Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

രണ്ടാമത്തെ ഡോസ് ഒഴിവാക്കിയാൽ സംഭവിക്കുന്നത് ? ഇവർക്ക് വാക്സിൻ കൊടുക്കില്ല; വാക്‌സിനെടുക്കുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ടുന്നത്

22 JANUARY 2021 01:28 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ പ്രതീഷയോടുള്ള കാത്തിരിപ്പിനും ആകാംഷയ്‌ക്കും വിരാമമിട്ടായിരുന്നു കോവിഡ് വാക്‌സിൻ കണ്ടുപിടിച്ചതും ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയതും.. എന്നാൽ വാക്‌സിൻ സ്വീകരിക്കാൻ തുടങ്ങിയതോടെ പലരിലും ആശങ്കകൾ ഉടലെടുത്തിരിക്കുകയാണ്.. നിരവധി ആശങ്കകൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.. ഭക്ഷണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായി വരും . രണ്ടാമത്തെ ഡോസ് ഒഴിവാക്കിയാൽ വിപരീത ഫലമുണ്ടാകുമോ തുടങ്ങി നിരവധി സംശയങ്ങൾ ഉയരുന്നുണ്ട് ....

ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങളെക്കാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അശാസ്ത്രീയ വിവരങ്ങളാണ് പലരിലും എത്തുന്നത് .ഇതാകട്ടെ വളരെയധികം സംശയങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. വാക്സിനേഷന് ചെല്ലുമ്പോൾ രോഗവിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ, അലർജി വിവരങ്ങൾ എന്നിവ വെളിപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നുണ്ട് . വാക്സീൻ മുടങ്ങിയാലോ എന്നു കരുതി അതൊരിക്കലും പറയാതിരിക്കരുത്.

രണ്ടാമത്തെ ഡോസ് കൃത്യസമയത്തു തന്നെ എടുക്കണം. എല്ലാ വാക്സീനുകളും ശാസ്ത്രീയമായി വികസിപ്പിച്ചതാണ്. ഇവയുടെ പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകാം. ഒരുവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകില്ലെന്നാണു രാജ്യാന്തര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വാക്സീൻ എടുത്തതിന്റെ ആദ്യദിവസങ്ങളിൽ ചിലർക്ക് നിസ്സാര ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും പ്രശ്നങ്ങളില്ലഎന്ന് കണ്ടെത്തി .

ചൈനയുടെ സിനോഫാം, യുഎസിന്റെ ഫൈസർ എന്നീ വാക്സീനുകളാണ് യുഎഇയിൽ ലഭ്യമായിട്ടുള്ളത്. നിലവിൽ ദുബായിൽ മാത്രമാണ് ഫൈസർ വാക്സീൻ. വാക്സീൻ എടുത്താലും ആരോഗ്യ മാനദണ്ഡങ്ങളിൽ ഇളവില്ല. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം എന്ന കാര്യം ശ്രദ്ധേയം .

വാക്സീൻ ഒഴിവാക്കേണ്ടവർ ആരൊക്കെയാണ് എന്ന് നോക്കാം; 

 ∙ ഭക്ഷണം, മരുന്ന്, വാക്സീൻ എന്നിവയ്ക്ക് അലർജിയുള്ളവർ.

∙ 14 ദിവസത്തിനകം മറ്റ് വാക്സീനുകൾ സ്വീകരിച്ചവർ

∙ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 3 മാസത്തിനകം ഗർഭധാരണം ആഗ്രഹിക്കുന്നവർ.

∙ എയ്ഡ്സ് ഉൾപ്പെടെ പ്രതിരോധ ശേഷി കുറയുന്ന രോഗമുള്ളവർ.

∙ അപസ്മാരം, മസ്തിഷ്ക വീക്കം, മാനസിക പ്രശ്നങ്ങൾ എന്നിവയുള്ളവർ.

∙ 16 വയസ്സിൽ താഴെയുള്ളവർ.∙ രക്തസമ്മർദം ഉയർന്ന തോതിലാണെങ്കിൽ വാക്സീൻ എടുക്കില്ല.

∙ പ്രമേഹം, രക്തസമ്മർദം, ആസ്മ, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയവയ്ക്കു മരുന്നുകഴിക്കുന്നവർക്ക് വാക്സീൻ സ്വീകരിക്കാമെന്ന് കരാമ ആസ്റ്റർ ക്ലിനിക് ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.ശ്രീകുമാർ ശ്രീധർ മേനോൻ. കൂടിയ അളവിൽ മരുന്നു കഴിക്കുന്നവരെങ്കിൽ വാക്സീനോട് അനുബന്ധിച്ച് കുറച്ചുദിവസം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും ഡോക്ടറുടെ ഉപദേശം പ്രധാനമാണ്.

∙രണ്ടാമത്തെ ഡോസും എടുത്തശേഷം നിശ്ചിത ദിവസത്തിനകമാണ് വാക്സീന്റെ ഫലം പൂർണതോതിൽ കിട്ടുക. ഓരോ വാക്സീനും ഇതു വ്യത്യാസമുണ്ട്. ആദ്യ ഡോസ് എടുത്ത് അവസാനിപ്പിക്കരുത്.

∙വാക്സീൻ എടുത്തശേഷമുള്ള ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനോ വ്യായാമം ചെയ്യുന്നതിനോ പ്രത്യേക നിർദേശങ്ങളില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (21 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (27 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (41 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (4 hours ago)

Malayali Vartha Recommends