Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതി നടത്തിയ കുമ്പസാര രഹസ്യം അച്ചന്‍ ഇടവകയിലെ മറ്റൊരു സ്ത്രീക്ക് കൈമാറി, അവരത് പള്ളിക്കമ്മിറ്റിയില്‍ പരസ്യമാക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വൈദികനെതിരെ നടപടിയില്ല

06 JULY 2018 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കുമ്പസാര രഹസ്യം പാതിരി പരസ്യമാക്കിയതോടെ യുവതി ആത്മഹത്യ ചെയ്തു. പിതാവ് പരാതി കൊടുത്തോടെ ഇടവക കുടുംബത്തെ വിലക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ മൂന്ന് വര്‍ഷം മു്മ്പാണ് സംഭവം നടന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ അച്ചന്റെ പേരുണ്ടായിരുന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഓര്‍ത്തോക്‌സ് സഭയുടെ ഉന്നത ഉടപെടല്‍ കാരണമാണ് അന്വേഷണം കാര്യക്ഷമമാകാത്തതെന്നും കുടുംബം പറയുന്നു.

ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ ലില്ലി ജോര്‍ജ്ജ് 2015 ഒക്ടോബര്‍ 21നാണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് അരികില്‍ നിന്ന് കിട്ടിയ ആത്മഹത്യാകുറിപ്പില്‍ ഇടവക വികാരിയുടെ പേരുണ്ടായിരുന്നെന്ന് ഇടവക അംഗങ്ങളില്‍ ഒരാള്‍ പറയുന്നു. ലില്ലി ജോര്‍ജ് നടത്തിയ കുമ്പസാരത്തിലെ കാര്യങ്ങള്‍ മറ്റൊരു സ്ത്രീ പള്ളി യോഗത്തില്‍ പരസ്യമാക്കിയതോടെയാണ് കുമ്പസാരം ചോര്‍ന്നെന്ന് വ്യക്തമായത്. രഹസ്യം പരസ്യമാക്കിയ സ്ത്രീയും ലില്ലിയും തമ്മിലുണ്ടായ തര്‍ക്കത്തിന് ഇടവകാംഗങ്ങളെല്ലാം ദൃക്‌സാക്ഷികളാണ്. വഴക്കിന് ശേഷമാണ് ലില്ലി മരണപ്പെട്ടത്.

തേക്കുങ്കല്‍ സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായിരുന്ന ലില്ലി ജോര്‍ജ്ജ് ആത്മഹത്യ ചെയ്തതിന് ഒരു മാസം മുമ്പാണ് കുമ്പസരിച്ചിരുന്നത്. കുമ്പസാര രഹസ്യം ചോര്‍ന്നതോടെ മനോനില തെറ്റിയ ലില്ലി ചികിത്സ തേടിയിരുന്നു. കൗണ്‍സലിങ് നടത്തിയ ഡോക്ടറോട് ലില്ലി കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഇവടവ വികാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയ സഭാംഗമായ എബ്രഹാം ജോര്‍ജിനെ പത്തുവര്‍ഷത്തേക്ക് ഇടവക ചുമതലകളില്‍നിന്ന് നീക്കി. ഈ കുറിപ്പ് എബ്രഹാമിന്റെ കൈവശമുണ്ട്.

'പള്ളിയില്‍ ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അച്ചന്‍ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.'എന്നാണ് ആത്മഹത്യക്കുറിപ്പില്‍ ലില്ലി എഴുതിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കുറ്റാരോപിതനായ വൈദികന്‍ സഭയുടെ ഉന്നത സ്ഥാനം വഹിക്കുന്നു. മെത്രാപോലീത്ത വരെ ഈ വൈദികനെ പിന്തുണച്ചെന്നും എബ്രഹാം ജോര്‍ജ് കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (15 minutes ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (2 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (4 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (4 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (5 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (5 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

Malayali Vartha Recommends