Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

രുചി മാത്രം മതിയോ ആരോഗ്യം വേണ്ടേ ? ഫാസ്റ്റ് ഫുഡ് പാക്കറ്റുകളിൽ ഒളിഞ്ഞിരിക്കുന്നത് കൊടിയ വിഷം

28 DECEMBER 2017 08:38 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ മാറി വരുന്ന ജീവിതശൈലിയിൽ സമീകൃതാഹാരങ്ങൾക്ക് ബദലായി ഫാസ്റ്റ്ഫുഡിനെ സ്വീകരിച്ചവർ ഏറെയാണ്. നാവിനെ രസിപ്പിക്കുന്ന രുചിയും ലഭിക്കാൻ എളുപ്പമെന്നതും ഫാസ്റ്റ്ഫുഡിനെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. കുട്ടികളുൾപ്പടെയുള്ളവരുടെ ഭക്ഷണക്രമത്തിൽ ഇന്ന് പാക്കറ്റുകളിൽ ലഭിക്കുന്ന ഫാസ്റ്റ്ഫുഡ് ഒഴിച്ചുകൂടാൻ പറ്റാത്തതായി കഴിഞ്ഞിരിക്കുന്നു. നിറവും രുചിയും ആകർഷണീയമായ പാക്കറ്റുകളുമാണ് ഫാസ്റ്റ്ഫുഡിനോടുള്ള പ്രിയം കൂടാൻ കാരണം. ഇത്തരം ഭക്ഷണവസ്തുക്കളുടെ ദോഷവശങ്ങളെ കുറിച്ച് നാളുകളായി ചർച്ചകൾ നടന്നു വരുന്നതാണ്. ഫാസ്റ്റ്ഫുഡ് സമ്മാനിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെയാണ് ഇവ വിപണിയിലെത്തുന്ന കാറ്റ് നിറച്ച പാക്കറ്റുകളിലും കൊടിയ വിഷം അടങ്ങിയിട്ടുള്ളതായി വാർത്തകൾ പ്രചരിക്കുന്നത്.


തുരുമ്പിനെ ചെറുക്കാൻ കഴിയുന്നതും ജലത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ഫാസ്റ്റ്ഫുഡ് പാക്കറ്റുകൾ നിർമിക്കാൻ പോളിഫ്ലൂറോ ആൽക്കൈൽ എന്ന രാസവസ്തു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അമേരിക്കയിലെ മസാച്യുസെറ്റിലുള്ള സൈലൻറ് സ്പ്രിങ് ഇന്സ്റ്റിട്യൂട്ടിൽ നടത്തിയ ഗവേഷണങ്ങളിലാണ് ഭീതിപ്പെടുത്തുന്ന ഈ വിവരം പുറംലോകമറിഞ്ഞത്. അമിതവണ്ണം, കൊളസ്‌ട്രോൾ, ഹോർമോൺ വ്യതിയാനം, കാൻസർ ഉൾപ്പടെ അപകടകരമായ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. തുടർച്ചയായുള്ള ഫാസ്റ്റ്ഫുഡ് ഉപയോഗത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും പതിയെ നഷ്ടമാകുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള മിട്ടായിപ്പൊതികൾ, ബർഗർ, സാൻഡ്‌വിച്ച്, ഫ്രഞ്ച്ഫ്രൈസ് മുതലായ ഭക്ഷണ പദാർത്ഥങ്ങൾ പൊതിയാണുപയോഗിക്കുന്ന പാക്കറ്റുകളിൽ പോളിഫ്ലൂറോ ആൽക്കൈലിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. പലതരം തുണിത്തരങ്ങൾ,കുടിവെള്ളക്കുപ്പികൾ എന്നിവയിലും പോളിഫ്ലൂറോ ആൽക്കൈൽ ഒരു ഘടകമായുണ്ട്. ഈ രാസവസ്തു വായുവിലൂടെയും ആഹാരപദാർത്ഥങ്ങളിലൂടെയും മനുഷ്യ ശരീരത്തിൽ എത്തുമ്പോൾ മാരകരോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലോറൈൽ ഷെയ്‌ഡർ വ്യക്തമാക്കി. പലതരം ഫാസ്റ്റ്ഫുഡ് പാക്കറ്റുകളുടെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. 38 ശതമാനത്തോളം സാൻഡ്‌വിച്ച്,ബർഗർ പാക്കറ്റുകളിലും 56 ശതമാനത്തോളം ബ്രെഡ്, ഐസ്ക്രീം പാക്കറ്റുകളിലുമാണ് ആരോഗ്യത്തിന് അപകടകരമായ വിഷം അടങ്ങിയിട്ടുള്ളത്. യാതൊരു ഗുണങ്ങളുമില്ലാത്തതും മറിച്ച് ദോഷവശങ്ങൾ ഒരുപാടുള്ളതുമായ ഈ ഭക്ഷണങ്ങൾ കേവലം രുചിയും സമയലാഭവും മാത്രം ലക്ഷ്യമാക്കി ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഒരു ജനതയുടെ തന്നെ ആരോഗ്യത്തെയാണ് സാരമായി ബാധിക്കുന്നത്. നമ്മുടെ തനത് ഭക്ഷണശൈലി തിരിച്ചു കൊണ്ട് വരുന്നതിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ വിഷരഹിതവും ആരോഗ്യപൂർണ്ണവുമായ ജീവിതം നഷ്ടമാകാതിരിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 minute ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (19 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (26 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (38 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends