സൗദിക്ക് 30 ലക്ഷം ഡോസ് ഇന്ത്യന്‍ കോവിഡ് വാക്സിന്; ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സീന് ആവശ്യപ്പെട്ട് സൗദി അറേബ്യയും രംഗത്ത്, 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിക്കു നല്കാന് ഇന്ത്യ തീരുമാനിച്ചു
ലോകത്തിന്റെ നെറുകൈയിൽ ഇന്ത്യ. കൊവിഡിന്റെ സാഹചര്യത്തിൽ ജനുവരി 26 ന് ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയെ തേടിയെത്തുന്നത് അത്യന്തം അഭിമാനകരമായ വാർത്തയാണ്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സീന് ആവശ്യപ്പെട്ട് സൗദി അറേബ്യയും രംഗത്ത് എത്തിയിരിക്കുകയാണ്. 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിക്കു നല്കാന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്സീന് ഡോസുകള്‍ സൗദിക്കു കയറ്റി അയയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 213 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 198 പേർ സുഖം പ്രാപിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,66,584ഉം രോഗമുക്തരുടെ എണ്ണം 3,58,137 ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 6355 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2092 ആയി ഉയറുകയുണ്ടായി.
അതേസമയം, യൂറോപ്പിലേക്ക് വാക്സീന് അയയ്ക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീന് വിതരണത്തെ ബാധിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവലെ വ്യക്തമാക്കുകയുണ്ടായി. നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷി എന്നത്. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്സീനുകള്‍ അയയ്ക്കുന്നത് തന്നെ. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സീന് ഡോസുകള്‍ കയറ്റി അയയ്ക്കുകയുണ്ടായി. 5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്സീന് വാങ്ങിയത്.
https://www.facebook.com/Malayalivartha