Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മരിച്ചാലും അവർ ജീവിക്കുക തന്നെ ചെയ്യും! പ്രവാസികളെ കൈവിടാത്ത ഉടമയുണ്ട് ദുബായിൽ; തൊഴിൽ ചെയ്യണത്തിനിടെ മരണപ്പെടുന്ന പ്രവാസിയാകളുടെ ജീവനറ്റ ശരീരം കയറ്റിയയച്ചു കഴിഞ്ഞാൽ ബാധ്യത തീർന്നുവെന്ന കരുതുന്ന തൊഴിലുടമകൾക്ക് മുന്നിൽ മാതൃകയായി ഇവർ, സാദ് പ്രീ കാസ്റ്റ് എന്ന സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിലും മരിച്ചുപോയ ജീവനക്കാരെല്ലാം ജീവിക്കുകയാണ്

13 JANUARY 2022 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

വര്‍ഷങ്ങളോളം അന്യ ദേശത്ത് പോയി പണിയെടുത്ത് കുടുംബത്തെ പോറ്റുന്നവരാണ് പ്രവാസികള്‍. അവർക്ക് എന്നും കൈത്താങ്ങായി നിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ വാലറ്ററെ വലിയ മാതൃക തന്നെയാണ്. എന്നിരുന്നാൽ തന്നെയും അതിലും മികച്ച തൊഴിലുടമകളെ കണ്ടെത്താൻ വളരെ പ്രയാസമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല തൊഴിലാളികളെ ഒരിക്കൽപ്പോലും കൈവിടാത്ത തൊഴിലുടമകളെ കുറിച്ചാണ്. പ്രവാസ ലോകത്ത് വച്ച് തന്നെ മരണപ്പെട്ടാല്‍ മൃതദേഹം കയറ്റിയയക്കുന്നതോടെ പണിയെടുത്ത കമ്പിനിയുടെയും ഉടമകളുടെയും ജോലി കഴിഞ്ഞു.

പിന്നെ മരണപ്പെട്ട തന്റെ ജോലിക്കാരന്റെ കുടുംബം എങ്ങനെ പുലരുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യം ഉടമകളം സംബന്ധിച്ച് ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തരാവുകയാണ് ഈ മുതലാളിമാര്‍. മരിച്ചുപോയ ജീവനകാര്‍ക്കും മുടങ്ങാതെ മാസമാസം ശമ്പളം നല്‍കുകയാണ് ഈ ഉടമകള്‍.

ഉമ്മല്‍ ഖുവൈനിലാണ് ആ മുതലാളിമാര്‍. സാദ് പ്രീ കാസ്റ്റ് എന്നപേരില്‍ രണ്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്നാണ് മരിച്ചുപോയ ജീവനക്കാരുടെ വീടുകളിലേക്ക് വര്‍ഷങ്ങളായി മുടങ്ങാതെ ശമ്പളമെത്തിക്കുന്നത്. ഗള്‍ഫില്‍ കമ്പനികള്‍ പൊതുവെ പ്രവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇങ്ങനെയൊരു നന്മയുടെ കഥ.

പ്രവാസി വ്യവസായിയായ സിറാജ് മൊയ്തീന്റെ ഹൃദയത്തില്‍ മാത്രമല്ല, സാദ് പ്രീ കാസ്റ്റ് എന്ന സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിലും മരിച്ചുപോയ ജീവനക്കാരെല്ലാം ജീവിക്കുകയാണ് . മരിച്ചുപോയ തങ്ങളുടെ ജീവനക്കാരുടെ പേര് ശമ്പളപുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടില്ല. മരിച്ചുപോയ ജീവനക്കാരുടെ മക്കള്‍ ജോലി നേടി കുടുംബത്തിന് ആശ്രയമാകുന്ന കാലം വരെയും അവരുടെ ശമ്പളമെത്തിക്കുമെന്നാണ് ഇവർ പറയുന്നത്.

അതായത് കമ്പനിക്കുവേണ്ടി ജീവിതം മാറ്റിവെച്ച പല ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം പോലും നല്‍കാത്ത മുതലാളിമാരുള്ള ഗള്‍ഫില്‍ നിന്നുതന്നെയാണ് ഇങ്ങനെ രണ്ടു മുതലാളിമാര്‍ പച്ച മനുഷ്യന്മാരായി മാറുന്നതെന്നാണ് നാം കാണേണ്ടത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും വെട്ടിച്ചുരുക്കിയും പിടിച്ചുവെച്ചും പല സ്ഥാപനങ്ങളും ലാഭത്തിന്റെ കണക്കുയര്‍ത്താന്‍ ശ്രമിക്കുകയാണ് പലരും. എന്നാൽ സിറാജ് മൊയ്തീനും ആല്‍വിന്‍ കുര്യാക്കോസും തങ്ങളുടെ ജീവനക്കാരുടെ കുടുംബത്തിന്റെ ബഡ്ജറ്റ് താളം തെറ്റാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയാണ്. കോവിഡ് ഘട്ടത്തിലും പ്രവാസികള്‍ ഏറെ ദുഖം അനുഭവിക്കുകയും കമ്പിനികള്‍ പലതും നഷ്ടത്തിലോടുകയും ജീവനകാര്‍ക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ മുതലാളിമാര്‍ മാതൃകയാവുന്നത്.

അതേസമയം അഞ്ഞൂറിലധികം ജീവനക്കാരുണ്ട് സാദ് പ്രീ കാസ്റ്റില്‍. കോവിഡ് പ്രതിസന്ധി പറഞ്ഞ് ഇവരില്‍ ആരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. കോവിഡ് പടര്‍ന്നുപിടിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ട് മികച്ച ഇന്‍ഷുറന്‍സും താമസസൗകര്യവും ഒരുക്കുകയും ചെയ്തു.

 

നന്മ ചെയ്യുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കുമെന്ന പ്രകൃതി നിയമം ശരിവെച്ചുകൊണ്ട് സിറാജിന്റെയും ആല്‍വിന്റെയും സ്ഥാപനം ഇന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇവർ. അബുദാബി, ഷാര്‍ജാ, അജ്മാന്‍, ഉമ്മല്‍ ഖുവൈന്‍ തുടങ്ങിയ എമിറാട്ടുകളിലെ രാജകുടുംബാംഗങ്ങളുടെ ആഡംബര വീടുകളും മജ്ലിസുകളും നിര്‍മിക്കുന്നത് സാദ് പ്രീ കാസ്റ്റ് തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (19 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (49 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (56 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends