Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

എലിയെ പമ്പ കടത്താൻ...

07 JANUARY 2018 10:52 AM IST
മലയാളി വാര്‍ത്ത

ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്ന കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് എലി. ഒരു പെൺ എലി പ്രതിവർഷം 100 എലികളെ പ്രസവിക്കും. മനുഷ്യരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമീപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്കുണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. വീടുകളിൽ സാധാരണയായി കാണപ്പെടുന്നത് കറുത്ത എലിയാണ്.

എലികൾ കാർഷിക വിളകളുടെ മുഖ്യ ശത്രുക്കളാണ്. ധാന്യങ്ങളെ വൻ‌‌തോത്തിൽ ഇവ നശിപ്പിക്കുന്നു. വയലുകൾ, ധാന്യപുരകൾ, പത്തായങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം എലികൾ ധാന്യവിളകൾ തിന്നൊടുക്കാറുണ്ട്. തിന്നു തീർക്കുന്നതിന്റെ പത്തിരട്ടി മറ്റുവിധത്തിൽ ഇവ നശിപ്പിക്കുന്നു. വീടുകളിൽ നിന്നും കടലാസ്, സോപ്പ്, ചാക്കുകൾ, കയർ, ഇലക്ട്രിക്ക് വയറുകൾ ഇൻസുലേഷൻ എന്നിവയും എലികൾ നശിപ്പിക്കുന്നു.

വിളഭൂമികളുടെയും ധാന്യപ്പുരകളുടെയും ഒന്നാം നമ്പർ ശത്രുക്കളായ എലികൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ധാന്യവിളകളുടെ ഏതാണ്ടു നാലിൽ ഒരു ഭാഗത്തോളം നശിപ്പിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിടിന്റെ പരിസരപ്രദേശങ്ങളിലുള്ള ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, ചെറിയ പുനങ്ങൾ എന്നിവിടങ്ങളിലാണ് എലികൾ താവളമടിക്കാറുള്ളത്. വീടും പരിസരവും ചപ്പുചവറുകളിൽ നിന്നും ആഹാരപദാർത്ഥങ്ങളുടെ ഉച്ഛിഷ്ടങ്ങളിൽ നിന്നും വിമുക്തമാക്കി സൂക്ഷിച്ചാൽ എലികളെ ദൂരീകരിക്കുവാൻ സാധിക്കും.

എലികളെ നശിപ്പിക്കുവനായി നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എലിവില്ല്, എലിപ്പത്തായം, എലിക്കെണി എന്നിവ സർ‌‌വസാധാരണമായി എലിയെ പിടിക്കുവാൻ ഉപയോഗിക്കുന്നു. കൂടാതെ നിരവധി എലിവിഷങ്ങളും മാർക്കറ്റിൽ ഇന്നു സുലഭമാണ്. അമോണിയയുടെ രൂക്ഷ ഗന്ധവും എലിയെ തുരത്താന്‍ സഹായകരമാണ്. അമോണിയയുടെ ഗന്ധം ഇര പിടിക്കാന്‍ വരുന്ന തന്‍റെ ശത്രുവിന്‍റെ മൂത്രത്തിന്‍റെ ഗന്ധമായിട്ടാണ് എലികള്‍ക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ എലികള്‍ ഈ മണമുള്ള സ്ഥലത്ത് നിന്ന് ഉടനെ ഓടി രക്ഷപ്പെടും.

കര്‍പ്പൂരതുളസി തൈലം അഥവാ പുതിനയില തൈലത്തിന്‍റെ ശക്തമായ ഗന്ധം ശ്വസിക്കാന്‍ എലികള്‍ക്കാവില്ല. അതിനാല്‍ കര്‍പ്പൂരതുളസി തൈലത്തിന്‍റെ മണമുള്ള സ്ഥലങ്ങളില്‍ നിന്ന് എലികള്‍ ഓടിപ്പോകും. കര്‍പ്പൂരതുളസി തൈലം അതിനായി തുണികള്‍ ചെറിയ പന്തുകള്‍ പോലെ ചുരുട്ടി കര്‍പ്പൂരതുളസി തൈലത്തില്‍ മുക്കി വീടിന്‍റെ മുന്‍വശത്തും എലികള്‍ സാധാരണ വരുന്ന സ്ഥലങ്ങളിലും വയ്ക്കുക. ഇത് പുറത്ത് നിന്നുള്ള എലികള്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ഒപ്പം തന്നെ വീടിനകത്തുള്ള എലികളെ പുറത്തേക്ക് ഓടിക്കുകയും ചെയ്യുന്നു. പാറ്റഗുളികയും അതിന്‍റെ രൂക്ഷഗന്ധവും എലികളെ ഓടിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ്. ചെറിയ പ്ലാസ്റ്റിക് ഡബ്ബകളില്‍ കുറച്ച് തുളകള്‍ ഇട്ടതിന് ശേഷം (പാറ്റഗുളികയുടെ ഗന്ധം പുറത്ത് വരാന്‍ പാകത്തിനുള്ളതായിരിക്കണം തുളകള്‍) അവയില്‍ ഓരോന്നിലും 2-3 പാറ്റഗുളികകള്‍ വീതം ഇട്ട് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക. പാറ്റഗുളിക ഈ രീതിയിലും എലികളെ ഓടിക്കുവാനും, വീട്ടിലേക്ക് കയറുന്നത് തടയുവാനും സാധിക്കുന്നതാണ്. അത് വഴി നിങ്ങളുടെ മച്ചിന്‍പുറം എലികളില്‍ നിന്ന് സ്വാതന്ത്രമാകുകയും ചെയ്യും.

കരയാമ്പുവിന്‍റെ ഗന്ധവും എലികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. കരയാമ്പുവിന്‍റെ മണമുള്ള സ്ഥലത്ത് നിന്നും എലികള്‍ തിരിഞ്ഞോടും എന്നാണ് പറയുന്നത്. ഈ രീതി പ്രകാരം എലിയെ ഓടിക്കുവാന്‍ കരയാമ്പുവോ അല്ലെങ്കില്‍ കരയാമ്പൂ തൈലമോ ഉപയോഗിക്കാം. കരയാമ്പൂ തൈലം ഇതിനായി കുറച്ച് തുണികള്‍ പന്തുകള്‍ പോലെ ഉരുട്ടി അത് കരയാമ്പൂ തൈലത്തില്‍ മുക്കി എലി ഒളിച്ചിരിക്കുന്ന ഇടങ്ങളിലും, വീടിന്‍റെ മുന്‍വശങ്ങളിലും എലികള്‍ വീടിനകത്തേക്ക് കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും വയ്ക്കുക. ഇതുവഴി എലിയെ തുരത്തുവാൻ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 minute ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (19 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (26 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (38 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends