Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ജീൻസ്‌ പുത്തനായിരിക്കാൻ...

22 JANUARY 2018 10:51 AM IST
മലയാളി വാര്‍ത്ത

ജീൻസ് കാലുറ ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു നിർമ്മിക്കുന്നത്. 1873ൽ ആണ് ജീൻസ് എന്നു സാധാരണ നാം വിളിക്കുന്ന നീല ജീൻസ് എന്ന പ്രത്യേകതരം പാന്റ്സ് കണ്ടുപിടിച്ചത് ജേക്കബ് ഡേവിസ്, ലെവി സ്ട്രാസ്സ് എന്നിവരാണ്. ഈ പരുക്കൻ വസ്ത്രം യഥാർഥത്തിൽ ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണു തയ്യാറാക്കിയത്. പക്ഷെ, ജീൻസ് കൗമാരപ്രായക്കാരുടെ ഇടയിലും ഹിപ്പികൾ പോലുള്ള ഗ്രൂപ്പുകൾക്കിടയിലുമാണു പ്രചാരം കൂടിയത്.

ചരിത്രപരമായ ചില ജീൻസ് ബ്രാന്റുകളാണ് ലെവീസ്, ലീ, റാംഗ്ലർ എന്നിവ. ജീൻസ് പല രൂപത്തിൽ എത്തുന്നു. ഇറുകിയത്, ഉരുണ്ടത്, വണ്ണം കുറഞ്ഞത്, നീണ്ടത്, ബൂട്ട് കട്ട്, ഇടുങ്ങിയ ബോട്ടം, അരയ്ക്കു താഴെ, ഫിറ്റല്ലാത്തത്, തിളങ്ങുന്നവ എന്നിങ്ങനെ. ലോകത്തൊട്ടാകെ വിവിധ ജനങ്ങൾക്കിടയിൽ ജീൻസിന്റെ പ്രചാരം വർദ്ധിച്ചു വരുന്നു. അവ പല സ്റ്റൈലിലും നിറങ്ങളിലും ലഭ്യമാണ്. നീലജീൻസിനെ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായാണ് ഇന്നു കാണുന്നത്. ഇന്ന് ജീൻസ്‌ ധരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. പലപ്പോഴും സ്ത്രീകൾ ജീൻസ്‌ ധരിക്കുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ജീൻസ്‌ ഉപേക്ഷിക്കാൻ ആരും തയ്യാറല്ല. എന്നാല്‍ ഇത് ഉപയോഗിക്കുന്നവര്‍ അത് എത്രത്തോളം വൃത്തിയായി ഉപയോഗിക്കുന്നു എന്നതാണ് കാര്യം. ജീൻസിന്റെ പുതുമ നഷ്ടപ്പെടുമെന്ന് കരുതി വല്ലപ്പോഴും മാത്രം ജീൻസ്‌ കഴുകുന്നവരാണ് മിക്കവാറും ആളുകൾ. ജീൻസ്‌ പുത്തനായിരിക്കാൻ ചില പൊടികൈകൾ ഉണ്ട്.

ജീന്‍സിലെ മോശപ്പെട്ട അഴുക്കുകളും കറകളും അണുക്കളുമെല്ലാം നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഡ്രൈ ക്ലീനിംഗ് ആണ്. ജീന്‍സിന്‍റെ വശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള എണ്ണമയം ഡ്രൈ ക്ലീനിങ്ങിലൂടെ എളുപ്പത്തില്‍ നീക്കം ചെയ്യാം. ഡ്രൈ ക്ലീനിംഗ് കുറച്ച് ചിലവ് കൂടിയ കാര്യമായതിനാല്‍ മാസത്തില്‍ ഒരു തവണ ചെയ്‌താല്‍ മതിയാകും. ജീന്‍സ് എപ്പോഴും പുതുമയും ഭംഗിയുള്ളതുമായി നിലനിര്‍ത്താന്‍ ഇത് നല്ലൊരു മാർഗമാണ്. ജീന്‍സ് ഫ്രീസറില്‍ വയ്ക്കുന്നതിനെ പറ്റി ചിലപ്പോള്‍ കേട്ടിട്ടുണ്ടാവാം. ഇത് ജീന്‍സില്‍ ഒളിഞ്ഞിരിക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കുകയും ജീന്‍സിന്‍റെ ദുർഗന്ധമകറ്റുകയും ചെയ്യുന്നു. ജീന്‍സ് നന്നായി മടക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടി വച്ചശേഷം ഉയര്‍ന്ന താപനിലയില്‍ സൂക്ഷിക്കുന്നത് അതിലെ ബാക്റ്റീരിയകളെയും മറ്റും നശിപ്പിച്ച് രോഗാണുവിമുക്തമാക്കുവാനും ജീന്‍സ് ദിവസം മുഴുവനും പുതുമയോടെ നിലനിര്‍ത്തുവാനും സഹായിക്കും. കഴുകാതെ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷഗന്ധം അകറ്റുവാനും ഇത് സഹായിക്കും.

ജീന്‍സ് സൂക്ഷിക്കുന്നതിന് അതിലെ ടാഗിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. നിങ്ങളുടെ ജീന്‍സ് നിർമിച്ചിരിക്കുന്നത് ഏത് തരം തുണികൊണ്ടാണെന്നും അത് കഴുകുന്ന രീതി എങ്ങനെയാണെന്നും ടാഗ് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. പ്രീ വാഷ്ഡ് അല്ലെങ്കില്‍ പ്രീ ഡിസ്ട്രസ്സ്ഡ് എന്നാണ് കൊടുത്തിരിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം ജീന്‍സ് ഒരു തവണ ഉപയോഗിച്ചാണെന്നും കഴുകിയതാണെന്നുമാണ്. ജീന്‍സില്‍ ചൂട് പിടിപ്പിക്കുക എന്നത് ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്. കാരണം, ചൂടേല്‍ക്കുന്നത് ജീന്‍സിന്‍റെ തുണിയെ ബാധിക്കാനിടയുണ്ട്. അതിനാല്‍ അലക്കിയ ഉടനെ അത് വെയിലത്ത് ഉണക്കാന്‍ ഇടാതെ, ചൂടില്ലാത്ത ഇടത്ത് കാറ്റുകൊണ്ട് ഉണക്കുക. കഴിവതും ജീന്‍സ് കൈ കൊണ്ട് കഴുകാന്‍ ശ്രമിക്കുക. കാരണം, അത് ജീന്‍സ് തുണി ചുരുങ്ങിപ്പോകാതിരിക്കാന്‍ സഹായിക്കുന്നു. ജീന്‍സ് കാണുന്നത് പോലെ അത്ര പരുപരുത്ത തുണിയല്ല. ജീന്‍സ് അലക്കുമ്പോള്‍ ശ്രദ്ധ വേണം. അലക്കുമ്പോള്‍ തുണിയില്‍ ഒരുപാട് ആയാസം കൊടുക്കുകയും അരുത്. അതിനാല്‍ കൈകൊണ്ട് കഴുകുന്നതാണ് ഏറ്റവും നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (45 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends