Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

സി.പി.എംമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ്! കണ്ണുതള്ളി കേരളസമൂഹം...

19 JULY 2021 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കേരളത്തിനെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ തൃശൂരിൽ നിന്നും കേൾക്കുന്നത്. സി.പി.എം. നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

ഏകദേശം നൂറ് കോടി രൂപയുടെ വായ്പ തട്ടിപ്പാണ് ഇപ്പോൾ പ്രാഥമിക അന്വേഷണത്തിൽ സഹകരണ ജോയിൻ്റ് രജിസ്ട്രാററുടെ കണ്ടെത്തൽ പുറത്ത് വന്നിട്ടുള്ളത്.

46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്.

2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ രേഖ ചമച്ചു , ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇതോടെ സി.പി.എമ്മിന്റെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

വായ്പ കിട്ടാൻ നൽകിയ ഭൂമിയുടെ രേഖകൾ വച്ച് ഭൂ ഉടമകൾ അറിയാതെ മൂന്നും നാലും തവണ വായ്പയെടുത്തു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് ഈയൊരു തട്ടിപ്പ് പുറത്തറിയുന്നത്.

ഇവര്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഇത്തരം തട്ടിപ്പ് നടന്നതായി നേരത്തെ സഹകരണ രജിസ്ട്രാര്‍ക്ക് അടക്കം പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഡിറ്റ് നടത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ പ്രതികരണം.

പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അം​ഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്.

ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രം​ഗത്ത് എത്തിയിട്ടുണ്ട്.

സിപിഎം ഉന്നത നേതാക്കൾക്ക് ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. 2019-ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും.

തട്ടിപ്പിന്റെ തുക നൂറു കോടി ആയതിനാൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. സഹകരണ വകുപ്പിലെ വിജിലൻസ് നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടിരുന്നു. പണം തിരിച്ചു കിട്ടാതെ നിക്ഷേപകർ ബാങ്കിൽ നിന്ന് മടങ്ങുകയാണ് നിലവിൽ.

ഭരണസമിതിയാണ് കുറ്റക്കാരെന്നും ഇവര്‍ അറിഞ്ഞാണ് ധൂര്‍ത്ത് നടന്നതെന്നും പരാതിക്കാരില്‍ ഒരാളായ സുരേഷ് അഭിപ്രായപ്പെട്ടു. തട്ടിപ്പിന്റെ വിവരം പുറത്തുവന്നത് രണ്ട് ദിവസം മുന്‍പ് കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (14 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (22 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (54 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (13 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends