Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ക്ലോറിന്‍ കലര്‍ന്ന വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും?

06 JANUARY 2018 04:19 PM IST
മലയാളി വാര്‍ത്ത

വെള്ളം ഇല്ലാത്ത ഒരു ദിവസം നമുക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. ജലത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ വയറിളക്കം, ഛര്‍ദ്ദി, വിവിധതരം പനികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് പൊതുവിലുള്ള വിശ്വാസം.

യഥാര്‍ഥ ജീവജലം എന്നത് മഴവെള്ളം തന്നെയാണ്. ഇതാണ് ഏറ്റവും ശുദ്ധവും. മഴവെള്ളം പിടിച്ചുവച്ച്, ആവശ്യമെങ്കില്‍ അരിച്ചെടുത്ത്, ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്നതാണ് ഉത്തമം. പുഴകളിലൂടെ ഒഴുകി വരുന്ന ജലമാണ്, ശുദ്ധതയുടെ കാര്യത്തില്‍ മഴവെള്ളത്തിന് തൊട്ടുതാഴെ. കിണറുകളില്‍ നിന്നും ലഭിക്കുന്ന ജലവും നല്ലതുതന്നെ. കിണര്‍ പരമ്പരാഗത രീതിയില്‍ തേകി വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

നിര്‍ഭാഗ്യവശാല്‍, നമ്മുടെ ജനതയില്‍ ഭൂരിഭാഗത്തിനും മഴവെള്ളം, കിണര്‍വെള്ളം എന്നിവ ലഭ്യമല്ലാത്ത സാഹചര്യമാണ്. ശുദ്ധജല വിതരണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരും മുന്‍സിപ്പാലിറ്റികളും ഏറ്റെടുത്തതോടെ എല്ലാ വീടുകളിലും പൈപ്പുജലം ആയി. കിണറുകളും, പറമ്പിലുള്ള ചെറുകുളങ്ങളും അനാവശ്യമായതോടെ അവയെല്ലാം മൂടപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട കുടിവെള്ളം കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ച് പൈപ്പുവഴി വിതരണം ചെയ്തു വരുന്നു. ഈ ടാങ്കുകളില്‍ ശേഖരിക്കുന്ന വെള്ളം ശുദ്ധിയാക്കാനായി ക്ലോറിന്‍ എന്ന രാസവസ്തു വ്യാപകമായി ഉപയോഗിച്ചു വരുന്നു. പുഴയിലൂടെ ഒഴുകിയെത്തുന്ന ജലം എത്ര മലിനമായാലും ക്ലോറിന്‍ കലക്കിയാല്‍ ശുദ്ധമാകുമെന്ന് പൊതുജനവും വിശ്വസിക്കുന്നു. ജലത്തിലെ മാലിന്യത്തിന്റെ തോത് കൂടുന്നതനുസരിച്ച് ക്ലോറിന്റെ അളവും കൂടുന്നു. വിഷമയമായ ഒരു രാസവസ്തുവാണ് ക്ലോറിന്‍. ഇതു ശരീരത്തിനുള്ളില്‍ ചെന്നാല്‍ പല രോഗങ്ങള്‍ക്കും കാരണമാകും. വികസിത രാജ്യങ്ങളിലൊക്കെ ജലശുദ്ധീകരണത്തിന് ക്ലോറിന്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഈ വിഷം ദിവസേന ചെറിയ അളവില്‍ കഴിക്കാനാണ് വിധി.

പൈപ്പുവെള്ളം മാത്രം ആശ്രയിക്കുന്നവര്‍ക്കും ക്ലോറിന്റെ വിഷബാധയില്‍ നിന്നും കുറെയൊക്കെ മാറി നില്‍ക്കാന്‍ സാധിക്കും. പൈപ്പില്‍ വരുന്ന ജലം, അടുക്കളയിലെ ആവശ്യത്തിനുള്ളത്, വാവട്ടം കൂടുതലുള്ള വലിയ പാത്രങ്ങളില്‍ ശേഖരിച്ചു വയ്ക്കുക. കണ്ണി അകലമുള്ള തോര്‍ത്ത് കൊണ്ടു മൂടി 24 മണിക്കൂര്‍ എങ്കിലും വയ്ക്കുക. പിന്നീട് ഉപയോഗത്തിനെടുക്കാം. ക്ലോറിന്‍ നല്ല ശതമാനം അകറ്റാന്‍ ഇത് സഹായിക്കും.

ഒന്നിനു മീതെ ഒന്നായി മൂന്ന് മണ്‍കലങ്ങള്‍ വയ്ക്കുക. മുകളിലുള്ള രണ്ടിനും അടിവശത്ത് വളരെ ചെറിയ ദ്വാരമുണ്ടായിരിക്കണം. മുകളിലത്തെ രണ്ടു കലങ്ങളില്‍ കുറച്ച് ചിരട്ടക്കരിയും, ചകിരിയും ഇട്ട് അതിന് മുകളില്‍ കഴുകിയെടുത്ത മണല്‍ ഇടുക. പൈപ്പിലൂടെ വരുന്ന ജലം മുകളിലത്തെ കലത്തില്‍ നിറച്ച് ഒഴിക്കുക. ഇത് അരിച്ച് രണ്ടാമത്തെ കലത്തിലും, അവിടെ നിന്ന് വീണ്ടും അരിച്ച് താഴത്തെ കലത്തിലും എത്തുന്നതോടെ ശുദ്ധജലം ലഭ്യമാകും. അടുക്കളയില്‍ ഭക്ഷണം പാകം  ചെയ്യാനും, കുടിവെള്ളമായും ഈ ശുദ്ധജലം ഉപയോഗിക്കാം.

ജലം ശുദ്ധിയാക്കാനുപയോഗിക്കുന്ന ചിരട്ടക്കരിയും, ചകിരിയും രണ്ടാഴ്ച കൂടുമ്പോള്‍ മാറ്റുന്നതും, മണല്‍ കഴുകി വൃത്തിയാക്കുന്നതും നല്ലതാണ്. ചകിരിക്കു പകരം രാമച്ചവും ഉപയോഗിക്കാം. ശുദ്ധജലം അങ്ങനെ തന്നെ കുടിക്കാന്‍ ഉപയോഗിക്കാം. തിളപ്പിച്ച വെള്ളം ആറിയ ശേഷം മാത്രമേ കുടിക്കാവൂ എന്ന ബോധനം ശരിയല്ല. തിളപ്പിക്കുന്നതിലൂടെ വെള്ളത്തിന്റെ 'ജീവനും പുതുമയും' നഷ്ടപ്പെടുകയാണ്. അണുവിമുക്തമാക്കാനാണ് വെള്ളം തിളപ്പിക്കണം എന്ന് ഉപദേശിക്കുന്നത്. അണുക്കളാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം എന്ന് പഠിപ്പിച്ചിരിക്കുന്നതിനാല്‍ തിളപ്പിക്കാത്ത വെള്ളം കുടിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. മനസ്സില്‍ രൂഢമൂലമായിരിക്കുന്ന ഈ ഭയത്തെ നീക്കുക എളുപ്പമല്ല. ഏതായാലും, തിളപ്പിച്ച വെള്ളത്തെക്കാളും ആരോഗ്യത്തിനുത്തമം സാദാ ശുദ്ധജലം തന്നെ.

ലോകത്ത് ഇന്ന് നാം കാണുകയും, അനുഭവിക്കുകയും ചെയ്യുന്ന എല്ലാ പുരോഗതികള്‍ക്കും നല്‍കേണ്ടി വന്ന വിലയാണ് ശുദ്ധജലം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 minute ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (19 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (26 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (38 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends