Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

വണ്ണം കുറയ്ക്കാന്‍ എല്ലാം പരീക്ഷിച്ച് മടുത്തുവോ? എന്നാല്‍ ഇനി ഉറക്കം പരീക്ഷിച്ചു നോക്കൂ!

26 DECEMBER 2017 03:09 PM IST
മലയാളി വാര്‍ത്ത

തടി ഒരല്‍പം കൂടിയെന്ന് തോന്നിയാല്‍ തന്നെ പിന്നെ ഉറക്കം നഷ്ടമാകുന്നവര്‍ ആണ് ഏറെപ്പേരും. പിന്നെ വണ്ണം കുറയ്ക്കാനുള്ള വഴികള്‍ തപ്പിനടക്കുകയാണ് ഇവരുടെ പതിവ്. ഇന്റര്‍നെറ്റിലും മാസികകളിലും ഇതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചിവര്‍ നടക്കും. അങ്ങനെ പരീക്ഷണങ്ങള്‍ പലതും നടക്കും. പക്ഷേ വണ്ണം മാത്രം ചിലപ്പോള്‍ കുറഞ്ഞില്ലെന്നിരിക്കും. എങ്കില്‍ വിഷമിക്കേണ്ട.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സൂപ്പര്‍ ടിപ്. ഉറക്കവും നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചു എടുത്തു പറയേണ്ട ആവശ്യമില്ല. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനു നല്ലയുറക്കത്തിനുള്ള പങ്കു ചെറുതല്ല. ഉറക്കക്കുറവും വണ്ണവുമായുള്ള ബന്ധത്തെ കുറിച്ചു പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. നന്നായി ഉറക്കം ലഭിക്കാത്തവരില്‍ ഇടുപ്പില്‍ കൊഴുപ്പടിയുന്നതു സാധാരണമാണ്.

യുകെയില്‍ നടത്തിയൊരു പഠനപ്രകാരം ഡയറ്റ് പിന്തുടരുന്നവരില്‍ 74% ആളുകള്‍ക്കും ശരിയായ ഉറക്കത്തോടൊപ്പം ഡയറ്റ് ശീലിച്ചതുവഴി ഒരുമാസം കൊണ്ട് മൂന്നുകിലോ വരെ കുറയ്ക്കാന്‍ സാധിച്ചു എന്നു കണ്ടെത്തിയിരുന്നു.

അതുപോലെ 1,000 പേരില്‍ നടത്തിയൊരു പഠനത്തില്‍ ഏഴ് മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ ഇടുപ്പിലെ വണ്ണം കുറയുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രമുഖ ന്യൂട്രിഷനിസ്റ്റ് ആയ പിപ്പ കാംബെലിന്റെ അഭിപ്രായത്തില്‍ നന്നായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിലെ ഫാറ്റ് അലിയിച്ച് കളയാനാണ് സഹായിക്കുന്നത്. മറിച്ചു ഉറക്കം കുറയുന്നത് ഫാറ്റ് അടിയാനും സഹായിക്കും. അതുപോലെ ഇത് വിശപ്പ് കൂട്ടാനും കാരണമാകുന്നുണ്ട്.

ശരിയായ ഉറക്കം ലഭിക്കാന്‍ ചില ആഹാരങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. അവ എന്തൊക്കെയെന്നു നോക്കാം.

ഉറക്കത്തെ സഹായിക്കുന്ന മെലാടോണിന്‍ ധാരാളമടങ്ങിയതാണ് ചെറി പഴങ്ങള്‍. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ചെറിപ്പഴം കഴിച്ചു നോക്കൂ. കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ആഹാരസാധനങ്ങള്‍, ജ്യൂസുകള്‍ എന്നിവ ഉറങ്ങാന്‍ കിടക്കും മുന്‍പ് വേണ്ട.

മദ്യം കഴിച്ചാല്‍ നന്നായി ഉറങ്ങാന്‍ കഴിയുമെന്നാണ് പലരുടെയും വിചാരം. എങ്കില്‍ തെറ്റി. മദ്യം കഴിച്ചാല്‍ ഉറങ്ങാന്‍ കഴിയും പക്ഷേ അതൊരിക്കലും ആരോഗ്യപരമായ ഉറക്കം ആകില്ലെന്നു മാത്രം. മദ്യം കഴിച്ച ശേഷം ഉറങ്ങിയാല്‍ അടിക്കടി ഉറക്കം പൂര്‍ത്തിയാകാതെ ഉണരുക സ്വാഭാവികം.

വൈറ്റമിന്‍ ബി ധാരാളം അടങ്ങിയ ഭക്ഷണം ആരോഗ്യത്തിനു മാത്രമല്ല ഉറക്കത്തിനും മികച്ചതാണ്. ഉദാഹരണത്തിന് വൈറ്റമിന്‍ ബി12 ശരീരത്തിലെ മെലാടോണിന്‍-ന്റെ അളവ് വര്‍ധിപ്പിക്കുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു. ട്യൂണ മത്സ്യം, ചിക്കന്‍ ബ്രെസ്റ്റ്, യോഗര്‍ട്ട് എന്നിവയെല്ലാം വൈറ്റമിന്‍ ബി യുടെ കലവറയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends