Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രണ്ടായിരത്തിലേറെ പ്രവാസികൾക്ക് വഴിയൊരുങ്ങുന്നു; 2217 പ്രവാസി അധ്യാപകര്‍ക്ക് കുവൈറ്റിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫ്, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും വിദേശങ്ങളിലുള്ള അധ്യാപകരെ തിരികെ വരാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി കമ്മിറ്റിയോട് ആവശ്യപ്പെട്ടു

04 MAY 2021 03:35 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ വിലക്കിൽ നിരവധി പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. ഇതേതുടർന്ന് തൊഴിലാളി ക്ഷാമം കുവൈറ്റിൽ രൂക്ഷമാണെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു അധ്യാപകരുടെ ഒഴിവ് എന്നത്. ഇതേതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ രണ്ടായിരത്തിലേറെ പ്രവാസി അധ്യാപകര്‍ക്ക് തിരികെ വരാന്‍ വഴിയൊരുക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അപേക്ഷ കൊറോണ കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രിം കമ്മിറ്റി അംഗീകരിച്ചതിനെ തുടര്‍ന്നാണിത്.

നിർദ്ദേശപ്രകാരം 2217 പ്രവാസി അധ്യാപകര്‍ക്ക് കുവൈറ്റിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫിനെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഗസ്ത് അവസാനത്തോടെ പുതിയ അക്കാദമിക വര്‍ഷം തുടങ്ങുന്നതിന് മുമ്പായി ഇവരെ തിരികെയെത്തിക്കാനാണ് നീക്കം. കുവൈറ്റിന് പുറത്തായിരിക്കെ ആറു മാസം കഴിഞ്ഞവരും വിസ കാലാവധി തീര്‍ന്നവരും ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ സുപ്രിം കമ്മിറ്റി അനുവാദം നല്‍കിയതായി നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും വിദേശങ്ങളിലുള്ള അധ്യാപകരെ തിരികെ വരാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മന്ത്രിതല സുപ്രിം കമ്മിറ്റിയുടെ നടപടി.

അധ്യാപകരുടെ സ്‌പെഷ്യലൈസേഷനുകള്‍ പരിഗണിച്ച് സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരെ അധികൃതർ തിരിച്ചുവിളിക്കുന്നത്. സ്‌കൂളുകളുമായി ആലോചിച്ച ശേഷം ഇവരുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിക്കുന്നതായിരിക്കും. നേരത്തേ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്തി അധ്യാപകരില്‍ നിന്ന് ലഭ്യമായ 372 പേരെ സ്‌കൂളുകളില്‍ നിയമിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത വിഷയങ്ങളില്‍ ആവശ്യമായ അധ്യാപകരെ കുവൈറ്റില്‍ നിന്ന് ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

അതേസമയം നാട്ടില്‍ വച്ച് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രത്യേക എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുകയോ ഓണ്‍ലൈനായി വിസ പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാനാണ് നിലവിൽ ആലോചന. ആഭ്യന്തര മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും സഹകരിച്ച് ഇതിന് വഴിയൊരുക്കുമെന്നും മന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അധ്യാപകരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസി അധ്യാപകര്‍ യാത്രാ നിരോധനം കാരണം കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ സ്വന്തം നാടുകളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends