Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗൾഫ് മേഖലയിൽ സംഭവിക്കുന്നത് വമ്പൻ മാറ്റങ്ങൾ; ഇറാന്‍ ആണവ വിഷയത്തില്‍ ഒരു വിധത്തിലുള്ള ചര്‍ച്ചയും പാടില്ലെന്ന സൗദിയുടെ നിലപാട് അയയുന്നു, ട്രംപ് സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ കരാര്‍ തിരികെ കൊണ്ടുവരുമെന്ന സൂചനകള്‍ക്കിടയിൽ സൗദിയുടെ നിലപാട് വ്യക്തമാകുന്നു

26 JANUARY 2021 01:03 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഭവിക്കുന്നത് വമ്പൻ മാറ്റങ്ങൾ. ഖത്തറിനേർപ്പെടുത്തിയ ഉപരോധം യുഎഇ, സൗദി ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ പിൻവലിച്ചത് ഏറെ നിര്ണായകമാകുന്ന ഘട്ടത്തിൽ വീണ്ടും ഇതാ മറ്റൊരു വാർത്ത കൂടി. ഇറാന്‍ ആണവ വിഷയത്തില്‍ ഒരു വിധത്തിലുള്ള ചര്‍ച്ചയും പാടില്ലെന്നതായിരുന്നു സൗദിയുടെ ഇതുവരെയുള്ള നിലപാട്. ഇറാന്‍ ആണവ പദ്ധതി നിര്‍ത്തിവയ്ക്കുന്നതിനു പകരമായി ഇറാനെതിരായ ഉപരോധം പിന്‍വലിക്കുന്ന കരാര്‍ പിന്‍വലിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി തുടരണമെന്നും സൗദി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജോ ബെയ്ഡന്റെ നേതൃത്വത്തിലുള്ള യുഎസ്സിലെ ഡെമോക്രാറ്റിക് ഭരണകൂടം, ട്രംപ് സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ കരാര്‍ തിരികെ കൊണ്ടുവരുമെന്ന സൂചനകള്‍ക്കിടയിലാണ് സൗദിയുടെ നിലപാട് മാറ്റമെന്നാണ് ലഭ്യമാകുന്ന വിവരം. ആണവ വിഷയത്തില്‍ ഇറാനുമായുള്ള ചര്‍ച്ചയില്‍ യുഎസ്സിനെ സഹായിക്കാന്‍ സൗദി ഒരുക്കമാണെന്നായിരുന്നു വിദേശകാര്യമന്ത്രി പ്രസ്താവന നടത്തിയത്.

സൗദി അറേബ്യ ഇറാനിലെ ഒരു പ്രമുഖ പുരോഹിതനെ വധിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം കൂടുതൽ കനത്തത്. പുരോഹിതന്റെ കൊലപാതകത്തിൽ ടെഹ്റാനിലെ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തെ തുടർന്ന് 2016 ജനുവരിയിലാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കുന്നത് തന്നെ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യ ഇറാന് ഉപരോധമേർപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ പൂർണ പിന്തുണ അദ്ദേഹത്തിന് നൽക്യ്കയും ചെയ്തിരുന്നു. അതേസമയം അൽ അറേബ്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സൗദി വിദേശകാര്യമന്ത്രിയായ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് റിയാദുമായുള്ള ചർച്ചകൾ ടെഹ്റാൻ ​ഗൗരവകരമായി എടുക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.

'ഇറാനുമായി സമാധാനം സ്ഥാപിക്കുന്നതിന് ഞങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ കരാറുകളിൽ ഏർപ്പെടാൻ ഇറാൻ തയ്യാറല്ല' -എന്നായിരുന്നു സൗദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും പേർഷ്യൻ ​ഗൾഫ് അറബ് രാഷ്ട്രങ്ങൾ ഇറാനുമായി ചർച്ച നടത്തണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദി വിദേശകാര്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയത്. അമേരിക്കയിൽ ജോ ബൈഡൻ സർക്കാർ ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടിയിലാണ് സൗദി അറേബ്യയും ഇറാനോടുള്ള നയത്തിൽ അയയുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (21 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (27 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (41 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (4 hours ago)

Malayali Vartha Recommends