Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ദിവസവും ഒന്നിൽ കൂടുതൽ ചായ കുടിച്ചാൽ...

27 DECEMBER 2017 02:21 PM IST
മലയാളി വാര്‍ത്ത

രാവിലെ ഉറക്കമുണർന്നാൽ നമ്മളിൽ ഏറെപ്പേരും അന്വേഷിക്കുന്നത് ചായയാണ്. ചായ ശീലമില്ലാത്തവർ തുലോം തുച്ഛമാണ്. ഒരു ദിവസംതന്നെ ഒന്നിൽകൂടുതൽ ചായ കുടിക്കുന്നവരും കുറവല്ല. ശരീരത്തിന്റെ ക്ഷീണമകറ്റി മനസിന് ഉന്മേഷം നല്കാൻ നമുക്ക് ഒരു കപ്പ് ചൂട് ചായ മാത്രം മതി. നമ്മളില്‍ ഒട്ടുമിക്കയാളുകള്‍ക്കും രാവിലെയും വൈകുന്നേരവും ചായ നിര്‍ബന്ധമാണ്. ചായ പ്രേമികൾക്ക് അറിയാത്ത ഒട്ടേറെ ഗുണങ്ങളുണ്ട് ചായയ്ക്ക്.

ചായയിലെ ടാനിനും മറ്റു കെമിക്കലുകളും ദഹനത്തെ എളുപ്പമാക്കുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു. സ്ഥിരമായ ചായകുടി ദന്തക്ഷയം തടയും. കൂടാതെ പല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പും ബലവും ചായകുടിയിലൂടെ ലഭിക്കും. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്‌ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനും ചായ ഫലപ്രദമാണ്.

അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെയധികം ഉപയോഗപ്രദമാണ് ദിവസേനെയുള്ള ചായ കുടി. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ചായയ്ക്ക് നിര്‍ണായക പങ്ക് ഉണ്ട്. സോഫ്റ്റ് ഡ്രിങ്കിനെ അപേക്ഷിച്ച് ചായ അമിതവണ്ണം കുറയ്ക്കുന്നതിന് ഉത്തമമാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതില്‍ ചായ നിര്‍ണായകപങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും, അത് കട്ടപിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോയ്ഡ്‌സ് എന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

കട്ടൻ ചായയിലടങ്ങിയിരക്കുന്ന കഫീൻ ആസ്തമ രോഗികളിൽ ബോങ്കോഡയലേറ്ററായി പ്രവർത്തിക്കുന്നു. കഫീനെക്കൂടാതെ മറ്റു ചില തിയോഫിലൈൻ സംയുക്തങ്ങൾ ശ്വാസകോശത്തിലെ വായു അറകളെ തുറക്കുന്നു. ഇതുമൂലം ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു. ദിവസവും രാവിലെയുള്ള ചായകുടി ശരീരത്തില്‍ നിര്‍ജ്ജലീകരണം തടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ചായയില്‍ അടങ്ങിയിട്ടുള്ള കഫീനില്‍ ചിലയിനം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതല്‍ ജലാംശം പ്രദാനം ചെയ്യുന്നുയ രാവിലത്തെ വ്യായാമം, നീണ്ട ജോലി എന്നിവയ്ക്കുശേഷം ചായ കുടിക്കുന്നത് ശരീരത്തിനും മനസിനും ഉന്‍മേഷം പകരുന്നു.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചായയുടെ ഏറ്റവും വലിയ ഗുണമാണിത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ചെറുക്കാന്‍ ചായകുടി ഉത്തമമാണെന്ന് ഇതിനോടകം ചില പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റാണ് ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത്. കട്ടൻചായയും മറ്റും (വൈറ്റ് ടീ, ഗ്രീൻ ടീ തുടങ്ങിയവ) സ്ത്രീകളിൽ സ്തനാർബുദവും ഓവറിയൻ കാൻസറും വരുന്നതിനെ പ്രതിരോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 minute ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (19 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (26 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (38 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends