കുവൈത്തില്‍ വാഹനാപകടങ്ങളില്‍ നാല് പേര് മരിച്ചു; രണ്ടിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് വിദേശികള്‍ ഉൾപ്പടെ ഒരു സ്വദേശിയും മരിച്ചു
കുവൈത്തില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാല് പേര് മരിച്ചതായി റിപ്പോർട്ട്. ജഹ്റ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക് മുന്‍വശത്ത് സിക്സ്ത്ത് റിങ് റോഡിലുണ്ടായ അപകടത്തില്‍ മൂന്ന് വിദേശികള്‍ മരണപ്പെടുകയുണ്ടായി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അബ്ദലി റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒന്‍പത് വയസുകാരിയായ സ്വദേശി ബാലികയാണ് മരണപ്പെട്ടത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന രണ്ട് സഹോദരന്മാര്ക്കും മറ്റൊരു 65 വയസുകാരനും പരിക്കേൽക്കുകയുണ്ടായി. ഇവരെ ജഹ്റ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha