഐ സ്‌കാന്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ്. മദ്യപാനം, പുകവലി മുതലായ ദൂഷ്യസ്വഭാവങ്ങള്‍ നിര്‍ത്തുക. ശസ്ത്രക്രിയകള്‍, റേഡിയേഷന്‍ തെറാപ്പി, സിമോതെറാപ്പി, ഇടയ്ക്കിടക്കുള്ള തുടര്‍ പരിശോധനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 minute ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (19 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (26 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (38 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends