Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

കുഞ്ഞുങ്ങളുടെ ചെറിയ വയറുവേദന പോലും നിസ്സാരമായി കരുതരുത്!

05 JANUARY 2018 12:49 PM IST
മലയാളി വാര്‍ത്ത

ഹള്‍ സ്വദേശിയായ ലിനി സ്മിത്തിന് ഏതൊരു സാധാരണ ദിവസത്തെയും പോലെയായിരുന്നു അന്നും. രാവിലെ മകന്‍ ഫ്രെഡിയെ നഴ്‌സറിയിലേക്ക് വിടാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. നേരം ഏറെ കഴിഞ്ഞിട്ടും ഫ്രെഡി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാതെ വന്നപ്പോഴാണ് ലിനി മകനെ വിളിച്ചുണര്‍ത്താന്‍ അവന്റെ അരികിലെത്തിയത്. ഛര്‍ദ്ദിച്ചു തളര്‍ന്ന് അനക്കമില്ലാതെ കിടക്കുന്ന മകനെയാണ് ലിനി കണ്ടത്.

കടുംനിറത്തിലെ ഛര്‍ദ്ദിയില്‍ ചലനമില്ലാതെ കിടന്ന ഫ്രെഡിയെ ഉടന്‍ കുട്ടികള്‍ക്കുള്ള അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫ്രെഡിയുടെ മൂത്രത്തില്‍ പോലും രക്തം കാണുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍, ഒപ്പം കടുത്ത പനിയും. ഫ്രെഡിയെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനു വിധേയമാക്കിയതോടെയാണ് കാര്യങ്ങളുടെ ഗൗരവം പുറത്തുവന്നത്.

18 മാസം മുതല്‍ മൂന്നു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ കാണുന്ന ഒരു രോഗാവസ്ഥയായിരുന്നു ഫ്രെഡിക്ക്. കുടലില്‍ ഉണ്ടാകുന്ന ഒരുതരം സങ്കോചാവസ്ഥയാണിത്((Intussusception)). കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിലേക്ക് അമരുമ്പോള്‍ ഉണ്ടാകുന്ന തടസ്സമാണ് ഇതിനെ ഗുരുതരമാക്കുന്നത്. കുടല്‍ഭിത്തികളില്‍ ഇങ്ങനെയുണ്ടാകുന്ന സമ്മര്‍ദം രക്തപ്രവാഹത്തെ തടയും. ശരീരത്തില്‍ അതിവേഗം പടരുന്ന അണുബാധ തുടങ്ങിയ ഗുരുതരാവസ്ഥയാണ് ഫലം. ഫ്രെഡിക്ക് ഉടനടി ഡോക്ടര്‍മാര്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. അതാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.



ഒരാഴ്ചയ്ക്കു ശേഷം ഫ്രെഡിക്കു ആശുപത്രി വിടാന്‍ സാധിച്ചെങ്കിലും കുറച്ചു നാളത്തേക്ക് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ ജീവന്‍ രക്ഷിച്ചതില്‍ ഈസ്റ്റ് യോര്‍ക്ഷര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുകയാണ് ലിനിയും ഭര്‍ത്താവും.

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി എന്നിവയൊന്നും ശ്രദ്ധിക്കാതെ വിടരുതെന്നാണ് ഈ അനുഭവത്തില്‍ നിന്ന് ലിനി മറ്റു മാതാപിതാക്കള്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. വയറ്റില്‍ വേദനയുടെ ലക്ഷണങ്ങള്‍ കുഞ്ഞു കാട്ടിയാലോ, അതു നീണ്ടു നിന്നാലോ സമയം വൈകാതെ ഡോക്ടറെ സമീപിക്കണം. 18 മാസം മുതല്‍ മൂന്നു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാവുമ്പോള്‍ പ്രത്യേകിച്ചും. ലിനി സ്മിത്തിനും ഭര്‍ത്താവിനും 2016 നവംബറിലെ ആ പ്രഭാതത്തിന്റെ ഓര്‍മകള്‍ നല്‍കുന്നത് ഇപ്പോഴും ഉള്ളിലൊരു ഞെട്ടലാണ്. ഒപ്പം മകനെ തിരികെ കിട്ടിയതിലുള്ള ആശ്വാസവും. ഒന്നു വൈകിയിരുന്നെങ്കില്‍ മകന്‍ ഫ്രെഡിയെ തന്നെ നഷ്ടമാകുമായിരുന്നു ഇവര്‍ക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends