Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരേണ്ടിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 22 സീറ്റിലേക്ക് ഒതുങ്ങാന്‍ കാരണം ബാറുകള്‍ പൂട്ടിയത് കൊണ്ടാണ്. ഇതിനെല്ലാം കാരണക്കാരന്‍ സുധീരനാണെന്ന് കെ.സുധാകരന്റെ അനുയായി

11 JUNE 2018 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

രാജസഭാ സീറ്റ് വിവാദത്തിന്റെ മറവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ വി എം സുധീരനെക്കുറിച്ച് കെ. സുധാകരന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനൂപ് ദാസ് നടത്തിയ ചില വസ്തു നിഷ്ഠമായ വിലയിരുത്തലുകള്‍ വിവാദമാകുന്നു. 

പണ്ട് കരുണാകരനെ സ്പീക്കര്‍ പദവിയില്‍ ഇരുന്നു കൊണ്ട് വെള്ളം കുടിപ്പിച്ചയാളെന്ന നിലയിലാണ് വി.എം സുധീരന്‍ പ്രശസ്തനായതെന്ന് പറഞ്ഞാണ് അനൂപിന്റെ പോസ്റ്റ് തുടങ്ങുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിക്ക് സുധീരനെ വലിയ കാര്യമായിരുന്നു. അത് പിന്നെ അങ്ങനെ തന്നെ ആവണല്ലോ!!! പക്ഷെ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കെപിസിസി പ്രസിഡന്റ് ആയി സുധീരന്‍ വരുന്നതിനെ എതിര്‍ത്തതും ഉമ്മന്‍ ചാണ്ടിയാണ്. 

55 വയസ്സ് വരെ സുധീരന്‍ മദ്യപാനിയായിരുന്നു. പിന്നീട് ആ ശീലം ഉപേക്ഷിച്ചു. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്റെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു മദ്യ നിരോധനം. അതുകൊണ്ടുണ്ടായ ലാഭം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരേണ്ടിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 22 സീറ്റിലേക്ക് ഒതുങ്ങി. പോരാത്തതിന് പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കെ ബാബു സ്വരാജിനോട് തോറ്റതില്‍ ഏറ്റവും വലിയ പങ്കു സുധീരന്റേതാണ്. 

ഗ്രൂപ്പില്ലാതാക്കാനെന്ന പേരില്‍ വന്നിട്ടു പാര്‍ട്ടിയെ ഇന്നീ കാണുന്ന നിലയിലേക്ക് (പടുകുഴിയിലേക്ക് ) എത്തിച്ചതില്‍ 90% പങ്കും സുധീരനാണ്. നിയമസഭ ഇലക്ഷന് തോറ്റു തുന്നം പാടിയതിനു ശേഷം, എംഎം ഹസന്‍ മാധ്യമങ്ങളുടെ മുന്നില്‍ തന്നെ പരസ്യമായി കുറ്റപെടുത്തുന്നെന്ന് വിലപിച്ചയാളാണ്, ഇന്ന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെയും മാണിയെയും പരസ്യമായി തെറി വിളിക്കുന്നത്. ഇന്നുവരെ സുധീരന്‍ കമ്മ്യൂണിസ്‌റുകാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം.

37 വെട്ട് വെട്ടി ഒരു കോണ്‍ഗ്രസ്സുകാരനെ കൊന്നപ്പോള്‍, ഒരു സമരം നടത്താന്‍ പോലും നേതൃത്വം കൊടുക്കാതിരുന്ന ആളാണ് സുധീരന്‍. സുധീരന്‍ സംസാരിച്ചതൊക്കെയും കോണ്‍ഗ്രസ്സിനെതിരായി മാത്രമാണ്. അതാണ് അയാളെ കമ്മ്യൂണിസ്റ്റുകാര്‍ക് സ്വീകാര്യനാക്കുന്നത്. കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് മേല്‍ കുതിര കയറിയാല്‍ അടി കിട്ടില്ലെന്ന ഉറപ്പ് സുധീരനുണ്ട്. ആദര്‍ശമെന്ന പൊയ് മേലങ്കിയണിഞ്ഞു പാര്‍ട്ടിയെ ഇല്ലാതാക്കിയതില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് സുധീരന്‍. അല്ലെന്നു പറയുന്നത് വഞ്ചനാപരമാണ്. അതുകൊണ്ട് ഇന്നത്തെ സുധീര വാക്യങ്ങള്‍ കേട്ടു കയ്യടിക്കുന്നവര്‍ ചിന്തിക്കുക- എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (31 minutes ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (2 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (4 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (4 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (5 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (5 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

Malayali Vartha Recommends