Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഈച്ച വരാതിരിക്കാൻ...

26 FEBRUARY 2018 10:09 AM IST
മലയാളി വാര്‍ത്ത

വീടുകളിൽ കാണപ്പെടുന്ന പറക്കുന്ന ഷഡ്പദങ്ങളിൽ ഏറ്റവും സാധാരണയായ പ്രാണിയാണ്‌ ഈച്ച. ഇതു കൂടാതെ തേനീച്ച, മണിയനീച്ച എന്നിങ്ങനെ വിവിധ തരം ഈച്ചകളുണ്ട്‌. ശവത്തിൽ പോലും മുട്ടയിട്ട് പെറ്റുപെരുകുന്ന ഇനം ഈച്ചകളുണ്ട്. ഈച്ചകളാണ് മനുഷ്യരിൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദവും. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ആവാസ വ്യവസ്ഥയുള്ളതും ഈച്ചകൾക്കാണ്.

വെള്ളത്തിൽ കൂടിയും ,ആഹാര പദാർത്ഥങ്ങളിൽ കൂടിയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് ഈച്ചകൾക്കുണ്ട്.വയറിളക്കം , പിള്ളവാതം,ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി ,മഞ്ഞപ്പിത്തം, ആന്ത്രാക്സ്, ക്ഷയം, കഞ്ജങ്ക്റ്റീവൈറ്റിസ് (കണ്ണുരോഗം) എന്നിവയുടെ രോഗാണുക്കൾ, ചില വിരകളുടെ മുട്ടകൾ എന്നിവ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്. നിരുപദ്രവികളെന്ന് ഒരു കാലത്ത് കണക്കാക്കിയിരുന്ന ഈച്ചകൾക്ക് രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് സൂക്ഷ്മദർശിയുടെ ആവിർഭാവത്തോടെയാണ്. ഈച്ച ആഹാരസാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഈച്ചയുടെ ശര്ദി-വിസർജ്യങ്ങളിലുടെയും രോഗവ്യാപനം സാധാരണമാണ് . ഇവയ്ക്ക് രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

ഈച്ചകളുടെ സാന്നിദ്ധ്യം, ആ സ്ഥലത്തെ മോശപ്പെട്ട മാലിന്യ സംസ്കരണത്തെയും ജനങ്ങളുടെ ശുചിത്വ രാഹിത്യത്തെയും ആണ് സൂചിപ്പിക്കുന്നത് . അത് വഴി രോഗ വ്യാപനത്തിനുള്ള വർദ്ധിച്ച സാദ്ധ്യതയും. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചകളെ പാടെ നിയന്ത്രിക്കാം. സാനിട്ടരി കക്കുസുകളുടെ ഉപയൊഗവും നല്ല മാലിന്യ സംസകരണ രീതികളും ഈച്ചയുടെ വർദ്ധന തടയും ആഹാരസാധനങ്ങൾ മൂടിവയ്ക്കുകവഴി ഈച്ചശല്ല്യം ഒരു പരിധിവരെ ഒഴിവാക്കാം. കീടനാശിനികളും ഇപ്പോൾ ലഭ്യമാണ്;ഡി. ഡി. റ്റി., ബി. എച്ച്. സി., ഡയൽഡ്രിൽ, ക്ലോർഡേൻ, ഡയാസിനോൻ തുടങ്ങിയ കീടനാശിനികൾ ഉപയോഗിച്ച് ഈച്ചകളെ നിയന്ത്രിക്കാം. പക്ഷെ മിക്ക കീടനാശിനികൾക്കുമെതിരെ ഈച്ചകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണ്‌. വെള്ളരിക്ക ചെറു കഷ്ണങ്ങളാക്കി മാലിന്യത്തൊട്ടിയുടെ അരികില്‍ വെച്ചാല്‍ ഈച്ചകള്‍ അവിടെ മുട്ടയിടുന്നത് തടയാനാവും. വെള്ളരിക്കയുടെ ഗന്ധമാണ് ഈച്ചകളെ അകറ്റുന്നത്. വീടിന്‍റെ ചുറ്റുവട്ടങ്ങളിലൊക്കെ വെള്ളരിക്ക മുറിച്ച് വെയ്ക്കുന്നതും ഈച്ചകളെ അകറ്റാന്‍ സഹായിക്കും.

അള്‍ട്രാവയലറ്റ് കെണികള്‍ ഈച്ചകളെ അതിലേക്ക് ആകര്‍ഷിക്കും. ഇതില്‍ ഇരിക്കുന്ന ഈച്ചകള്‍ ചത്തൊടുങ്ങും. വീട്ടില്‍ നിന്ന് ഈച്ചകളെ തുരത്താന്‍ മികച്ച മാര്‍ഗ്ഗമാണിത്. വീട്ടിനുള്ളിലേക്ക് ഈച്ചകള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ക്രീനുകള്‍ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുക വഴി മുറികളിലെ വെളിച്ചത്തിന് കുറവുണ്ടാവുകയുമില്ല. സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ വെള്ളം നിറച്ച് തുറന്ന് കിടക്കുന്ന ഭാഗങ്ങളില്‍ വെയ്ക്കുക. ഇത് വഴി ഈച്ചകള്‍ വീടിനുള്ളിലേക്ക് കടക്കുന്നത് തടയാം. ഏതാനും ഗ്രാമ്പൂകള്‍ ഒരു ആപ്പിളില്‍ കുത്തിനിര്‍ത്തുക. ഇത് അടുക്കളയിലും മറ്റും വെയ്ക്കാം. വൃത്തിയാക്കുന്ന ആവശ്യങ്ങള്‍ക്കും ഗ്രാമ്പൂ ഉപയോഗിക്കാം. ഗ്രാമ്പൂവിന്‍റെ ഗന്ധം ഈച്ചകളെ അകറ്റുന്നതിന് സഹായിക്കും. അല്പം ചുവന്ന മുളക് സ്പ്രെയറിലെടുത്ത് വെള്ളം നിറച്ച് നല്ലത് പോലെ കുലുക്കുക. ഇത് വീടിന് ചുറ്റും സ്പ്രേ ചെയ്താല്‍ ഈച്ചകള്‍ നശിക്കും.

കുറഞ്ഞ ചെലവില്‍ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ഈച്ചകളെ കൊല്ലാനുപയോഗിക്കുന്ന ബാറ്റ്. ഇതിലെ വൈദ്യുതപ്രവാഹം വഴിയാണ് ഈച്ചകളെ കൊല്ലുന്നത്. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനുമാകും. അല്പം വൈറ്റ് വൈന്‍ ഡിഷ് വാഷിങ്ങ് ലിക്വിഡുമായി ചേര്‍ക്കുക. ഇത് ഒരു പാത്രത്തില്‍ വെയ്ക്കുക. ഈച്ചകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയും അതില്‍ വീണ് ചത്തൊടുങ്ങുകയും ചെയ്യും. ഗ്രീന്‍ ആപ്പിള്‍ ലിക്വിഡ് സോപ്പ് ഈച്ചകളെ ആകര്‍ഷിക്കും എന്നാണ് പഠനങ്ങള്‍‌ കാണിക്കുന്നത്. ഒരു ജാറില്‍ രണ്ട് സ്പൂണ്‍ ലിക്വിഡും, വെള്ളവും നിറയ്ക്കുക. ഇതിന്‍റെ ഗന്ധത്താല്‍ ആകൃഷ്ടരാകുന്ന ഈച്ചകള്‍ വെള്ളത്തില്‍ വീണ് ചത്തുകൊള്ളും. കറുവപ്പട്ട എയര്‍ ഫ്രഷ്നറായി ഉപയോഗിച്ചാല്‍ ഈച്ചകളെ അകറ്റി നിര്‍ത്താനാവും. ഔഷധ ഗുണങ്ങള്‍ മാത്രമല്ല, ഈച്ചകളെ തുരത്താനുള്ള കഴിവും തുളസിക്കുണ്ട്. പൂന്തോട്ടത്തില്‍ തുളസി നടുന്നത് വഴി ഈച്ചകളെ അകറ്റാനുമാകും.

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഈച്ചകളെ അകറ്റാം. കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്. ഇവ ലിവിങ്ങ് റൂം, ബെഡ്റൂം, അടുക്കള എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം. ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അല്പം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അല്പം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്‍റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കുകയും അതില്‍ വീണ് നശിക്കുകയും ചെയ്യും. എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുക എന്നത്. ടേബിള്‍ ഫാനോ, സീലിങ്ങ് ഫാനോ പ്രവര്‍ത്തിപ്പിക്കുക വഴി ഈച്ചകളെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends