Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പാണ്ട് വന്ന കാലുകൾ മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മംമ്ത... അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു... അത് ചെയ്തില്ല, നിങ്ങളോട് ബഹുമാനം തോന്നുന്നു...

25 FEBRUARY 2023 02:23 PM IST
മലയാളി വാര്‍ത്ത

സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മമതയുടെ വിശേഷങ്ങൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണുള്ളത്. രണ്ട് വട്ടം അർബുദത്തോട് പോരാടി ജയിച്ച മംമ്ത ഭീകരമായ മറ്റൊരു രോഗാവസ്ഥയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല.

അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ നടി തന്റെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിച്ച് രോഗാണുക്കൾക്ക് പകരം ശരീരത്തിന്റെ സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മെലാനിന്‍റെ കുറവുമൂലവും ഇവ ബാധിക്കാം.

എന്നാൽ തന്റെ രോ​ഗാവസ്ഥ മേക്കപ്പ് കൊണ്ടോ വസ്ത്രങ്ങൾ കൊണ്ടോ മറയ്ക്കാതെ അസുഖത്തെ വെളിപ്പെടുത്തി തന്നെയാണ് മംമ്ത ഇപ്പോഴും ജീവിക്കുന്നത്. കാലിൽ വെള്ളപ്പാണ്ട് വന്നിട്ടും അത് മേക്കപ്പിട്ടോ പാന്റ് ധരിച്ചോ മറക്കാതെ ​ഷോർട്ട് ഉടുപ്പ് ധരിച്ച് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ മംമ്ത.

ഷെഫ് പിള്ള തന്റെ റെസ്റ്റോറന്റ് സന്ദർശിച്ച മംമ്തയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് വൈറലായത്. 'അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു... അത് ചെയ്തില്ല, നിങ്ങളോട് ബഹുമാനം തോന്നുന്നു' എന്നാണ് പാണ്ട് വന്ന കാലുകൾ മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മംമ്തയെ അഭിനന്ദിച്ച് ഒരു ആരാധകൻ കുറിച്ചത്. ഒട്ടേറെപ്പേർ മംമ്തയ്ക്ക് ആശംസകൾ നേർന്നു.

ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു. അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

 

നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതില്‍ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി. ഈയിടെയാണ് തനിക്ക് വിറ്റിലിഗോ ബാധിച്ച കാര്യം നടി തുറന്ന് പറഞ്ഞത്. ന്റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താന്‍ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലഎന്നും മംമ്ത പറയുന്നു. രോഗത്തെ മറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ താന്‍ സ്വയം മറയ്ക്കപ്പെട്ടതായും താരം കൂട്ടിച്ചേര്‍ത്തു.

അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.

 

അതോടെ ഞാൻ ആകെ തകർന്ന് പോയി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നതെന്ന്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്.

ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം എന്നായിരുന്നു മംമ്ത രോഗവിവരം പുറത്ത് വിട്ടപ്പോൾ പറഞ്ഞത്. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും എന്നും മംമ്ത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (23 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (36 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (40 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

Malayali Vartha Recommends